ഉറങ്ങുന്നു നെഞ്ചിൽ തല വെച്ചാണ് അവൾ കിടന്നത് എന്ന ഇപ്പൊ എന്നോട് ചേർന്ന് കിടക്കുന്നു നെഞ്ചിൽനിന്ന് തല എടുത്തിട്ടുണ്ട്. ഞാൻ അവളെ എഴുനേപ്പിക്കാതെ വേഗം പോയി റെഡി ആയി കാപ്പി കുടിച് വന്നപ്പോളും അവൾ കിടപ്പു തന്നെ. ആടുകളേൽ അവളെ അമ്മ കേട്ടത്തില്ല അവളെ കഷ്ടപ്പെടുത്തുന്നത് അമ്മയ്ക്കും അച്ഛനും ഇഷ്ടമല്ല അതുകൊണ്ട് തന്നെ അവൾ എഴുനേക്കാൻ 7മണി കഴിയും ഞാൻ റൂമിൽ പോയി ഉറങ്ങുന്ന അവളെ വിളിച്ചെഴുനെപ്പിച്ചു..
അതെ ഞാൻ പോകുവാ….
ഇപ്പഴേ പോണോ…..
എടി സമയം 7 കഴിഞു നീ എന്നെ വിളിക്കാം എന്നും പറഞ്ഞു ഉറങ്ങുവല്ലേ….
അയ്യോ സോറീ ഞാൻ നാളെ എന്തായാലും വിളിക്കാം….
അത് നാളെ അറിയാം… ഞാൻ പോട്ടെ ചിലപ്പോ വൈകുന്നേരമേ വരു…
മ്മ്…… ആ മുളലിനു അത്ര ശക്തി പോരാരുന്നു.
പിന്നെ ഞാൻ അവിടെ ഇന്നില്ല നേരെ അച്ഛന്റെ കൂടെ ഷോപ്പിലേക്ക് പോയി അവിടെ എല്ലാരേയും അച്ഛൻ എനിക്ക് പരിചയപ്പെടുത്തി തന്നു അതികം താമസിക്കാതെ അച്ഛൻ പോകുകയും ചെയ്തു.
ഞാൻ നേരെ എന്റെ കേബിനിലേക്ക് നടന്നു അവിടെ ചെയറിൽ ഇരുന്ന് ഞാൻ കുറെ സമയം കളഞ്ഞു പിന്നെ പതിയെ പുറത്തേക്കിറങ്ങി. സെയിൽസ് ഗേൾസ് ഒക്കെ പോളിയാണ് എല്ലാം ഒന്നിനൊന്നു മെച്ചം….
അല്ലേലും ഈ ഫീൽഡ് കോംപറ്റീഷൻ ഒള്ള ഏരിയ ആണ് അതുകൊണ്ട് തന്നെ സൗന്ദര്യം നോക്കി ഒക്കെയേ സെയിൽസ് ഗേൾസിനെ സെലക്ട് ചെയ്യൂ.
അപ്പോഴേക്കും ഉച്ച ആയിരിന്നു ഞാൻ നേരെ പോയത് ഒരുമൊബൈൽ ഷോപ്പിലേക്കാണ് അത്യാവിശം കൊള്ളാവുന്ന ഒരു ഫോൺ ഞാൻ അവിടുന്ന് വാങ്ങി ഒരു സിമ്മും എടുത്തു. ചിന്നുന്നു വേണ്ടി ആണ് പിന്നെ ഫുഡ് ഒക്കെ കഴിച്ചു നേരെ ഷോപ്പിലേക്ക് തന്നെ പോയി ഫോൺ അവിടെ ചാർജിലിട്ടു. ഞാൻ പുറത്തേക്കിറങ്ങി. ഗേൾസിനെ ഒക്കെ ഒന്ന് പരിചയപെടുക എന്നതാണ് ലക്ഷ്യം കോഴി ഒന്നും അല്ല എങ്കിലും ഇത്രേം പെൺ പിള്ളേരെ ഒരുമിച്ചു കണ്ട ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ എങ്ങനാ… അങ്ങനെ എല്ലാരോടും സംസാരിച്ചു കുറെ നേരം പോയി പിന്നെ ഇന്നത്തെ കളക്ഷൻ വാങ്ങി നേരെ വീട്ടിലേക്ക് വിട്ടു.