എൻ്റെ കിളിക്കൂട് 8 [Dasan]

Posted by

ഉറങ്ങിയാൽ ഒട്ടും ബോധമില്ലാത്ത ഈ ആൾ വന്നു കിടന്നാൽ എൻറെ കാര്യം തഥൈവ. ഭദ്രകാളി ഒന്നും മിണ്ടുന്നില്ല. എന്നെ നോക്കുന്നു പോലുമില്ല. ഇങ്ങനെ ഒരാൾ ഇവിടെ കിടന്നിട്ട് എന്ത് കാര്യം. അതുമല്ല കഴിഞ്ഞ ദിവസമാണ് കത്തി വീശി എൻറെ കൈ മുറിച്ചത്. ചോര മുഴുവൻ ഒലിച്ചു പോയിട്ടും കല്ലുപോലെ നിന്നു. അങ്ങനെ ഒരാൾ ഇവിടെ കിടന്നാൽ എൻറെ നെഞ്ചത്ത് കത്തി കുത്തി കയറ്റില്ലെന്ന് എന്താണ് ഉറപ്പ്. അമ്മയോട് ഈ വക കാര്യങ്ങൾ ഒന്നും പറയാൻ പറ്റില്ലല്ലോ. ഞാൻ മുറിയിൽ കയറി വാതിലടച്ചു കുറ്റിയിട്ടു ശ്രമിച്ചപ്പോൾ
അമ്മൂമ്മ :- വാതിൽ അടക്കേണ്ട തുറന്നു കിടക്കട്ടെ, മോള് ഈ വാതിൽക്കൽ കിടന്നൊ.
ഞാൻ :- വേണ്ട ആ സെറ്റിയിൽ കിടന്നാൽ മതി. എനിക്ക് കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞില്ലേ.
അമ്മുമ്മ :- ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. അതെ കൊച്ച് ഈ വാതിൽക്കൽ കിടന്നോളും. ഇല്ല മോളെ?
ഞാൻ ഇവിടെ വന്നിട്ട് ഭദ്രകാളിയുടെ ഒരു ശബ്ദം പോലും കേട്ടിട്ടില്ല. ഇപ്പോഴും അതുതന്നെ മിണ്ടുന്നില്ല. എന്നോട് ദേഷ്യം ഉണ്ടായിരിക്കാം, പക്ഷേ എനിക്ക് ഈ ഭദ്രകാളി താഴെ കിടക്കുന്നതിൽ വിഷമം ഉണ്ടായിരുന്നു. കയ്യിൽ സ്റ്റിച്ച് ചെയ്ത ഭാഗം വിങ്ങുകയാണ്. ഇന്ന് ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല. ഡോക്ടർ പറഞ്ഞ മരുന്നുകൾ ഒക്കെ എടുത്തു കഴിച്ചു. വേദന കുറയുന്നെങ്കിൽ കുറയട്ടെ. നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ട് എന്നാണ് പറയുന്നത്. എന്തായാലും കൊള്ളാം. ആൾ പായ് എടുത്തുകൊണ്ടുവന്ന് വാതിൽക്കൽ വിരിച്ചു കിടന്നു. അടുക്കളയിലെ ലൈറ്റ് ഒഴിച്ച് ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. കുറച്ചുകഴിഞ്ഞ് അമ്മുമ്മയുടെ മുറിയിൽ നിന്നും പതിവ് ശബ്ദം കേൾക്കാൻ തുടങ്ങി. ഓരോ ദിവസവും ശബ്ദം കൂടിക്കൂടി വരുന്നത് പോലെ തോന്നുന്നു. ആളും ഉറങ്ങിയെന്നു തോന്നുന്നു. ഈ ഭദ്രകാളി എത്ര സുന്ദരമായാണ് കിടന്നുറങ്ങുന്നത്. പക്ഷേ എനിക്ക് കൈയുടെ വേദനയേക്കാൾ കൂടുതൽ മനസ്സിലെ വേദന കൊണ്ട് ഉറക്കം വന്നില്ല. ഒരു നാല് ദിവസത്തെ പോക്ക് കൊണ്ട് ഇങ്ങനെ സംഭവിച്ചെങ്കിൽ……. അവൻറെ കയ്യിൽ ഒരുപാട് പൈസ ഉണ്ട്. അവനെ റിയൽ എസ്റ്റേറ്റും വണ്ടി കച്ചവടവും പിന്നെ എന്തൊക്കെയോ പരിപാടി ഉണ്ട്. രണ്ട് കാർ രണ്ട് ബൈക്ക്, കയ്യിലും കഴുത്തിലും ചങ്ങലയുടെ വലിപ്പമുള്ള സ്വർണ്ണ ചെയിൻ. അവരെ കൊണ്ടുപോയതും കൊണ്ടുവന്ന ആക്കിയതും അവൻറെ വണ്ടിയിലാണ് തോന്നുന്നു. ഇതൊക്കെ കണ്ടാൽ ഏതു പെണ്ണാണ് മയങ്ങി വീഴാത്തത്. നമ്മളിവിടെ ഒരു സൈക്കിളും ചവിട്ടി നടക്കുന്നു. അങ്ങനെയുള്ള എന്നെയോ, ആഡംബരത്തിൽ ജീവിക്കുന്ന അവനെയോ ഒരുവൾ സ്വീകരിക്കുക. ഏതായാലും ഒഴിഞ്ഞുമാറി കൊടുക്കുക, ഈ ഭദ്രകാളി സുഖത്തിലും സന്തോഷത്തിലും ജീവിക്കട്ടെ. അത് കാണുന്നതല്ലേ സന്തോഷം. ഇങ്ങനെ ആലോചിച്ചപ്പോൾ മനസിൻറെ ഭാരം കുറഞ്ഞു. അപ്പോൾ കയ്യിലെ വേദന കൂടി. എന്തു പറയാൻ ഉറക്കം നഷ്ടപ്പെട്ടു. കിടന്നപ്പോൾ വേദന കൂടുന്നത് പോലെ തോന്നി. അതുകൊണ്ട് ലൈറ്റിടാതെ ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു. ലൈറ്റ് മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവേണ്ട ല്ലോ എന്ന് കരുതിയാണ്. ഞാൻ ചുവരിൽ ചാരിയിരുന്നു. കൈ പൊക്കി വെക്കുമ്പോൾ വേദന കുറവുണ്ട്. അങ്ങനെ കൈ ഞാൻ തലക്ക് മുകളിൽ കയറ്റി വെച്ച് ഇരുന്നു. അങ്ങനെ ഇരുന്ന് ഞാൻ ചിന്തിച്ചു. നാളെ എന്തായാലും കിളിയോട് മര്യാദയ്ക്ക് സംസാരിച്ചു ഒഴിവാക്കണം. വഴക്കൊന്നും ഇല്ല എന്ന് ബോധ്യപ്പെടുത്തണം. എത്രയും പെട്ടെന്ന് ഈ നാട് വിടണം. അതിന് അപ്പോൾ മെൻറ് ഓർഡർ വരണം. ഹെഡ് ക്വാർട്ടേഴ്സ് വേക്കൻസി ആയതിനാൽ, തിരുവനന്തപുരത്ത് എവിടെയെങ്കിലും ആയിരിക്കും പോസ്റ്റിംഗ്. അവിടെത്തന്നെ കൂടാം. ഇങ്ങനെയൊക്കെ ആലോചിച്ച് എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

Leave a Reply

Your email address will not be published. Required fields are marked *