അപ്പുറത് നിന്നും പ്രതീക്ഷിക്കാതെ വന്ന ചോദ്യം കേട്ട് വിറക്കുന്ന കൈകളാലെ ഞാൻ ആ ബൈക്കിൽ ഇരുന്നു..
ഹലോ… ഹലോ…
അവിടെ നിന്നും വീണ്ടും വീണ്ടും ഹലോ എന്നുള്ള വിളിയാളം എന്റെ ചെവിക്കുള്ളിലേക് തുള്ളച്ചു കയറുന്നുണ്ട്…
എന്ത് പറയും… ആരാ വിളിക്കുന്നത്… ഒരു ഐഡിയ യും ഇല്ല…
ഹലോ… വീണ്ടും അവിടെ നിന്നും അവളുടെ ശബ്ദം കേട്ടു…
ഹലോ.. ഞാനും മറുപടി യായി പറഞ്ഞു..
ഞാൻ ചോദിച്ചത് കേട്ടില്ലേ..
ആ.. കേട്ടു…
എന്നാൽ പറ.. നുണ പറയാൻ നിൽക്കണ്ട.. എനിക്ക് ഏകദേശം അറിയാം…
വീണ്ടും അവിടുന്ന് ആപ് ആണല്ലേ..
ഇത് ആരാ.. ഞാൻ ഇവിടെ നിന്നും ചോദിച്ചു…
അത് ഞാൻ പറയാം.. പക്ഷെ നിങ്ങൾ എന്റെ ചോദ്യത്തിന് ഉത്തരം തരി..
ആ.. എന്റെ ഫ്രണ്ട് ആണ്.. സാനിയ… ഞാൻ വിറയലോടെ പറഞ്ഞൊപ്പിച്ചു…
ഫ്രണ്ടോ.. ഇത്ത ക് ഞാൻ അറിയാത്ത ഒരു ഫ്രണ്ട് ഇല്ലല്ലോ…