പ്രിൻസി :ഓക്കേ നാളെയും കൂടിയല്ലേ അവനെ ഞാൻ കൊല്ലാകൊല ചെയ്യും.
അതും പറഞ്ഞവൾ പല്ലിറുമ്മി………….
ഇരുട്ടുനിറഞ്ഞ റൂമിൽ അവശനായി കിടക്കുകയാണ് ജോൺ ശരീരമെല്ലാം നന്നേ വേദനയുണ്ട് പുറകിലെ അടിച്ചപാടിൽ നിന്നും ചോര വരുന്നത് നിന്നു കട്ടപ്പിടിച്ചിട്ടുണ്ട്. പാതി അടഞ്ഞകണ്ണുകളാൽ അവൻ അവിടെ കിടന്നുമയങ്ങി…
നേരം നന്നേ ഇരുട്ടി സമയം മൂന്നുമണിയായിക്കാണും ആരോ അവന്റെ മുഖതെല്ലാം തലോടുംപോലെ അവനുതോന്നി. അവശതയോടെ പതിയെ കണ്ണുതുറന്നയവൻ കണ്ടത് ഒരു സ്ത്രീരൂപമായിരുന്നു. വാത്സല്യം നിറഞ്ഞ കണ്ണുകളാൽ അതവനെ നോക്കി കണ്ണീരോഴുക്കുന്നു. അവന് ആരാണെന്ന് മനസ്സിലായില്ലെങ്കിലും ആ കണ്ണുകൾ അവന് സുപരിചിതമുള്ളപോലെ തോന്നി………….!!!!!!!!!
അതെ!ആ കണ്ണുകൾ അതെന്റേതുപോലെയാണ്!!!!! പതിയെ ബോധം മറയുമ്പോളും ആ രൂപം നോക്കിയവൻ പറഞ്ഞു.
അമ്മ !!!!!!!!!!
അടുത്ത പാർട്ടോടുകൂടി അവസാനിക്കുന്നതാണ്. നിറയെ പോരായ്മകളുണ്ടായിട്ടും സപ്പോർട്ട് നൽകിയ എല്ലാ സുഹൃത്തുക്കളോടും ഞാൻ നന്ദി രേഖപ്പെടുത്തുന്നു.
സ്നേഹപൂർവ്വം (DEXTER 😈😈😈😈)