മറ്റൊരു സ്ഥലത്താണ്. അവനാണെങ്കിൽ അറു പോക്കിരിയും. ഞാൻ ദിവസങ്ങൾ എണ്ണാൻ തുടങ്ങി. രണ്ടു കാര്യങ്ങൾക്കും. ഒന്ന് എൻറെ ജോലി മറ്റൊന്ന് കിളി വരുന്നതിനും. രണ്ടു ദിവസം ഒരുകണക്കിന് കഴിച്ചുകൂട്ടി. മൂന്നാം ദിവസം കിളി യുടെ വീട് ലക്ഷ്യമാക്കി പോയി. അവിടെ ചെന്നപ്പോൾ കിളിയുടെ അമ്മ മാത്രം ഉണ്ടായിരുന്നു. ഞാൻ അവിടെ കുറച്ചു നേരം കഴിച്ചുകൂട്ടി അമ്മയോട് കിളിയെ ചോദിച്ചപ്പോൾ
അമ്മ:- അവിടെ ഉത്സവമോ എന്തോ പറഞ്ഞ രണ്ടു ദിവസം കൂടി നിൽക്കട്ടെ എന്ന് പ്രദീപ് പറയുന്നുണ്ടായിരുന്നു.
ദൈവമേ പിന്നെയും, എനിക്ക് ആകെ ഭ്രാന്ത് എടുക്കുന്നതു പോലെ ആയി. ഈ പറയുന്ന വീടാണെങ്കിൽ മലപ്പുറത്തെയും തൃശ്ശൂർ ജില്ലയുടെയും ബോർഡറിൽ എവിടെയൊയാണ്. അന്ന് കല്യാണത്തിന് പോയത് അല്ലാതെ പിന്നീട് ഞാൻ അവിടെ പോയിട്ടില്ല. അതുകൊണ്ട് വീട് എവിടെയാണെന്ന് അറിയില്ല. അല്ലെങ്കിൽ ഒന്നു പോയി നോക്കാമായിരുന്നു. ഞാൻ തിരിച്ചു വീട്ടിലേക്ക് എത്തി. ഇനിയും ദിവസങ്ങൾ കാത്തിരിക്കണം. ദിവസങ്ങൾ വർഷങ്ങൾ പോകുന്നതു പോലെയാണ് നീങ്ങുന്നത്. ഓരോ ദിവസത്തിനും ഇത്രയും നീളമുണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. എനിക്കാണെങ്കിൽ വിശപ്പും ദാഹവും ഇല്ലാതെയായി. ഇടക്കിടക്ക് അമ്മൂമ്മ കിളിയുടെ കാര്യങ്ങൾ പറയും
അമ്മൂമ്മ :- ആ പെൺകൊച്ച് ഉണ്ടായിരുന്നപ്പോൾ ഇവിടെ ഒച്ചയും ബഹളവും ഒക്കെ ആയി സമയം പോകുമായിരുന്നു. ഇപ്പോൾ ഇവിടെ മൂകം.
രണ്ടാം ദിവസം സിവിൽ ഡ്രസ്സിൽ ഒരു പോലീസുകാരൻ വീട് അന്വേഷിച്ചു വന്നിരുന്നു. (ഞാൻ ഒരു കാര്യം പറയാൻ മറന്നു പോയി ചെറുപ്പം മുതൽ ഞാനിവിടെ നിൽക്കുന്നതുകൊണ്ട് എൻറെ എഴുത്തുകുത്തുകളും മറ്റു അഡ്രസുകളും ഇവിടത്തെ ആണ് കൊടുത്തിരിക്കുന്നത്) പോലീസ് വെരിഫിക്കേഷൻ ആണ്. സർക്കാർ ജോലിയിലേക്ക് കയറുന്നതിനുമുമ്പ് ഇത് നടക്കാറുണ്ട്. പോലീസുകാരനെ 200 രൂപ കൊടുത്തു. അയാൾക്ക് സന്തോഷമായി. അയാൾ എന്നോട് പറഞ്ഞു എത്രയും പെട്ടെന്ന് ഞാൻ ഈ പേപ്പർ അയച്ചോളാം. അടുത്തദിവസം വൈകുന്നേരം 5:30 ആയപ്പോൾ സൈക്കിളുമെടുത്ത് ഞാൻ പുറപ്പെട്ടു. കിളിയുടെ വീട്ടിൽ ചെല്ലുമ്പോൾ അച്ഛനും അമ്മയും വാതില്ക്കൽ ഇരിപ്പുണ്ട്. കിളിയെ അവിടെയെങ്ങും കണ്ടില്ല. പക്ഷേ ആളെ കൊണ്ടുപോയ ആ മാരണം അവരുടെ അടുക്കള പുറത്തുനിന്ന് എന്തോ ചെയ്യുന്നുണ്ട്. അപ്പോൾ നമ്മുടെ ആൾ ഇതിനകത്തുണ്ട്. ഞാൻ ഉറക്കെ സംസാരിച്ചു, എൻറെ ശബ്ദം കേട്ടേങ്കിലും പുറത്തേക്ക് വരട്ടെ എന്ന് കരുതി. നിഷ്ഫലം. ഞാൻ ചോദിച്ചു: – ചായ ഒന്നുമില്ലേ?
അമ്മ:- മോളെ, കിളി. ചായ വെക്കടി.
അവിടെനിന്ന് മറുപടിയൊന്നും ഉണ്ടായില്ല. ഇതെന്തുപറ്റി അല്ലെങ്കിൽ എൻറെ ശബ്ദം കേട്ടാൽ പെട്ടെന്ന് ആളു വരുന്നതാണ്. ഇപ്പോൾ വന്നതേയില്ല. നാലുദിവസം കൊണ്ട് ഇങ്ങനെ മാറുമൊ? അകത്തേക്ക് പോവാൻ ഒരു മാർഗ്ഗം തേടി നിൽക്കുമ്പോഴാണ് ചായയുടെ കാര്യം എടുത്തിട്ടത്.
ഞാൻ:- ചായ എന്തായി എന്ന് ഞാൻ നോക്കട്ടെ. എന്നു പറഞ്ഞ് അകത്തേക്ക് കയറി. അടുക്കളയിൽ ചെല്ലുമ്പോൾ ചായ തിളക്കുന്നു. കിളിയെ അവിടെ കണ്ടില്ല. അടുക്കള വാതിൽ തുറന്നു കിടപ്പുണ്ട്. പുറത്തു നോക്കുമ്പോൾ ആ മാരണവും കിളിയുമായി നിന്ന് സംസാരിക്കുന്നു. എന്നെ കണ്ടപ്പോൾ രണ്ടുപേരും നോക്കി.
ഞാൻ:- ചായ തിളച്ചു വറ്റുന്നു.
കിളിയുടെ മുഖത്തു നോക്കിയപ്പോഴാണ് ചുണ്ടു വീർത്തിരിക്കുന്നു.
ഞാൻ:- എന്തുപറ്റി ചുണ്ടിന്?