എൻ്റെ കിളിക്കൂട് 8 [Dasan]

Posted by

പ്രശ്നം ഉണ്ടാക്കിയാലോ എന്ന് കരുതി ആയിരിക്കും ആ കത്തി വീശൽ. അതുകൊണ്ട് ഒരു സീൻ ഉണ്ടാക്കേണ്ട. നഷ്ടപ്പെടലിൻ്റെ ഒരു നീറ്റൽ മനസ്സിലുണ്ടെങ്കിലും ഈ ഭദ്രകാളിയുടെ സന്തോഷം അല്ലേ വേണ്ടത്. മനസ്സിൽ വലിയൊരു മുറിവാണ് ഏൾക്കുന്നത് എങ്കിലും, നമ്മൾ സ്നേഹിക്കുന്നവരുടെ ആഗ്രഹം നിറവേറ്റി കൊടുക്കുക അതാണ് സന്തോഷം. എന്ന് എൻറെ മനസ്സിനെ പാകപ്പെടുത്തി. സന്ധ്യയായപ്പോൾ നിലവിളക്ക് കത്തിച്ച് കൊണ്ടുവരുന്ന ആ സീൻ ഉണ്ടല്ലോ, മുഖത്ത് തിരിയുടെ വെളിച്ചം അടിക്കുമ്പോൾ കാണുന്ന സൗന്ദര്യം. എൻറെ കണ്ണുകൾ മുഖത്തേക്ക് ഏതാനും നിമിഷം നോക്കി നിന്നു പോയി. നിലവിളക്കിനെ വെളിച്ചത്തിൽ ആ മുഖം കൂടുതൽ ശോഭിച്ചു. അതൊന്നു കാണേണ്ടത് തന്നെയാണ്. വിളക്കുവച്ച് തൊഴുത് തിരിച്ചുപോയി. ഞാനും ഗേറ്റ് പൂട്ടി അകത്തേക്ക് കയറി. ക്ഷീണത്തിന് നല്ല കുറവുവന്നു.
അമ്മൂമ്മ :- ക്ഷീണം ഒക്കെ മാറിയല്ലോ മോനേ.
ഞാൻ:- കുറവുണ്ട്.
സന്ധ്യയായപ്പോൾ തുടങ്ങി മുറിവിൽ വിങ്ങൽ. സമയം പോകപ്പോകെ വേദന കൂടിക്കൊണ്ടിരുന്നു. അപ്പോൾ ഇന്നത്തെ കാര്യത്തിലും തീരുമാനമായി. ഞാൻ വേദന പുറത്തുകാണിച്ചില്ല. കാരണം അമ്മുമ്മ കിളിയെ വാതിൽക്കൽ കിടത്തും. അതൊഴിവാക്കാൻ വേദന ഉള്ളതായി നടിച്ചില്ല. രാത്രി കിടക്കാൻ നേരം
അമ്മുമ്മ :- മോള് ഇന്നലെ കിടന്നിടത്തു കിടന്നോളൂ. അവന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മോളെ വിളിക്കാമല്ലോ.
ഞാൻ :- ഞാനിപ്പോൾ ok ആണ് അമ്മുമ്മെ. ഞാൻ ഒറ്റക്ക് കിടന്നോളാം ഇവിടെ ആരും കിടക്കണ്ട.
അമ്മൂമ്മ :- അതൊന്നും ശരിയാവില്ല. കിളി അവിടെ കിടന്നോട്ടെ.
ഞാൻ വീണ്ടും എതിർപ്പ് പറഞ്ഞെങ്കിലും അമ്മൂമ്മ കിളിയെ അവിടെത്തന്നെ കിടത്തി. കൈ വേദന കൊണ്ട് എനിക്ക് കിടക്കാൻ സാധിച്ചില്ല. എഴുന്നേറ്റ് ചുവരിൽ ചാരി തലയിൽ കയ്യും വെച്ച് ഇരിപ്പായി. ഇനിയെങ്ങനെ നേരം വെളുപ്പിക്കും എന്ന ചിന്തയിലായിരുന്നു ഞാൻ.

Leave a Reply

Your email address will not be published. Required fields are marked *