നിനക്ക് അവിടെ ഒരു കാമുകി ഉണ്ട്.. അത് ഒന്നുമില്ലേൽ നിന്റെ മുറപ്പെണ്ണ് ആയിരിക്കും.. അല്ലേൽ നിന്റെ ബന്ധു വീടിന്റെ അടുത്ത് തന്നെ ഉള്ള ആരോ.. അല്ലേ..
ഇയ്യാള് ഇതൊക്കെ എപ്പോ അറിഞ്ഞു എന്ന മട്ടിൽ രാഹുൽ രാജീവേട്ടനെ തന്നെ നോക്കി ഇരുന്നു..
ടാ.. പൊട്ടാ.. ഞാൻ പറഞ്ഞത് കേട്ടില്ലേ..
ലോറി ഓടിക്കുന്നതിന് ഇടയിൽ ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടു എന്നെ കുലുക്കി വിളിച്ചു കൊണ്ട് രാജീവേട്ടൻ ചോദിച്ചു…
ഹേയ്.. അങ്ങനെ ഒന്നുമില്ല.
എങ്ങനെ ഒന്നുമില്ലന്ന്..
അല്ല ഈ കാമുകി യെ.. അല്ലേലും എന്നെ ആര് പ്രേമിക്കാൻ ആണ് ഏട്ടാ..
പോടാ.. നിനക്ക് അത്യവശ്യം സൗന്ദര്യം ഉണ്ട്.. പിന്നെ ഒരു ചില്ല് ലുക്കും ആണ്.. ആ നിനക്ക് ഒരു കാമുകി ഇല്ലന്നോ..
സത്യം പറഞ്ഞോ.. അല്ലേൽ നിന്നെ ഞാൻ ഇവിടെ ഇറക്കിവിടും..
അയ്യോ.. ചേട്ടാ ചതിക്കല്ലേ.. ഉണ്ട്.. എന്റെ നീതു.. അമ്മയിയുടെ മകൾ ആണ്.. ഞങ്ങൾ തമ്മിൽ രണ്ടു വർഷമായി പ്രണയത്തിൽ ആണ്…