കീഴ്ചുണ്ട് കടിച്ച് പ്രേം പറഞ്ഞു
‘ പോടാ….. ചേച്ചീടെ അടുത്ത് എന്ത് പറയുമെടാ…?’
‘ കുഞ്ഞമ്മ അത് എനിക്ക് വിട്…. നൈസായി ഞാന്‍ കൈകാര്യം ചെയ്യുന്ന കണ്ടോ…’
പ്രേം കുഞ്ഞമ്മയെ നോക്കി കണ്ണിറുക്കി
‘ എങ്ങനാന്ന് പറേടാ….’
ശാന്തി കെഞ്ചി
‘ അത് സര്‍പ്രൈസ്…. കണ്ടാല്‍ മതി…’
വണ്ടി സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് പറഞ്ഞു
നാണക്കേടും ചമ്മലും കാരണം ബൈക്കില്‍ ഇരുന്നിട്ടു വശങ്ങളില്‍ പോലും നോക്കാന്‍ ശാന്തി തുനിഞ്ഞില്ല
വീട് അടുക്കാറായപ്പോള്‍ ശാന്തിക്ക് ഉള്ളില്‍ പെരുമ്പറ കൊട്ടാന്‍ തുടങ്ങി
ബൈക്ക് ഒതുക്കി മുന്നില്‍ നടന്നത് പ്രേമാണ്
പ്രേമിന്റെ അമ്മ വെളിയില്‍ തന്നെ ഉണ്ടായിരുന്നു…
‘ അമ്മേ…. ഈ ചേച്ചി ഇന്ന് നാണം കെടുത്തിയേനെ….’
‘ എന്താടാ….?’
ഉല്‍ക്കണ്ഠയോടെ നാണിച്ച് തല താഴ്ത്തി നില്ക്കുകയാണ് ശാന്തി..
‘ കുഞ്ഞമ്മേടെ അടുത്ത കൂട്ടുകാരിയുടെ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനത്തിനാ പോയത് … ചടങ്ങ് നടന്ന് ഇറങ്ങാന്‍ പോയ കുഞ്ഞമ്മയോട് കൂട്ടുകാരി ചോദിച്ചു
‘ വന്നിട്ട് ചുമ്മാ പോയാലോ..? എന്തെങ്കിലും ചെ യ്ത് പോ… ഫസ്റ്റ് ഡേയല്ലേ? ‘
‘ ഒന്നും വേണ്ടെന്ന് കുഞ്ഞമ്മ….
ഞാന്‍ പറഞ്ഞു, എന്തെങ്കലും ചെയ്യിച്ചില്ലെങ്കില്‍ മോശമാ… നാണക്കേടാ…
‘ എന്ത് ചെയ്യാനാടാ’ എന്ന് കുഞ്ഞമ്മ..
‘ ഞാനാ പറഞ്ഞത്…. സിമ്പ്ള്‍ എന്തെങ്കിലും… ചെയ്യാന്‍..’
‘ സിമ്പിള്‍ എന്താ..?’
‘ പുരികം ഷേപ്പ് ചെയ്യാന്‍… ഞാനാ നിര്‍ബന്ധിച്ചത്…. അല്ലെങ്കില്‍… നമ്മളെ പറ്റി എന്ത് കരുതിയേനെ?’
‘ ശരിയാ…. അവിടം വരെ ചെന്നിട്ട് വെറുതെ പോരാതിരുന്നത് കാര്യായി…. നോക്കട്ടെ ടീ…’
പ്രേമിന്റെ അമ്മ പറഞ്ഞു