തന്നെ രക്തം ചീറ്റി. ഞാൻ അങ്ങനെ തന്നെ നിന്നു. രക്തം ഒഴുകി താഴെവീണു. ഞാൻ അനങ്ങിയില്ല. മുറിവ് കണ്ടതായിപ്പോലും ഞാൻ നടിച്ചില്ല. പക്ഷേ ഞാൻ ഒരു വാക്കു പറഞ്ഞു.
ഞാൻ:- എന്നെ വേണ്ടെങ്കിൽ വേണ്ട…….. പക്ഷേ എനിക്ക് നീ, ഒരാൾ മാത്രമേ ഉണ്ടാവൂ. അതുകൊണ്ട് എനിക്ക് ഈ മുറിവ് നിനക്കുള്ള രക്ത അഭിഷേകം ആയി ഇരിക്കട്ടെ.
ഇതു പറഞ്ഞ് ഞാൻ അപ്പുറത്തേക്ക് പോയി. പോകുന്ന വഴി മുഴുവൻ ചോര ഒഴുകിക്കൊണ്ടിരുന്നു. ഞാൻ മുൻവശത്ത് പോയിരുന്നു മണ്ണിലേക്ക് കൈകാണിച്ചു. ഇപ്പോൾ രക്തം മുഴുവൻ മണ്ണിലേക്ക് ഒഴുകുകയാണ്. ഞാൻ അവിടെ വന്നിരുന്നിട്ടും കിളി വന്നില്ല. എന്നോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം എന്തോന്നു ആലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ എൻറെ കണ്ണിലേക്ക് ഇരുട്ട് കയറുന്നത് പോലെ തോന്നി. എൻറെ കണ്ണുകൾ മേലേക്ക് മറിഞ്ഞു പോകുന്നതു പോലെയും തോന്നി. പിന്നെ സർവ്വത്ര ഇരുട്ട്.
എനിക്ക് ബോധം വരുമ്പോൾ ആശുപത്രിക്കിടക്കയിൽ. പ്രകാശൻ എൻറെ അടുത്ത് ഇരിപ്പുണ്ട്.
പ്രകാശൻ :- എന്തു പറ്റിയതാണ്? കിളി പറഞ്ഞത് എന്താണ് പറ്റിയത് എന്ന് കണ്ടില്ലെന്നാണ്.
ഞാൻ ഓർക്കുകയായിരുന്നു. എന്തു പറ്റിയതാണ് എന്ന് കണ്ടില്ലെന്നു. അത്രയും ദ്വേഷ്യം.
ഞാൻ :- ഞാനൊരു കമ്പു വെട്ടിയതാണ്. പക്ഷേ കയ്യിൽ ആണ് കൊണ്ടത്. കിളി കണ്ടില്ലായിരുന്നു. ഞാൻ വാതിൽക്കൽ പോയിരുന്നു. മുറിവ് ശ്രദ്ധിച്ചില്ല. അല്ല നീ എപ്പോൾ വന്നു. അവിടെ കിളി മാത്രമല്ലേ ഉള്ളൂ. നീ പൊയ്ക്കോ ഞാൻ ഇവിടെ കിടന്നോളാം. എനിക്ക് ഇപ്പോൾ ഒരു കുഴപ്പവുമില്ല. ഇപ്പോൾ സമയം എന്തായി.
പ്രകാശൻ :- രാത്രി 9 മണി.
ഞാൻ:- ഇത്രയും സമയം ആയോ? നീ പൊയ്ക്കോ, നാളെ നിനക്ക് പണിക്ക് പോകേണ്ടതല്ലേ. അതുമല്ല ഇത് റൂം ആണല്ലോ. ഞാൻ സ്വസ്ഥമായി ഇവിടെ കിടന്നു കൊള്ളാം. എൻറെ കൈയിലല്ലെ മുറിവ്. നടക്കുന്നതിനു കുഴപ്പമൊന്നുമില്ല. നീ വേഗം വണ്ടി വിട്.
അവൻ എഴുന്നേറ്റു. “അമ്മുമ്മയോട് ഒന്നും പറഞ്ഞിട്ടില്ലല്ലോ, പറയണ്ട. ഹോസ്പിറ്റലിൽ ഫോൺ ഉണ്ടല്ലോ, വീട്ടിലെ ഫോൺ ശരിയായിട്ടുണ്ട് അവിടെ വിളിച്ച്, അജയൻ ഒരു കൂട്ടുകാരൻറെ വീട്ടിൽ പോയിരിക്കുകയാണ് രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞേക്ക്” അവൻ ഓക്കെ പറഞ്ഞുപോയി. കിടന്നിട്ട് എനിക്ക് ഒരു സ്വസ്ഥതയും ഉണ്ടായില്ല. എന്ത് അപരാധം ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ കാണിച്ചത്. ഇത്രയും ക്രൂരമായി ചെയ്യണമെങ്കിൽ അത്രയ്ക്കും എന്നെ വെറുക്കുന്നു. എനിക്ക് ആലോചിച്ചിട്ട് വിഷമവും സങ്കടവും വന്നു. കിളി എന്നെ വെറുത്തു എനിക്ക് നഷ്ടമാകുന്ന കാര്യം ഓർത്തപ്പോൾ തന്നെ ഇനി മുന്നോട്ടു പോകാൻ പറ്റില്ല. ഞാൻ പതിയെ എഴുന്നേറ്റു, എൻറെ കയ്യിൽ കിട്ടിയിരുന്നു തുണി അഴിച്ചു. മരുന്നും മറ്റും കുട്ടനും വച്ചിരുന്ന ഭാഗത്തുനിന്നും അത് നീക്കം ചെയ്തു. കയ്യിന് ബലം കൊടുത്തു രക്തം വരാൻ തുടങ്ങി. വീണ്ടും ബലം കൊടുത്തു രക്തം ശക്തിയിൽ ഒഴുകാൻ തുടങ്ങി. എൻറെ മറ്റേ കയ്യിൽ കുത്തിയിരുന്ന ട്രിപ്പിന് സൂചി വലിച്ചൂരി. മുറിവിൽ കൂടി രക്തം വീണ്ടും ഒഴുകാൻ തുടങ്ങി. ഞാൻ കൈ കട്ടിലിനു താഴെ തൂക്കിയിട്ടു കിടന്നു. എനിക്ക് കിളി നഷ്ടപ്പെടുന്ന കാര്യം ഓർത്തപ്പോൾ തന്നെ ജീവിതത്തോട് വെറുപ്പായി. വീണ്ടും ഇരുട്ട്, ആരൊക്കെയോ ഓടി വരുന്നതും ഒച്ച വെക്കുന്നതും കേട്ടു. താഴേക്ക് താഴേക്ക് ഞാൻ പതിച്ചു കൊണ്ടിരിക്കുന്നു. ഒരു ഗർത്തത്തിലേക്ക് വീഴുന്നതുപോലെ.