വീഞ്ഞ് [MAUSAM KHAN MOORTHY]

Posted by

അറിയില്ലായിരുന്നു.വിരഹവേദനയുടെ അഗാധതകളിലേക്ക് താൻ വീണുപോവുകയായിരുന്നു.അവനെയന്വേഷിച്ച് താനൊരുപാടലഞ്ഞു.അവനെ കാണാൻ താനൊരുപാട് കൊതിച്ചു.എന്നാൽ നിരാശ മാത്രമായിരുന്നു ഫലം.അന്വേഷണങ്ങളും പ്രാർത്ഥനകളും വിഫലമായി.അവൻ കാണാമറയത്ത് തുടർന്നു.വർഷങ്ങൾക്കു ശേഷം പത്രമാധ്യമങ്ങളിൽ അവൻ പ്രത്യക്ഷപ്പെട്ടു.അപ്പോഴേക്കും കൊടുംകുറ്റവാളി എന്ന ഓമനപ്പേര് അവന് പതിച്ചുകിട്ടിയിരുന്നു.തലക്ക് ലക്ഷങ്ങൾ ഇനാം പ്രഖ്യാപിക്കപ്പെട്ട കുറ്റവാളി!ഒട്ടും വൈകാതെ അവൻ പിടിയിലായി….!!

മേദിനി കണ്ണുകൾ തുടച്ചു.അവൾ ഫയലുകൾ മടക്കി വെച്ചു.ജയ്‌പാലിനെ കണ്ട് മടങ്ങി വരാതെ തനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്ന് അവൾക്കറിയാമായിരുന്നു.അവൾ എഴുന്നേറ്റ് കാബിനു പുറത്തേക്ക് നടന്നു.പിന്നെ ജയ്പാലിന്റെ സെല്ലിലേക്കുള്ള,അവനെ അടച്ചിരിക്കുന്ന ഏകാന്ത തടവറയിലേക്കുള്ള ഇരുണ്ട ഇടനാഴികൾ പിന്നിട്ട് അവൾ അവനരികിലെത്തി.അവനെ കണ്ടപ്പോൾ എപ്പോഴത്തെയുമെന്ന പോലെ അവളുടെ ഉള്ളം തുടിച്ചു.അവൻറെ ദയനീയമായ രൂപം കണ്ട് അവളുടെ നെഞ്ചം പിടഞ്ഞു.അവളെക്കണ്ടതും കിടക്കുകയായിരുന്ന അവൻ വേഗം എഴുന്നേറ്റു.ഇരുമ്പഴികളുടെ അപ്പുറവും ഇപ്പുറവും നിന്ന് നിമിഷങ്ങളോളം അവർ ഇമവെട്ടാത്ത കണ്ണുകളോടെ പരസ്പരം നോക്കി.

“മേദിനീ…”-അവൻ ആർദ്രമായി വിളിച്ചു.

“പറയ്‌ ജയാ..”-അവൾ ഗദ്ഗദത്തോടെ പറഞ്ഞു.

“ഞാനെങ്ങനെ ഇതിനകത്തായി എന്നോ,എനിക്കെങ്ങനെ ഇങ്ങനെയൊക്കെ ആവാൻ കഴിഞ്ഞു എന്നോ നീ എന്നോട് ചോദിക്കരുത്.എന്നെക്കുറിച്ചൊന്നും തന്നെ നീ ചോദിക്കരുത്.ജീവിതത്തിൻറെ ഏറ്റവും അവസാന ഘട്ടത്തിലാണല്ലോ ഞാൻ.ഈ സമയത്ത് പിന്നിട്ട വർഷങ്ങളെക്കുറിച്ചും വഴികളെക്കുറിച്ചും ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അത്തരം ചോദ്യങ്ങൾ നിന്നിൽ നിന്നുണ്ടാവുമെന്ന് അറിയാവുന്നതുകൊണ്ടാണ് ഞാനിത്രയും കാലം നിനക്ക് മുഖം തരാതിരുന്നത്.പലവട്ടം നീയെന്നോട് മിണ്ടാൻ വന്നെങ്കിലും നിന്നെ ഞാൻ അവഗണിച്ചത്.കാരണം എനിക്ക് നിന്നോട് സത്യം മാത്രമേ പറയാനൊക്കൂ.സത്യത്തിന് വിലയില്ലാത്ത ഈ കാലത്ത് നിന്നോട് പോലും സത്യം പറയേണ്ടതില്ല എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു…”-അയാൾ ഒന്ന് നിർത്തി.പിന്നെ അവളുടെ കണ്ണുകളിലെ ആഴങ്ങളിലേക്ക് നോക്കി പറഞ്ഞു:

“മേദിനീ… നാളെ പുലർച്ചെ എന്നെ കഴുവേറ്റുമല്ലോ.പിന്നെ ഞാനില്ല.അങ്ങനെ ഇല്ലാണ്ടാവുന്നതിന് മുമ്പ് അവസാനമായി എനിക്കൊരു ആഗ്രഹമുണ്ട്.മേദിനി എനിക്കത് സാധിച്ച് തരണം.”

“എന്താണത് ?എന്താണെങ്കിലും പറയൂ ജയാ..”-അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ഞാനിത് വരെ സ്ത്രീസുഖം അറിഞ്ഞിട്ടില്ല.സുരതരസം അനുഭവിച്ചിട്ടില്ല.നമ്മൾ പ്രണയിച്ചിരുന്ന കാലത്ത് അതിനുള്ള അവസരങ്ങളൊരുപാട്

Leave a Reply

Your email address will not be published. Required fields are marked *