വിണു. പിന്നീട് എഴുന്നേൽക്കാൻ പറ്റിയില്ല. അമ്മുമ്മ വരുമ്പോൾ ബാത്റൂമിന് പുറത്തു കിടക്കുന്നു.
അമ്മുമ്മ:- അയ്യോ! ഇതെന്തുപറ്റി. ഞാൻ ആ പെൺകൊച്ചിനോട് ശ്രദ്ധിക്കണം എന്ന് പറഞ്ഞിട്ട് ആണല്ലോ പോയത്.
ഞാൻ:- കണ്ടിട്ടുണ്ടാവില്ല. ഞാൻ വിളിച്ചില്ല. സാരമില്ല ഞാൻ എഴുന്നേറ്റ് കൊള്ളാം.
അമ്മൂമ്മ :- എടി മോളെ, നീയൊന്നു ഇങ്ങോട്ട് വന്നേ. അജയൻ വീണത് നീ കണ്ടില്ലേ. ഞാൻ പറഞ്ഞിട്ടല്ലേ പോയത്.
പ്രതികരണം ഒന്നും കേൾക്കാത്തത് കൊണ്ട് അമ്മുമ്മ മുറിക്ക് പുറത്തേക്കിറങ്ങി. ഞാൻ അപ്പോഴേക്കും നിരങ്ങി കട്ടിലിൽ കയറി. അമ്മൂമ്മ കിളിയെകൊണ്ട് വന്നപ്പോഴേക്കും കട്ടിലിൽ കയറി കിടന്നു.
അമ്മൂമ്മ :- മോളെ, ഞാൻ നിന്നെ പറഞ്ഞു ഏൽപ്പിച്ചിട്ടില്ലെ പോയത്. ഞാൻ വരുമ്പോൾ ദാ ഇവിടെ കിടക്കുന്നു.
എന്നു പറഞ്ഞ് അമ്മുമ്മ ഞാൻ കിടന്നിരുന്ന സ്ഥലം ചൂണ്ടിക്കാണിക്കുന്നു. എന്നെ ഒന്നു നോക്കിയിട്ട് കക്ഷി കരയാൻ തുടങ്ങി.
ഞാൻ:- അറിഞ്ഞിട്ടുണ്ടാവില്ല. ഞാൻ വിളിച്ചില്ല. അറിഞ്ഞാലല്ലേ വരാൻ പറ്റൂ. അതൊന്നും കുഴപ്പമില്ല.
അമ്മൂമ്മ :- മോളെ ഈ ചെറുനാരങ്ങ പിഴിഞ്ഞ് ഉപ്പിട്ട് വെള്ളം എടുക്ക്.
ചെറുനാരങ്ങ കിളിയുടെ കൈയിലെ കൊടുത്തു. നാരങ്ങ വെള്ളത്തിൽ വല്ല പാഷാണം ചേർത്ത് കൊണ്ടുവരുമോ? അത്രയും ദേഷ്യം ഉണ്ടാവും. അങ്ങനെയെങ്കിൽ അങ്ങനെ.
ഞാൻ:- ഒരു കാര്യം മറന്നു പോയി കുറച്ച് ഗ്ലൂക്കോസ് പൗഡർ വേണമായിരുന്നു.
അമ്മുമ്മ :- ശരി മോനെ, ഞാൻ പോയി വാങ്ങി കൊണ്ടുവരാം.
ഞാൻ:- നാരങ്ങ വെള്ളം കൊണ്ടുവന്നു തന്നിട്ട് പോയാൽ മതി.
അമ്മുമ്മ അപ്പുറത്തേക്ക് പോയി. നാരങ്ങ വെള്ളവുമായി വന്നു. രണ്ട് ഗ്ലാസ് വെള്ളം കുടിച്ചപ്പോൾ ഒരു ആശ്വാസം തോന്നി.
അമ്മൂമ്മ :- ഇനി വേണോ?
ഞാൻ മതിയെന്ന് പറഞ്ഞു. പാത്രവുമായി അമ്മൂമ്മ പോയി. ക്ഷീണം കാരണം ഞാനുറങ്ങിപ്പോയി. അമ്മു വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്.
അമ്മുമ്മ :- മോനെ എഴുന്നേറ്റ് കഞ്ഞി കുടിക്ക്.
ക്ഷീണം കൊണ്ട് എഴുന്നേൽക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി.
അമ്മൂമ്മ :- മോളെ കിളി, അജയനെ ഒന്ന് പിടിച്ചെ.
ഞാൻ:- വേണ്ട, ഞാൻ പതിയെ നടന്നു വരാം. എന്നാലെ ക്ഷീണം ഒക്കെ മാറുകയുള്ളൂ.
എന്ന് പറഞ്ഞു പതിയെ നടന്നു. കിളിവന്നു പിടിക്കാൻ നോക്കിയെങ്കിലും ഞാൻ തടഞ്ഞു. കുറച്ചു കഞ്ഞി ഉള്ളിൽ ചെന്നപ്പോൾ ഒരു ആശ്വാസം. എന്നാലും ചെറിയൊരു ശബ്ദിക്കാൻ ഉള്ള ആരംഭം. കിടന്നാൽ ശർദ്ദിക്കും എന്ന് തോന്നിയതുകൊണ്ട് പതിയെ നടന്നു സിറ്റൗട്ടിലെ പടിയിൽ ഇരുന്നു. ഇപ്പോൾ ചെറിയൊരു ആശ്വാസം തോന്നുന്നുണ്ട്. കിടന്നാൽ ക്ഷീണം മാറുകയില്ല എന്ന് എനിക്ക് തോന്നി. കുറച്ചുനേരം ഇരുന്നതിനു ശേഷം എഴുന്നേറ്റ് പതിയെ നടന്നു. ബുദ്ധിമുട്ട് തോന്നിയെങ്കിലും, നടപ്പു തുടർന്നു. വൈകുന്നേരമായപ്പോൾ ചിറ്റ എന്നെ കാണാൻ വന്നിരുന്നു. ചായ കുടി കഴിഞ്ഞു ചിറ്റ തിരിച്ചുപോയി. രാവിലത്തെ ക്ഷീണം മാറിയിരുന്നു. ചിറ്റ പോയ പുറകെ ഞാൻ പതിയെ മുറ്റത്തു നടന്നു. ക്ഷീണത്തിന് ലക്ഷണം ഒക്കെ മാറിയപ്പോൾ വീണ്ടും ചിന്തകളിലേക്ക് പോയി. കിളി ഇപ്പോൾ ഹാപ്പി ആണെന്ന് തോന്നുന്നു. പിന്നെ സംസാരിച്ച വിഷയം വഷളാക്കണ്ട അത് ഇങ്ങനെ തന്നെ പോട്ടെ. സംസാരിക്കാൻ നിന്നാൽ വീണ്ടും വഷളായാലൊ? ഇനി ഒരു കത്തി പ്രയോഗത്തിന് ഞാനില്ല. ഞാൻ ഇനി എന്തേലും