എൻ്റെ കിളിക്കൂട് 8 [Dasan]

Posted by

കാരണം? നിസ്സാര കാര്യം മതി, ഇനി ഞാൻ അന്വേഷിച്ച് ചെന്നില്ല എന്നുള്ളതാണൊ കുറ്റം.
ഈ അകൽച്ച എനിക്ക് ഒട്ടും സഹിക്കാൻ പറ്റുന്നതല്ല. എങ്ങനെയെങ്കിലും ഒന്ന് കണ്ട് സംസാരിക്കണം. എൻറെ അപ്പോയ്മെൻറ് ലെറ്റർ വരുന്നതിനുമുമ്പ് പ്രശ്നം പറഞ്ഞു തീർക്കണം. എന്നൊക്കെ ആലോചിച്ചു. പക്ഷേ പെട്ടെന്ന് എൻറെ ചിന്ത വേറൊരു വഴിക്ക് സഞ്ചരിച്ചു. ആ ഷിബുവിൻ്റെ വീട്ടിൽ ചെന്ന് ആ ചുറ്റുപാട് ഒക്കെ കണ്ടപ്പോൾ പെണ്ണിൻറെ മനസ്സ് മാറിയോ. അന്ന് കല്യാണത്തിന് പോയപ്പോൾ കുഴപ്പമില്ലാത്ത വീടൊക്കെ ആയിരുന്നു. ഇപ്പോൾ പുതുക്കിപ്പണിത എന്നൊക്കെ കേൾക്കുന്നുണ്ട്. എന്തായാലും ഒന്ന് സംസാരിക്കണം. അങ്ങനെ ഒരു ഉറച്ച തീരുമാനത്തിൽ എത്തി. അടുത്ത ദിവസം തന്നെ അവിടെ ചെല്ലാൻ പറ്റില്ല. കുറച്ചു ദിവസം കഴിയട്ടെ. എന്നാലും മനസ്സിൽ കിടന്ന് ആ വിഷമം വിങ്ങി പൊട്ടുകയാണ്. ഇവിടെ ഉണ്ടായിരുന്നെങ്കിൽ എങ്ങിനെയെങ്കിലും പ്രശ്നം പറഞ്ഞു തീർക്കാമായിരുന്നു. പക്ഷേ അവിടെ അതിനുള്ള ഒരു സന്ദർഭം കിട്ടുന്നില്ല. അങ്ങനെ ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി. വിഷമങ്ങൾ ഉള്ളിൽ കടിച്ചുപിടിച്ച് കുറച്ചു ദിവസങ്ങൾക്ക് ശേഷം കിളിയുടെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ ചെല്ലുമ്പോൾ പ്രദീപിൻ്റെ ഭാര്യയുടെ ഇളയച്ഛൻ മരിച്ചിട്ട്, കിളിയും പ്രകാശനി ഒഴിച്ചുള്ളവർ അവിടേക്ക് പോയിരിക്കുന്നു. ഞാനവിടെ ചെന്നപ്പോൾ പ്രകാശൻ എന്നോട് ” ഇവിടെ കുറച്ചു നേരം ഇരിക്ക്. ഞാനിപ്പോൾ വരാം………. ഇവിടെ ആരും ഇല്ലാത്തതുകൊണ്ട് ഞാനിവിടെ പെട്ടിരിക്കുകയായിരുന്നു. ഇപ്പോൾ സമയം പതിനൊന്നര. ഞാൻ പോയിട്ട് ഒരു മണിയോടെ ഒപ്പിച്ചു വരാം. അവർ വരുമ്പോഴേക്കും അഞ്ചു മണിയെങ്കിലും കഴിയും. എനിക്ക് കുറച്ചു പണിയുണ്ട്. അതു കഴിഞ്ഞു വന്നിട്ട് നമുക്ക് രണ്ടുപേർക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. പിന്നെ നിനക്ക് ജോലി കിട്ടാൻ പോകുന്നതിൻ്റെ ചെലവുണ്ടട്ടോ.
ഇത് പറഞ്ഞ് പ്രകാശൻ എൻറെ സൈക്കിളും ആയിപോയി. ഞാൻ കുറച്ചുനേരം വാതിൽക്കൽ ഇരുന്നു. കിളിയെ കാണാത്തതിനാൽ അകത്തേക്ക് കടന്നു. അടുക്കളയിൽ തകൃതിയായ പണിയിലാണ് കിളി. എന്നെ കണ്ടപ്പോൾ തലവെട്ടിച്ച് അവിടെ ഇരുന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ എഴുന്നേറ്റ് പോകാൻ ശ്രമിച്ചു. ഞാൻ തോളിൽ കയറി പിടിച്ചു. എൻറെ കൈ ഒറ്റ തട്ട്. രണ്ടു കൈകൾ കൊണ്ടും ഇരു തോളുകളിലും പിടിച്ചുനിർത്തി. എൻറെ മുഖത്തേക്ക് നോക്കുന്നില്ല.
കിളി:- എന്നെ വിടാൻ, ഞാൻ ഉച്ചത്തിൽ കരയും. എനിക്ക് നിങ്ങളെ വെറുപ്പാണ്. നിങ്ങൾ എൻറെ ദേഹത്ത് തൊട്ടുപോകരുത്.
ഞാനത് വകവെക്കാതെ കിളിയേ പിടിച്ചുനിർത്തി.
ഞാൻ:- കരയുന്നെങ്കിൽ കരഞ്ഞൊ, ആളുകൾ കൂടട്ടെ എന്നെ തല്ലി കൊല്ലുന്നെങ്കിൽ കൊല്ലട്ടെ. എനിക്കു മരിക്കുന്നതിൽ സന്തോഷമേയുള്ളൂ. എന്നോട് ഈ കാണിക്കുന്ന പ്രവർത്തികൾ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇതിലും ഭേദം മരിക്കുന്നതാണ്, അതും മോളുടെ പേരുപറഞ്ഞ് ആവുമ്പോൾ കൂടുതൽ സന്തോഷം.
കിളി :- എന്നെ വിടെടാ പട്ടി, നീ എൻറെ ആരാടാ…….. എന്നെ വിട്ടില്ലെങ്കിൽ ഈ കത്തി കൊണ്ട് കുത്തും.
കറിക്ക് അരിഞ്ഞോണ്ടിരുന്ന കത്തി എൻറെ നേരെ കാണിച്ചുകൊണ്ട് അലറി.
ഞാൻ :- കുത്തുന്നെങ്കിൽ കുത്ത്. മരിക്കാൻ എനിക്ക് പേടിയില്ല. ഇ കൈകൊണ്ട് ആവുമ്പോൾ എനിക്ക് സന്തോഷമേയുള്ളൂ.
കത്തിയെടുത്ത് എന്നെ അകറ്റാൻ വീശി. ഞാൻ മാറിയില്ല കത്തി എൻറെ കൈത്തണ്ടയിൽ കൊണ്ടു, വലതു കൈപ്പത്തിക്ക് തൊട്ടു മുകളിലായി. അപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *