അപ്പോൾ പെട്ടെന്ന്
ഷീമ :- ഉത്സവത്തിന് പോയപ്പോൾ തട്ടി വീണതാണ്.
കിളി എനിക്ക് മുഖം തരാതെ അകത്തേക്കു പോയി ചായ ഓഫ് ചെയ്തു. ആ മാരണവും അകത്തേക്ക് കയറി. അതുകൊണ്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല. കിളി എന്നെ കണ്ട ഭാവം നടിച്ചതുമില്ല. ഞാൻ നേരെ വീടിൻറെ മുൻ ഭാഗത്തേക്ക് പോയി. കുറച്ചുകഴിഞ്ഞപ്പോൾ ചായയുമായി കിളി വന്നു. അത് അവിടെ വച്ചിട്ട് പെട്ടെന്ന് അകത്തേക്ക് പോയി. മുഖത്തേക്ക് പോലും നോക്കിയില്ല. ഇതെന്ത് ? ഞാൻ ഒന്നും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഈ മുഖം കയറിപ്പിടിച്ച നടക്കുന്നത്. ഉത്സവത്തിനു പോയപ്പോൾ ഞാൻ എങ്ങാനും തള്ളിയിട്ടൊ? ദൈവമേ ഇതൊരു കോടാലി തന്നെ. എനിക്ക് കിളിയോട് സംസാരിക്കണം എന്നുണ്ട് പക്ഷേ ആ മാരണം അകത്തുണ്ട്. കിളി കേൾക്കാൻ വേണ്ടി ഉറക്കെ
ഞാൻ :- എൻറെ ജോലിയുടെ കാര്യം ശരിയായിട്ടുണ്ട്. അടുത്തുതന്നെ പോകേണ്ടിവരും. കൊല്ലം ജില്ലയിലാണ്.
അമ്മ :- ആ മോന് ജോലി ശരിയായോ. എന്തിലാണ്?
ഞാൻ ഉറക്കെ “റവന്യൂവകുപ്പിൽ ആണ്”
അപ്പോഴേക്കും സന്ധ്യയായി. ഞാൻ ഒരു ഗ്യാപ്പിനായി കാത്തിരുന്നു. പക്ഷേ തഥൈവ. ഞാൻ സൈക്കിൾ എടുത്തു ബെല്ലടിച്ച് പോകുന്നു എന്ന് പറഞ്ഞോണ്ട് പുറപ്പെട്ടു. പോരുന്ന വഴി മുഴുവൻ എൻറെ ചിന്ത കിളിയെ പറ്റിയായിരുന്നു. എന്തുപറ്റി കണ്ട ഭാവം പോലും നടിക്കുന്നില്ല. ഞാനെന്ത് പരാധം ആണാവോ ചെയ്തത്. ഒരു പിടിയും കിട്ടുന്നില്ല. വീട്ടിലെത്തി ഭക്ഷണം പോലും കഴിക്കാതെ കയറി കിടന്നു. അമ്മു മോനു വിളിച്ചപ്പോഴും വിശപ്പില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. ദിവസവും അവിടെ ഓടിക്കയറി ചെല്ലാൻ പറ്റില്ലല്ലോ. രണ്ടുദിവസം ഒരുകണക്കിന് കഴിച്ചുകൂട്ടി, മൂന്നാം ദിവസം കിളിയുടെ വീട്ടിൽ പോകാൻ കാരണം ഉണ്ടാക്കണമല്ലോ. അതിനുവേണ്ടി കിളി ഡ്രസ്സ് വെച്ചിരുന്ന അലമാര മുഴുവൻ പരതി. അപ്പോൾ കളിയുടെ ഒരു പഴയ ബ്ലൗസ് അതിൽ ഇരിക്കുന്നത് കണ്ടു. അമ്മയോട് ഈ വിവരം പറഞ്ഞ് അതു കൊണ്ടുപോയി കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു. ഞാൻ അവിടെ ചെല്ലുമ്പോൾ അച്ഛൻ വാതുക്കൽ ഇരിപ്പുണ്ട്. അച്ഛനോട് അമ്മയെ ചോദിച്ചപ്പോൾ, അവിടെ അടുത്തെങ്ങും പോയി എന്നു പറഞ്ഞു. ഞാൻ കിളിയുടെ ബ്ലൗസും ആയി വന്നതാണ് കിളി എന്തിയേ എന്ന് ചോദിച്ചു.
അച്ഛൻ:- മോൾ അകത്തുണ്ട്.
ഞാൻ അകത്തേക്ക് കയറി. എന്നെ കണ്ടതും അടുക്കള കൂടി പുറത്തേക്ക് പോയി. ഞാൻ പുറകെ ചെന്നു അടുക്കള വാതിൽ കൊടു പുറത്തേക്ക് നോക്കിയപ്പോൾ, കിളി ആ മാരണത്തിൻ്റെ വീട്ടിലേക്ക് പോകുന്നു. ഞാൻ കുറച്ചു നേരം അവിടെ നിന്നു. കിളി അവരുടെ അടുക്കളവാതിൽ വഴി അകത്തേക്ക് കയറി. ഞാൻ തിരിച്ചു വാതിൽക്കൽ വന്ന് ബ്ലൗസ്, അവിടെ കിടന്ന കസേരയിൽ വച്ചു. കിളിയുടെ ചുണ്ടിലെ തടിപ്പിന് ഒരു കുറവുമില്ല. എന്നാലും ഇതെന്തുപറ്റി എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. എന്നോട് ഇങ്ങനെ ദ്വേഷ്യം കാണിക്കാൻ ഞാനെന്തു ചെയ്തു? കുറച്ചു നേരം കൂടി ഞാൻ അവിടെ ഇരുന്നു. വന്നു കണ്ടു സംസാരിച്ചു പോകാമെന്ന് കരുതി. സംസാരിക്കാൻ പോയിട്ട് ആ ഭാഗത്തേക്ക് പോലും വന്നില്ല. ഞാൻ വിഷമത്തോടെ അവിടെനിന്നും ഇറങ്ങി. ഒന്ന് സംസാരിച്ചാൽ തീരാവുന്നതേയുള്ളൂ. പക്ഷേ അവസരം കിട്ടുന്നതെങ്ങിനെ, പണ്ടു പറഞ്ഞതുപോലെ ചെകുത്താൻ കുരിശ് കണ്ട പോലെയാണ്. വീടെത്തി, പഴയ കാര്യങ്ങളൊക്കെ ഓർത്തു. പോകുന്നതുവരെ എൻറെ മാറിൽ നിന്നും മാറാതെ കിടന്ന പെണ്ണാണ്. ഇപ്പോൾ എന്നെ കാണുന്നതും ഞാൻ അടുത്തേക്ക് ചെല്ലുന്നതും പോലും വെറുപ്പായി കാണുന്നു. ഇങ്ങനെ സംഭവിക്കാൻ എന്താണ്