പറയുന്നതുപോലെ തോന്നി. നിന്നെ ചായ കുടിക്കാൻ വിളിക്കാൻ വന്നപ്പോഴാണ്, ഇങ്ങനെ കിടക്കുന്നത് കണ്ടത്. വിളിച്ചിട്ട് അനങ്ങുന്നില്ല. ഞാൻ പേടിച്ചുപോയി, ഈ പെൺകൊച്ചിനെ പോയി വിളിച്ചുകൊണ്ടുവന്നു.
ഞാൻ ഒന്നും പറയാതെ കണ്ണടച്ചുകിടന്നു.
അമ്മുമ്മ :- നിൻറെ ചായ അവിടെ ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്. അവിടേക്ക് പോകാൻ പറ്റുമോ അല്ലെങ്കിൽ ഇങ്ങോട്ട് കൊണ്ടുവരണൊ?
ഞാൻ:- വേണ്ട ഞാൻ അങ്ങോട്ട് പൊയ്ക്കോളാം.
എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു. പെട്ടെന്ന് വേച്ചു പോയി, വീഴാതിരിക്കാൻ കട്ടിലിൽ കയറി പിടിച്ചു.
അമ്മുമ്മ :- മോൻ അടക്കാൻ പറ്റുന്നില്ലെങ്കിൽ ഇങ്ങോട്ടു കൊണ്ടു വരാം.
ഞാൻ :- വേണ്ട ഞാൻ അങ്ങോട്ട് പോയി കുടിച്ചോളാം. ഒന്നു പതിയെ നടക്കുന്നത് നല്ലതാണ്.
അമ്മുമ്മ :- മോളെ, ഒന്ന് പിടിച്ചു അവനെ. എനിക്ക് കാലിന് വയ്യാത്തതുകൊണ്ട.
ഞാൻ:- വേണ്ട, ഞാൻ പതിയെ നടന്നു കൊള്ളാം.
കിളി പിടിക്കാൻ വന്നതാണ്, ഇതു കേട്ടതോടെ പിന്മാറി. ഞാൻ പതിയെ ഭിത്തിയിൽ പിടിച്ച് നടന്നു. ശരീരം കിലുകിലെ പറക്കുന്നതു പോലെ തോന്നി. എന്നിട്ടും അറിയിക്കാതെ ഞാൻ പതിയെ നടന്നു. കാലുകൾ കുഴയുന്നതുപോലെ, കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ. എന്നിട്ടും നടന്ന് ടേബിളിന് അരികിലെത്തി. പെട്ടെന്ന് കസേരയിലെക്കിരുന്നു, അല്ലെങ്കിൽ വീണു പോയേനെ. തലകുമ്പിട്ട് ടേബിളിൽ കുറച്ചുനേരം ഇരുന്നു. നല്ല ക്ഷീണമുണ്ട്, ബ്ലഡിൻ്റെ കുറവ് ശരിക്കും അനുഭവപ്പെടുന്നു.നോർമൽ ആകാൻ കുറച്ചു ദിവസം എടുക്കും ആയിരിക്കും. കുറച്ചു നേരം ആ ഇരുപ്പ് ഇരുന്നതിനു ശേഷം ശേഷം, പതിയെ തലപൊക്കി. തല എന്നിട്ടും നേരെ നിൽക്കുന്നില്ല. ടേബിളിൽ ഇരുന്നിരുന്ന ചായ മാത്രം എടുത്തു കുടിച്ചു. പെട്ടെന്ന് എനിക്ക് ഓക്കാനം വരുന്നതുപോലെ തോന്നി. ഞാൻ എഴുന്നേറ്റു ഒരു കണക്കിന് ബാത്റൂമിൽ എത്തി. ക്ലോസ്സെറ്റിലേക്ക് ഓക്കാനിക്കുകയും മറിഞ്ഞുവീഴുകയും ഒപ്പം കഴിഞ്ഞു. താഴെ വീഴാതെ ഷവറിൻ്റെ വാൾവിൽ പിടിച്ചു. ഒരു കൈ എന്നെ പിടിച്ചപ്പോൾ
ഞാൻ :- എന്നെ പിടിക്കല്ലേ, ഞാനൊന്ന് മുഖം കഴുകട്ടെ.
എന്നുപറഞ്ഞ് വാതിൽ ചാരി.
അമ്മൂമ്മ:- മോനെ വാതൽ അടക്കണ്ട.
അത് കേൾക്കാതെ ഞാൻ വാതിൽ ചാരി. എന്നിട്ട് ക്ലോസറ്റിലെ സൈഡിലുണ്ടായിരുന്നതും ബാത്റൂമിലെ താഴെ ഉണ്ടായിരുന്നതും ബക്കറ്റിൽ വെള്ളമെടുത്ത് കപ്പ ഉപയോഗിച്ച് കഴുകി കളഞ്ഞു. എന്നിട്ട് ഫ്ലഷ് ചെയ്ത് വാഷ്ബേസിനിൽ മുഖവും കഴുകി പുറത്തേക്കു വന്നു. രണ്ടുപേരും വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. ഞാൻ പതിയെ നടന്ന് കട്ടിലിൽ കയറി കിടന്നു. ഇന്ന് പ്രശ്നങ്ങൾ ഒക്കെ പറഞ്ഞ് തീർത്ത്, കിളിയേ സ്വന്തമാക്കണം എന്ന് വിചാരിച്ചതാണ്. അതിന് ഇന്ന് കഴിയുമെന്നു തോന്നുന്നില്ല. കുറച്ചു കഴിയട്ടെ ചിലപ്പോൾ ക്ഷീണമൊക്കെ മാറുമായിരിക്കും. ആശുപത്രിയിൽ നിന്ന് ചെയ്ത മരുന്നിൻറെ പവർ തീർന്നപ്പോൾ ശരീരത്തിന് പിടിച്ചുനിൽക്കാൻ പറ്റാതായി. എന്തായാലും കിളിക്ക് ഒരു സ്വസ്ഥത കൊടുക്കണം. ഞാനായിട്ട് വിഷമം ഉണ്ടാക്കണ്ട. കിളിയുടെ ഇഷ്ടത്തിന് ഒരു തടസ്സമായി നിൽക്കാൻ പാടില്ല. ഞാൻ ഒരു തടസ്സമായി നിന്നാലോ എന്ന് കരുതി ആയിരിക്കും, ആ കത്തി പ്രയോഗം നടത്തിയത്. അന്നേരം ഞാൻ പറഞ്ഞ വാക്കുകൾ ഇത്തിരി കടന്നു പോയിരുന്നു. അതുമല്ല ഇങ്ങനെ ഒരു സീൻ ഉണ്ടാകാൻ പാടില്ലായിരുന്നു. എല്ലാം പറഞ്ഞു തീർക്കണം. ഞാൻ അന്ന് ആ രാത്രി ചെയ്തത് വലിയൊരു അപരാധമാണ്. പിന്നെ എന്നെ സ്വാർത്ഥതക്ക് വേണ്ടി ആളെ സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നത്