വലിച്ചു. അവൾ അവനെ ഇറുക്കി പുണർന്നു.
“”””അ..ച്ചേ..ട്ടാ…!””””
പ്രിയ അവളുടെ അച്ചേട്ടനെ സ്നേഹത്തോടെ അവസാനമായി വിളിച്ചു.
അവന്റെ മാറിൽ അമർന്നു അവന്റെ ഹൃദയതാളവും കേട്ട് അവൾ അവളുടെ അവസാന ശ്വാസം വലിച്ചു… ഒടുവിൽ ഒരിറ്റ് കണ്ണീർ അവളുടെ വെള്ളാരം കണ്ണിൽ നിന്നും അടർന്നു അവന്റെ മാറിൽ വീണു.
“”””ശ്രീക്കുട്ടി… “”””
വിജയ് ഹൃദയം പൊളിയുന്ന വേദനയോടെ അലറി വിളിച്ചു…
അവന്റെ ഉച്ചത്തിൽ ഉള്ള അലറിയുള്ള നിലവിളി കേട്ട് എല്ലാവരും ഭയത്തോടെ അവരുടെ റൂമിലേക്ക് വന്നു.
ഏട്ടന്റെ ഉച്ചത്തിൽ ഉള്ള നിലവിളി കേട്ട് ബുക്ക് വായിച്ചിരുന്ന വർഷ വെപ്രാളത്തിൽ എഴുന്നേറ്റ് അവരുടെ മുറിയിലേക്ക് ഓടി… അവൾ വാതിലിൽ തള്ളിയതും അത് തുറന്നു….
പ്രിയയെ മടിയിൽ കിടത്തി അലറി കരയുന്ന വിജയെ കണ്ടതും വർഷ പരിഭ്രമത്തിൽ ഓടി അവരുടെ അരികിൽ എത്തി…
“”””എന്താ ഏട്ടാ….ഏട്ടത്തി… കണ്ണ് തൊറക്ക്… “””
വർഷ നിറ മിഴികളോടെ പ്രിയയെ കുലിക്കി വിളിച്ചു.
“”””പോയി… “”””
വിജയ് അതും പറഞ്ഞു പ്രിയയെ കെട്ടിപിടിച്ചു കരഞ്ഞു.
“””””ഏട്ടത്തി……!!!””””
വിജയിൽനിന്നും ആ വാക്ക് കേട്ടതും പ്രിയയെ കെട്ടിപിടിച്ചു വർഷ അലറി വിളിച്ചു കരഞ്ഞു.
മുകളിലെ ശബ്ദം കേട്ട് ഊർമിളയും ഇന്ദുമതിയും റൂമിലേക്ക് വന്നതും കാണുന്നത് പ്രിയയെ മടിയിൽ കിടത്തി അവളെ കെട്ടിപിടിച്ചു കരയുന്ന വിജയേയും