രണ്ടു വർഷമേ ആയിട്ടുള്ളു..
ഹ്മ്മ്.
എല്ലാവർക്കും അറിയുമോ..
ഹേയ് അങ്ങനെ ഒന്നുമില്ല.. അമ്മയിക് ചെറിയ സൂചന കിട്ടിയിട്ടുണ്ട്..
വീട്ടിൽ സമ്മതിക്കുമോ..
അതാണ് ഇപ്പൊ വലിയൊരു പ്രശ്നം.. അച്ഛൻ..
ഹേയ്.. നീ ടെൻഷൻ ആകല്ലേ.. നമുക്ക് നോക്കാമെടാ.. പ്രേമിക്കുന്നവർ കെട്ടുക എന്ന് പറഞ്ഞാൽ തന്നെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.. എനിക്കൊന്നും അതിന് പറ്റിയില്ല..
ആഹാ.. ചേട്ടനും പ്രണയിച്ചിട്ടുണ്ടോ..
പിന്നെ.. പ്രണയിക്കാത്തവർ ആരാണ് ഉള്ളത്.. ഒരാളോടെങ്കിലും ഇഷ്ട്ടം തോന്നാതെ ഇരിക്കുമോ ആർകെങ്കിലും.. ഈ ഓൺ വേ പ്രണയം എന്നൊക്കെ പറയില്ലേ.. അതെങ്കിലും ഉണ്ടാവില്ലേ…
ഹ്മ്മ്..
എനിക്കും ഉണ്ടായിരുന്നു.. മുല്ല മൊട്ടു പോലെ ഉള്ള ഒരു പെണ്ണ്.. എന്റെ മാർവാടി കിളി.. എന്റെ പ്രിയ…
❤️❤️❤️