എൻ്റെ കിളിക്കൂട് 8 [Dasan]

Posted by

പിന്നെ ശൂന്യം.

കണ്ണുതുറന്നു നോക്കുമ്പോൾ, ചുറ്റിനും ആൾക്കാർ. പ്രകാശനുണ്ട്, അമ്മുമ്മ, ചിറ്റപ്പൻ, അങ്ങനെ കുറച്ചു പേർ എന്നെ ചുറ്റും കൂടി നിൽക്കുന്നു.
പ്രകാശൻ :- നീ എന്തിനാ എന്നോട് പൊയ്ക്കോളാൻ പറഞ്ഞത്. എന്നിട്ട് ഈ കെട്ടൊക്കെ അഴിച്ചത് എന്തിന്? നിൻറെ വീട്ടിൽ ഇതുവരെ അറിയിച്ചിട്ടില്ല. നീ എന്തിനാണ് കെട്ട് അഴിച്ചത്?
ഞാൻ:- എൻറെ കയ്യിൽ ചോര കണ്ടപ്പോൾ അഴിച്ചു നോക്കിയതാ. കൈയിലൂടെ ചോര ഒഴുകുന്നു. അപ്പോൾ എന്താണെന്നറിയാൻ അഴിച്ചു നോക്കിയതാണ്. പിന്നെ എനിക്കൊന്നും ഓർമ്മയില്ല.
അമ്മൂമ്മ :- എന്തിനാണ് കമ്പ് വെട്ടാൻ പോയത്?
ഞാൻ ഒന്നും പറയാൻ നിന്നില്ല. രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോൾ അതാ നിൽക്കുന്നു ഭദ്രകാളി. ഈ ഭദ്രകാളി എന്താണ് ഇവിടെ? എന്നാലോചിച്ച് അപ്പോഴേക്കും
അമ്മൂമ്മ:- എനിക്കൊരു കൂട്ടിന് വേണ്ടി കൊണ്ട് വന്ന് നിർത്തിയതാണ്. രണ്ടു ദിവസം ഞാൻ ഒറ്റക്കായിരുന്നു. അതുകൊണ്ട് പ്രകാശൻ കൊണ്ടുവന്നു നിർത്തിയതാണ്. ഇനി നിന്നെ കൈയൊക്കെ റെഡിയായിട്ട് വിടാം എന്ന് പറഞ്ഞു.
ദൈവമേ എന്നെ കുത്തിക്കൊല്ലാൻ കൊണ്ടുവന്നതാണൊ?
ഏതായാലും ഈ കൈ കൊണ്ട് ചാകാൻ ആണ് വിധി. ഈ കൈ കൊണ്ട് ആവുമ്പോൾ സന്തോഷത്തോടെ മരിക്കുകയും ചെയ്യാം. ഞാൻ എൻറെ മുറിയിലേക്ക് കയറാൻ പോയപ്പോൾ അമ്മൂമ്മ പറഞ്ഞു ” നീ ആ ബാത്റൂം ഉള്ള മുറിയിൽ കിടന്നാൽ മതി, ബാതൃമിൽ പോകാൻ സൗകര്യം അതാണല്ലോ ”
ഞാൻ:- എൻറെ കാലിന് കുഴപ്പമൊന്നുമില്ല.
അമ്മൂമ്മ:- അതല്ല, എഴുന്നേറ്റ് അധികം നടക്കുമ്പോൾ ചിലപ്പോൾ തലകറങ്ങിയാലോ അതുകൊണ്ട് നീ അവിടെ കിടന്നാൽ മതി.
അമ്മയോട് മറുത്തൊന്നും പറയാതെ ഞാൻ അവിടെ പോയി കിടന്നു. കഴിക്ക് രാത്രിയായപ്പോൾ വേദന തുടങ്ങി. സ്റ്റിച്ച് ഇട്ട ഭഗത്ത് നല്ല വിങ്ങൽ. ആദ്യ ദിവസം തന്നെ ഡ്രസ്സ് ചെയ്ത കോട്ടൻ ഒക്കെ വലിച്ചു പറിച്ചു കളഞ്ഞു കയ്യിന് ബലം കൊടുത്തു ചോര മുഴുവൻ കളയാൻ ശ്രമിച്ചത് അല്ലേ. സ്റ്റിച്ച് ഒക്കെ അന്ന് വലിഞ്ഞു പൊട്ടാറായതാണ്. ഈ രണ്ടു ദിവസം സഡേഷൻ തന്നതുകൊണ്ട്, വേദന അറിഞ്ഞില്ല. രാത്രിയിൽ എനിക്ക് വേദനകൊണ്ട് ഒന്നും കഴിക്കാൻ തോന്നിയില്ല.
അമ്മൂമ്മ :- നീ ഇങ്ങനെ കഴിക്കാതെ കിടന്നാൽ, മരുന്നൊക്കെ കഴിക്കണ്ടേ. അതുകൊണ്ട് വന്ന് ഭക്ഷണം കഴിക്കു.
ഞാൻ വേദനയുടെ കാര്യം പറയാൻ നിന്നില്ല. ഭക്ഷണം കഴിച്ചോ എന്ന് തിരുത്തി എഴുന്നേറ്റു. ഭദ്രകാളിയാണ് ഭക്ഷണം കൊണ്ടുവന്നു വെച്ചത്. കിടക്കാൻ നേരം അമ്മൂമ്മ ഭദ്രകാളിയോട് പറയുന്നത് കേട്ടു.
അമ്മുമ്മ :- മോളെ, ഇന്ന് ഈ ഹാളിലോ മുറിയുടെ വാതിൽക്കലൊ പായ വിരിച്ചു കിടക്ക്. അവന് എന്തെങ്കിലും ആവശ്യം വന്നാൽ…… നമ്മുടെ മുറിയിൽ വരണ്ടേ. തല കറങ്ങാൻ വീണാൽ അറിയില്ല.
ഇതുകേട്ട് സാധാരണരീതിയി
ഞാൻ:- എനിക്ക് കുഴപ്പമൊന്നുമില്ല. ബാത്റൂം ഈ മുറിയിൽ തന്നെയല്ലേ. അതും പ്രശ്നമില്ല. പിന്നെ ഈ മൊസൈക് തറയിൽ കിടന്ന് ബുദ്ധിമുട്ട് ഉണ്ടാക്കണ്ട.
അമ്മുമ്മ :- മോൾക്ക് ഇ തറയിൽ കിടക്കുന്നതിനു ബുദ്ധിമുട്ടുണ്ടോ? എൻറെ കാലിന് വയ്യാത്തതുകൊണ്ട, അല്ലെങ്കിൽ ഞാൻ കിടന്നേനെ.

Leave a Reply

Your email address will not be published. Required fields are marked *