അറിയുമോ ആളെ.. രാഹുലിന്റെ ചോദ്യത്തിനു മറുപടി യായി രാജീവ് ചോദിച്ചു..
അറിയുമോ എന്നോ.. ഞങ്ങളുടെ കൂടെ അല്ലേ വൈകുന്നേരം.. പാടത്തു ഉണ്ടാവാറുണ്ട്…
മൂപ്പര് നാഷണൽ പെർമിറ്റ് ലോറിയിൽ ആണെന്ന് അറിയാമായിരുന്നു..
ഹ്മ്മ്…
അല്ല.. നീ എങ്ങനെ ഇവിടെ കുടുങ്ങി.. ലോക്ക് ഡൌൺ ആയിട്ട് കുറേ ആയല്ലോ..
അത് പിന്നെ.. ഞാൻ ആദ്യം കുറച്ചു ദിവസത്തെ ലോക്ക് ഡൗൺ മാത്രമല്ലേ ഉണ്ടായിരുന്നുള്ളു.. അത് നീളില്ല എന്ന് പ്രേതീക്ഷിച്ചു ഇവിടെ തന്നെ നിന്നു… പിന്നെ അത് നീണ്ടു നീണ്ടു ഇത്ര ആയി ചേട്ടാ…
അല്ലാതെ അവിടെ ആരും ഉണ്ടായിട്ട് അല്ല അല്ലേ… രാജീവേട്ടനെ എന്തെക്കോയോ സംശയം ഉള്ളത് പോലെ ചോദിച്ചു..
ഹേയ്.. രാഹുൽ ഒരു ഇളിഞ്ഞ പുഞ്ചിരി മറുപടി യായി നൽകി…
എന്താടാ.. മുഖത്തൊരു കള്ള ലക്ഷണം..
ഹേയ്.. ഒന്നുമില്ല..
എന്നാൽ ഞാൻ പറയട്ടെ…
രാഹുൽ എന്താണ് രാജീവ് പറയാൻ പോകുന്നത് എന്ന് ഓർത്ത് കൊണ്ട് മുഖത്തേക് തന്നെ നോക്കി ഇരുന്നു..