അമ്മ :- അവൾക്ക് ഭയങ്കര വിഷമമായിരുന്നു അവിടെനിന്ന് പോന്നിട്ട്. ഞാൻ ആ പ്രദീപിനോട് പറഞ്ഞതാണ് കുറച്ചു ദിവസം കൂടി അവിടെ നിന്നോട്ടെ എന്ന്. അവൻറെ അളിയൻ അവളെ കാണാൻ വരുന്നുണ്ട്. എനിക്ക് ഒട്ടും താല്പര്യം ഇല്ലാത്ത കേസാണ്. പക്ഷേ മറ്റുപല ആലോചനകൾ വന്നിട്ടും മൂത്ത രണ്ടു പുത്രന്മാർ വലിയ താല്പര്യം കാണിച്ചില്ല. അവർക്ക് കൈ മുറിയാൻ കൂടില്ല. വന്ന ആലോചനകൾ ഒക്കെ നല്ലതായിരുന്നു.
അച്ഛൻ:- അവരിലെ മക്കളെ ഇവിടത്തെ കാര്യങ്ങൾ ഒക്കെ നടത്തുന്നത്. ഞാനൊക്കെ വയസ്സായില്ലേ.
അവർ രണ്ടു പേരും വീടിൻറെ മുൻഭാഗത്ത് ഇരിക്കുകയാണ്. കിളി എന്നെ കണ്ണുകൾ കൊണ്ട് അകത്തേക്ക് വിളിച്ചു.
ഞാൻ :- ഞാൻ ഇത്തിരി വെള്ളം കുടിക്കട്ടെ. ഒന്ന് കിളിയെ കാണട്ടെ.
എന്ന് പറഞ്ഞ് അകത്തേക്ക് കയറി. മുറിയിലേക്ക് കയറിയ പാടെ അവൾ എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. സമാധാനിപ്പിച്ചു കൊണ്ട്
ഞാൻ :- പോട്ടെ മോളെ, ഞാൻ ഇടക്കിടക്ക് വന്ന് കണ്ടോളാം. എൻറെ മോളെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. ഇങ്ങനെ നിന്ന് നമ്മൾ അവർക്ക് സംശയം ഉണ്ടാക്കണ്ട. ഒരു ഗ്ലാസ് വെള്ളം എടുത്ത് താ.
ഞാൻ കണ്ണുകൾ തുടച്ചു കൊടുത്തു, രണ്ടു കണ്ണിലും ഞാൻ ചുംബിച്ചു. വെള്ളം കുടിച്ച് പുറത്തേക്കുവന്നു. അവർക്ക് ഒരു സംശയത്തിന് ഇട കൊടുക്കരുതല്ലോ എന്ന് കരുതിയാണ്. കുറച്ചുനേരം അവിടെ ചെലവഴിച്ച ശേഷം അകത്തുകയറി കിളിയോട് യാത്രപറഞ്ഞു.
വീട്ടിലേക്ക് എത്തിയെങ്കിലും ഒരു ഉന്മേഷം ഉണ്ടായിരുന്നില്ല. ഞാനും അമ്മുമ്മയും ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. രണ്ടുമൂന്നു ദിവസം കൂടുമ്പോൾ സൈക്കിളുമെടുത്ത് ടൗണിൽ പോകും അവിടെനിന്നും കിളിയുടെ വീട്ടിലേക്ക്………. ഇങ്ങനെ കഴിയവേ. ഒരു തവണ ചെല്ലുമ്പോൾ കിളി അവിടെയില്ല. ഇളയ അമ്മൂമ്മയോട് ( കിളിയുടെ അമ്മ) ചോദിച്ചപ്പോൾ
അമ്മ:- പ്രദീപിന് എവിടെയോ ഓട്ടം ഉള്ളതുകൊണ്ട് കൂടെ പോകാൻ പറ്റാത്തതിനാൽ കിളിയെ വിളിച്ചുകൊണ്ടുപോയി കൊള്ളാൻ പറഞ്ഞതുകൊണ്ട്, അവൻറെ ഭാര്യ ഷീമ മോളെയും വിളിച്ച് അവളുടെ വീട്ടിലേക്ക് പോയി. കിളിക്ക് ഒട്ടും ഇഷ്ടമില്ലാതെയാണ് പോയത്. ഇന്ന് പോയുള്ളൂ. രണ്ടു ദിവസം അവിടെ നിൽക്കും എന്നു പറയുന്നു.
ഇതു കേട്ടതോടെ എൻറെ നെഞ്ച് ഇടറി. കാരണം ആ ഷിബുവിൻ്റെ വീട്ടിലേക്കാണ് കിളി പോയിരിക്കുന്നത്. ഞാനവിടെ നിന്നും പെട്ടെന്ന് യാത്ര പറഞ്ഞു ഇറങ്ങി എൻറെ മനസ്സ് കലുഷിതമായിരുന്നു. വീട്ടിലെത്തുമ്പോൾ ഉസ്മാൻ ഒരു പോസ്റ്റ് അമ്മൂമ്മയുടെ കയ്യിൽ കൊടുത്തിട്ടുണ്ടായിരുന്നു. തുറന്നുനോക്കിയപ്പോൾ സന്തോഷം അടക്കാനായില്ല. എങ്കിലും ഉള്ളിലെ വിഷമം എനിക്ക് സഹിക്കാൻ കഴിയുന്നില്ല. പോസ്റ്റ് മറ്റൊന്നുമായിരുന്നില്ല. റവന്യൂ വകുപ്പിൽ എൽ ഡി സി ആയി അഡ്വൈസ് ചെയ്തുകൊണ്ടുള്ള പേപ്പർ ആയിരുന്നു. ഹെഡ്ക്വാർട്ടേഴ്സ് വേക്കൻസി ആണ്. ഞാനപ്പോൾ ഇവിടെ കിളി ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോയി. ആശിക്കാനല്ലേ പറ്റൂ കിളിയിപ്പോൾ