എൻ്റെ കിളിക്കൂട് 8 [Dasan]

Posted by

മറിഞ്ഞുവീണ് കൈകുത്തിയപ്പോഴാണ് വീണ്ടും ഉണർന്നത്. ആ മുറിഞ്ഞ കൈ തന്നെ ബെഡിൽ കുത്തി.”അയ്യോ” എന്ന ശബ്ദം പുറത്തേക്കു വരുന്നതിനുമുമ്പ് കടിച്ചമർത്തി. എന്നിട്ടും ‘ആ’ എന്ന് ശബ്ദിക്കേണ്ടിവന്നു. വീണ്ടും വേദന. സമയം നോക്കണമെങ്കിൽ വാതുക്കൽ കിടക്കുന്ന ആളെ കവർ ചെയ്തു പോണം. അത് ആളിന് ഒരു ബുദ്ധിമുട്ടാകും, അതുവേണ്ട. ഞാൻ വാതിൽക്കലേക്ക് നോക്കിയപ്പോൾ അടുക്കളയിൽ നിന്നും വരുന്ന വെളിച്ചത്തിൽ പായയിൽ കിടക്കുന്ന ആൾ അനങ്ങുന്നത് കണ്ടു. ഇനിയെങ്ങാനും എൻറെ വായിൽ നിന്നും വന്ന ആ ശബ്ദംകൊണ്ട് എഴുന്നേറ്റത് ആണോ എന്തോ. ആൾ എന്നെ നോക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ പതിയെ തലയിണയിലേക്ക് ചെരിഞ്ഞു. ഞാൻ എഴുന്നേറ്റ് ഇരുന്ന് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാകേണ്ടല്ലോ എന്ന് കരുതി. വീണ്ടും വേദന കൂടി, അതും സഹിച്ച് അങ്ങനെ കിടന്നു. വേദനകൊണ്ട് തീരെ നിവൃത്തിയില്ലാതെ വന്നപ്പോൾ കുറച്ചുനേരം കഴിഞ്ഞ് എഴുന്നേറ്റിരുന്നു. വീണ്ടും വാതിൽക്കലേക്ക് കണ്ണു പോയി. രണ്ടു ഉണ്ടക്കണ്ണുകൾ ഇങ്ങോട്ട് നോക്കുന്നു. എന്തിനാണാവോ ഇങ്ങോട്ട് നോക്കുന്നത്, പല അതിക്രമവും ചെയ്യാനാവും. ഞാൻ കൈ തലയിലും വെച്ച് ചുവരിൽ ചാരി ഇരുന്നു. രാത്രി ആകുമ്പോൾ വേദനകൾ കൂടും എന്ന് പറയുന്നത് ശരിയാണ്. എങ്ങനെ നേരം വെളുപ്പിച്ചു എടുക്കുമെന്ന് ചിന്തിച്ചു. സമയം ഒച്ച് ഇഴയുന്നത് പോലെയാണ് നീങ്ങുന്നത്. സമയം നോക്കാനും വയ്യ, കാരണം അടുത്തേക്ക് ചെന്നാൽ കത്തിയെടുത്ത് വെച്ചിട്ടുണ്ടെങ്കിൽ. വാതിൽക്കൽ കിടക്കുന്ന ആളെ കടന്ന് പോയിട്ട് വേണം ക്ലോക്കിൽ സമയം നോക്കാൻ. ആള് കരയുന്നുണ്ടോ എന്നൊരു സംശയം. എങ്ങനെ നോക്കും, അന്ന് എൻറെ നേരെ സീറ്റ് പുലിയെ പോലെ ചീറി വന്ന് കത്തി വീശി ആളാണ്. ഞാൻ അടുത്തേക്കെങ്ങാൻ ചെന്നാൽ ഉപദ്രവിക്കാൻ വരുന്നത് ആണെന്ന് കരുതി എന്തെങ്കിലും കടുംകൈ ചെയ്താലോ. അതുകൊണ്ട് ഞാൻ നോക്കി ഇരുന്നു. ഇടക്ക് കണ്ണുകൾ തുറക്കുന്നതും വിതുമ്പി വിതുമ്പി കരയുന്നതിൻറെ ചലനങ്ങളും മനസ്സിലാകുന്നുണ്ടായിരുന്നു. എന്തിനാണാവോ കരയുന്നത്, ഇവിടെ വന്ന് പെട്ടു പോയതുകൊണ്ടുള്ള വിഷമം കൊണ്ടാണോ? എന്തായാലും നാളെ എല്ലാം പറഞ്ഞ ശരിയാക്കണം. ഞാൻ കാരണം ഒരു ബുദ്ധിമുട്ടുണ്ടാവേണ്ട. ഇങ്ങനെയൊക്കെ വിചാരിച്ച് ഇരുന്നു മയങ്ങി. ഉണർന്നപ്പോൾ പെടലി വേദന, ഇരുന്നു ഉറങ്ങിയത് കൊണ്ടാവാം. നേരം നല്ലതുപോലെ വെട്ടംവെച്ചു. വാതിൽക്കൽ ആളില്ല, പായയും ഇല്ല. ബാത്റൂമിൽ ഫ്ലഷ് ചെയ്യുന്ന ഒച്ച കേട്ടു. വാതിൽ തുറന്ന് വന്ന് എന്നെ ഒന്നു നോക്കിയിട്ട് മുറിക്ക് പുറത്തേക്ക് പോയി. ഞാൻ പതിയെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ നിർവഹിച്ചു. അപ്പുറത്ത് അമ്മുമ്മയുടെ ശബ്ദം കേട്ടു.
അമ്മൂമ്മ :- അവനെ കട്ടൻചായ ഒന്നും കൊടുക്കേണ്ട, മോള് പോയതോടുകൂടി അവൻ കട്ടൻ ചോദിക്കാറില്ല. അവൻറെ എല്ലാ രീതികളും മാറി, ഭക്ഷണം തന്നെ വളരെ കുറച്ചു. എനിക്കും അവനും കുറേ ദിവസം ഭയങ്കര വിഷമം ആയിരുന്നു. കുറച്ചുദിവസം അവൻ ഭക്ഷണം തന്നെ മര്യാദക്ക് കഴിച്ചിരുന്നില്ല.
നേരം വെളുത്തപ്പോൾ കയ്യിലെ വേദനക്ക് നല്ല കുറവുണ്ട്. എഴുന്നേറ്റ് കുറച്ചു നടന്നപ്പോൾ തലക്ക് ഭയങ്കര ഭാരം പോലെ തോന്നി. ക്ഷീണം, കയ്യും കാലും തളരുന്നത് പോലെ. രക്തം ഒരുപാട് പോയതാണല്ലോ അതിൻറെതായിരിക്കും. പെട്ടെന്നുതന്നെ ഞാൻ മുറിയിൽ കയറി ബെഡിൽ കിടന്നു. മൊത്തം കിടന്ന് കറങ്ങുന്നതുപോലെ. പിന്നെ ഒന്നും ഓർമ്മയില്ല.

മുഖത്ത് വെള്ളം വീണപ്പോഴാണ് കണ്ണുതുറന്നത്. അമ്മൂമ്മയും കിളിയും അടുത്ത് നിൽപ്പുണ്ട്. അമ്മുമ്മയാണ് മുഖത്ത് വെള്ളം തളിച്ചത്.
അമ്മുമ്മ :- എന്തുപറ്റി മോനെ, നീ പിച്ചും പേയും പറയുന്നതുപോലെ കേട്ടു. നീ പോവുകയാണെന്നോ ശല്യപ്പെടുത്തുകയില്ല എന്നോ അങ്ങനെ എന്തൊക്കെയോ

Leave a Reply

Your email address will not be published. Required fields are marked *