എൻ്റെ കിളിക്കൂട് 8 [Dasan]

Posted by

തന്നെv ശരിയല്ല. നല്ല രീതിയിൽ പറഞ്ഞു പിരിയാം. ഈ ഭദ്രകാളിക്ക് നല്ലൊരു ജീവിതം കിട്ടുമെങ്കിൽ അതല്ലേ എനിക്കും സന്തോഷം. ഞാൻ ചെയ്ത അപരാധത്തിന് ഇങ്ങിനെയെങ്കിലും പ്രായശ്ചിത്തം ആകുമെങ്കിൽ……. അത് ചെയ്തു കൊടുക്കണം. ഞാൻ നോക്കുമ്പോൾ രണ്ടുപേരും എന്നെ നോക്കി കൊണ്ടിരിക്കുന്നു.
ഞാൻ:- എനിക്ക് കുഴപ്പം ഒന്നും ഇല്ല അമ്മുമ്മെ, കുറച്ചുനേരം കിടന്നാൽ ശരിയാകുമായിരിക്കും. നിങ്ങൾ പൊയ്ക്കോളൂ.
ഇതും പറഞ്ഞ് അവർക്ക് പുറംതിരിഞ്ഞ് ചുവരിലേക്ക് നോക്കി ചരിഞ്ഞു കിടന്നു.
അമ്മൂമ്മ :- മോനെ, എന്തെങ്കിലും കഴിച്ചിട്ട് കിടക്ക്. മരുന്നു കഴിക്കേണ്ടതല്ലേ? അല്ലെങ്കിൽ കുറച്ചു കഞ്ഞി ശരിയാക്കിത്തരാം.
തിരിഞ്ഞു നോക്കാതെ
ഞാൻ:- ശരി, കഞ്ഞി റെഡി ആകുമ്പോൾ വിളിക്ക്.
മുറിയിൽനിന്നും പോകുന്ന ശബ്ദം കേട്ടു. രാത്രിയിൽ ശരിക്കും ഉറങ്ങാത്തത് കൊണ്ട് എപ്പോഴോ എൻറെ കണ്ണുകൾ അടഞ്ഞു പോയി. അമ്മുമ്മ വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. ക്ഷീണം കൊണ്ട് കണ്ണുതുറയുന്നുണ്ടായിരുന്നില്ല. കഞ്ഞിയുടെ മുമ്പിൽ ഇരിക്കുമ്പോഴും തല നേരെ നിൽക്കുന്നുണ്ടായിരുന്നില്ല. എങ്ങനെയോ രണ്ടുമൂന്നു സ്പൂൺ കഞ്ഞി ഉള്ളിലാക്കി. വീണ്ടും ഓക്കാനിക്കാൻ മുട്ടിയപ്പോൾ എഴുന്നേറ്റു റൂമിലേക്ക് പോയി കട്ടിലിൽ കിടന്നു. മൂക്കും വായും അടച്ചു കമിഴ്ന്നു കിടന്നു. എൻറെ മനസ്സിൽ മരണം അടുത്തടുത്ത് വരുന്നത് പോലെ തോന്നി. ഒന്നും കഴിക്കാൻ തോന്നുന്നില്ല. എഴുന്നേറ്റ് നടക്കാൻ ഉള്ള ത്രാണി ഇല്ല. അമ്മൂമ്മ കട്ടിലിനരികിലേക്ക് എത്തി എൻറെ പുറം തടവി തരാൻ തുടങ്ങി. തികട്ടി തികട്ടി എൻറെ വായിലേക്ക് വരുവാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് ചുവരിൽ പിടിച്ച് വേഗം നടന്നു. ബാത്റൂമിൽ എത്തിയതും മോട്ടോർ ഓൺ ചെയ്തതു പോലെ വായിൽനിന്നും കുതിച്ചുചാടി. ആകെ ടയേഡ് ആയിരുന്നു. എന്നിട്ടും ബാത്റൂം ക്ലീൻ ചെയ്താണ് പുറത്തേക്കിറങ്ങിയത്.
അമ്മുമ്മ:- മോനെ ആശുപത്രിയിൽ പോകാം. നിൻറെ കൂട്ടുകാരെ ആരെയെങ്കിലും പോയി നോക്കാം.
ഞാൻ:- വേണ്ട, എനിക്ക് കുഴപ്പമൊന്നുമില്ല. അതൊക്കെ ശരിയാകും.
അമ്മൂമ്മ :- എവിടെ ശരിയാകുന്നു? ഇന്ന് ഇത്രയും നേരമായിട്ടും വയറ്റിലേക്ക് ഒരു സാധനവും പോയിട്ടില്ല.
ഞാൻ:- ഇവിടെ ചെറുനാരങ്ങ ഇരിപ്പുണ്ടോ? ഉപ്പിട്ട ചെറുനാരങ്ങ കുടിച്ചാൽ ശരിയാകുമായിരിക്കും.
അമ്മൂമ്മ :- ഇല്ല. ഞാൻ പോയി അപ്പുറത്തെ കടയിൽ നിന്നും വാങ്ങിയിട്ട് വരാം.
ഞാൻ:- അമ്മൂമ്മ പോവണ്ട ഞാൻ പോകാം.
അമ്മൂമ്മ:- നല്ല ആള്, ഇവിടെ തന്നെ നടക്കാൻ വയ്യ എന്നിട്ടാണ് റോഡിലെ പോയി കടയിൽ പോകുന്നത്. ഞാൻ പോയിട്ട് വേഗം വരാം.
എന്നു പറഞ്ഞ് അമ്മ മുറിയിൽ നിന്നും പുറത്തേക്ക് പോയി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഗേറ്റ് തുറന്നു പോകുന്ന ശബ്ദം കേട്ടു. എനിക്കാണെങ്കിൽ ഉള്ളിൽ കിടന്നു ഭയങ്കര പരവശവും, പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ ബുദ്ധിമുട്ടുകൾ. അമ്മൂമ്മ ഇപ്പോൾ ഇല്ലാത്ത സ്ഥിതിക്ക് കിളിയോട് സംസാരിക്കാമായിരുന്നു. പക്ഷേ അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. നേരം വെളുത്തിട്ട് ഈ ആളെ നേരെ ചൊവ്വേ ഒന്ന് കണ്ടിട്ടില്ല. വീണ്ടും ശർദ്ദിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ വയറ്റിൽ നിന്നും പുറപ്പെട്ട് വായിലേക്ക് വരുന്നുണ്ട്. എഴുന്നേറ്റിട്ട് കാലുകൾ നിലത്ത് ഉറക്കുന്നില്ല. എങ്ങനെയോ ബാത്റൂമിൽ എത്തി ശർദ്ദിച്ചു. വെറുതെ കയ്പ് വെള്ളം. ടാപ്പ് തുറന്നു കഴുകി ബാത്റൂമിന് പുറത്തേക്ക്

Leave a Reply

Your email address will not be published. Required fields are marked *