ഇത്രയും പറഞ്ഞ് അഞ്ജലി അവിടെ നിന്ന് എഴുന്നേറ്റ് പോയി…
അന്ന് വൈകുന്നേരം..
ചേച്ചി ദൂരെ ആയത് കൊണ്ട് മിക്ക ദിവസങ്ങളിലും വീഡിയോ കോൾ ചെയ്യുമായിരുന്നു… അന്നും കോൾ ചെയ്യാൻ വേണ്ടി ചേച്ചി ഫോൺ നോക്കിയപ്പോ ചേച്ചിടെ നെറ്റ് തീർന്നു… അതുകൊണ്ട് അഞ്ജലിയുടെ ഫോണിൽ നിന്ന് വിളിക്കാൻ വേണ്ടി ചേച്ചി ഫോൺ ചൊതിച്ചപോ…അഞ്ജലി ഫോൺ അൺലോക്ക് ചെയ്തത് dialer ഓപ്പൺ ചെയ്ത് കൊടുത്തു…
ചേച്ചി പുറത്തേക്ക് വന്നു എന്റെ നമ്പർ ഡയൽ ചെയ്തു… അവസാനത്തെ നമ്പർ ഡയൽ ചെയ്ത് കഴിഞ്ഞപ്പോഴേക്കും ചേച്ചി ഞെട്ടി…
ഫോൺ സ്ക്രീനിൽ “” ❤️Mine❤️ “” ഡയലിംഗ് എന്ന് തെളിഞ്ഞ് വന്നു…ചേച്ചി വേഗം തന്നെ കോൾ കട്ട് ചെയ്ത്… ഹോം സ്ക്രീനിൽ വന്നപ്പോൾ അവിടെ എന്റെ ഫോട്ടോ വാൾപേപ്പർ…
വേഗം തന്നെ ചേച്ചി ഗാലറി ഓപ്പൺ ചെയ്ത്…. അവിടെ മൈൻ എന്ന ഒരു ഫോൾഡർ… അത് ഓപ്പൺ ചെയ്തപ്പോൾ എന്റെ പത്ത് ഇരുന്നൂറ് photos… ചേച്ചിയുടെ കല്യാണത്തിന് എടുത്ത് ഫോട്ടോസും പിന്നെ എന്റെ birthdaykk സ്റ്റാറ്റസ് ഇട്ട പിക്സും പിന്നെ ചേച്ചിടെ ഫോണിൽ ഉണ്ടായിരുന്ന കുറെ ഫോട്ടോസും….
ദേഷ്യം കൊണ്ട് ചേച്ചിയുടെ മുഖം വലിഞ്ഞ് മുറുകി.. സ്വന്തം അല്ലെങ്കിലും സ്വന്തം പോലെ കരുതി ഇരുന്ന അനിയനും അവനെക്കാൾ വയസിൽ മൂത്ത നാത്തൂൻ ചേർന്ന് ചേച്ചിയെ പറ്റിച്ചു എന്ന് ആണ് ചേച്ചിക്ക് അപോ മനസ്സിലായത്….
ഇത് ഇപ്പോഴും തന്നെ ചൊതിച്ചെ തീരും എന്ന് വിചാരിച്ച് ചേച്ചി റൂമിലേക്ക് ചവിട്ടി പൊളിച്ചു പോയി…
…..
ഇത് തുടരണോ……
Nb:- ഇപ്പൊ ഇങ്ങനെ ഒരു കഥ എഴുതുന്നത് മറ്റെ കഥ ഉപേക്ഷിച്ചിട്ടോ, ഒന്നുമല്ല… ഇപ്പൊ ഇങ്ങനെ ഒന്ന് എഴുതുന്നത് എന്റെ ആഗ്രഹങ്ങൾ ഇങ്ങനെ എങ്കിലും നടക്കട്ടെ എന്ന് വെച്ച് ആണ്… മറ്റെ കഥ പറഞ്ഞത് പോലെ examinu ശേഷം വരുന്നത് ആണ്…..