“ ഓഹ് പിന്നെ ഫ്രണ്ട്‌സ്.. എല്ലാ ഫ്രണ്ട്സും ഇങ്ങനെ ആണെല്ലോ ” അവൾ ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു…
“ ഐഷാ നീ വെറുതെ കാര്യമറിയാതെ സംസാരിക്കരുത് ”ഉള്ളിൽ നിന്നു വന്ന ദേഷ്യം അടക്കി പിടിച്ചു ഞാൻ പറഞ്ഞു…
“ ഇനിയെന്ത് അറിയാനാ കോളേജ് ഫുൾ പാട്ടാണ് നിങ്ങൾ തമ്മിൽ പ്രേമത്തിലാണ് എന്ന് ”അവൾ പറഞ്ഞു
“അപ്പോൾ നീ അത് വിശ്വസിച്ചു അല്ലേ”ഞാൻ ചോദിച്ചു…
“വിശ്വസിക്കാതെ ഇരിക്കാൻ മാത്രം മണ്ടി ഒന്നും അല്ല ഞാൻ… എന്നോട് എന്തേലും ഒളിപ്പിക്കുന്നുണ്ടേൽ അതങ്ങു തുറന്ന് പറ ” അവൾ പറഞ്ഞു….
“ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ അല്ലാതെ ഞങ്ങൾക്കറിയാം ഞങ്ങടെ കൂട്ടത്തിൽ ഉള്ള കുറച്ചു പേർക്കും അറിയാം… പിന്നെ തുറന്നു പറയേണ്ട കാര്യം, അതിനെപ്പറ്റി നീ സംസാരിക്കരുത് ” ഞാൻ പറഞ്ഞു…
“ ഞാനെന്തു നിങ്ങൾ നിന്ന മറച്ചുവച്ചെന്നാണ് നിങ്ങൾ ഈ പറയുന്നത് ” അവൾ എന്റെ നേരെ ചുടായി….
“ അത് ഇനി എന്നെ കൊണ്ട് തന്നെ പറയിപ്പിക്കണം അല്ലേ, ഞാൻ പറയാം ഞാൻ തന്നെ പറയാം… ആദിൽ നിന്നോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞാൽ നീ എന്തു കൊണ്ട് എന്നോട് പറഞ്ഞില്ല… പിന്നെ ആരാണി ജോബിൻ.. നീ എന്തിനാണ് അവനെ വിളിച്ചു സംസാരിക്കുന്നെ” ഞാനും തിരിച്ച് ദേഷ്യത്തിൽ തന്നെ ചോദിച്ചു….
“ ഓ അപ്പൊ സംശയം ആണ് അല്ലെ… ആദിലിന്റെ കാര്യം എനിക്ക് അത്രക്ക് വല്യ കുഴപ്പം ആണെന്ന് എനിക്ക് തോന്നിയില്ല അത് കൊണ്ട് പറഞ്ഞില്ല… പിന്നെ ജോബിൻ അവൻ എന്റെ ഫ്രണ്ട് ആണ് ” അവൾ ചെറിയ വിഷമത്തോടെ പറഞ്ഞു
“ ആയിഷ എനിക്കിപ്പോ ഇത് വിഷ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്…നമുക്ക് ഇതിനെപ്പറ്റി നാളെ സംസാരിക്കാം ” ഞാൻ പറഞ്ഞു ഒഴിയാൻ ശ്രമിച്ചു…
“നിക്ക്… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… അത് കേട്ടിട്ട് പോയാൽ മതി ”അവൾ ചോദിച്ചു…
“എന്ത് കാര്യം ”ഞാൻ ചോദിച്ചു…
“ഇങ്ങനെ എന്നെ സംശയം ഉള്ള ഒരാളുടെ കൂടെ കഴിയാൻ എനിക്ക് താല്പര്യം ഇല്ല ” അവൾ പറഞ്ഞു…
“എന്താണ് നീ പറഞ്ഞു വരുന്നത് ” ഞാൻ മനസിലാകാതെ ചോദിച്ചു…
“let’s breakup ”
തുടരും… ❤❤ അടിച്ചിട്ട് പോകു.