ഏതോ ലോകത്തായിരുന്നു കക്ഷി. ഞാൻ സൈഡിൽ വന്നത് കണ്ടതും മുഖം കാനപ്പിച്ചു അവൾ തലവെട്ടിച്ചു.രണ്ടു ദിവസം ആയിട്ട് ഞാൻ അവളെ ശെരിക്ക് ശ്രദ്ധിചതുപോലുമില്ല. അവളുടെ കാലിന് വേദനയുണ്ടന്നല്ലേ റിയ പറഞ്ഞത്. ദേവുവാണ് ഇന്നലെയും ഇന്നും അവളെ ബാത്‌റൂമിലൊക്കെ കൊണ്ടുപോകുന്നത്. ഞാൻ കൊണ്ടുപോകുന്നത് പോലെ എടുത്ത് കൊണ്ടുപോകാൻ അവൾക്ക് കഴിയില്ലല്ലോ. അതായിരിക്കും വേദന കൂടാൻ കാരണം. എനിക്ക് കുറച്ചു വിഷമം തോന്നി ഒന്നുമില്ലെങ്കിലും വെറുതെ അവളോട് തെറ്റി. അവൾക്കും എന്നോട് ദേഷ്യം കാണും ഇനി എങ്ങനെയാണോ അവൾ പ്രീതികരിക്കുന്നത്. ഇന്നത്തേ സംഭവവും കൂടെ ആവുമ്പോൾ അവളുടെ അടുത്തേക്ക് ചെന്നാൽ ഉള്ള കടിയും,തല്ലും, നുള്ളലും മൊത്തം വാങ്ങണ്ടി വരും. ഞാൻ അവളെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അനക്കമൊന്നും കാണാഞ്ഞിട്ടാണെന്ന് തോന്നുന്നും ഇടക്ക് അവൾ അവൾ പാളി നോക്കുന്നുണ്ട്.
ഞാൻ നേരെ തിരിഞ്ഞു പുറത്തേക്കിറങ്ങി. എന്നിട്ട് അകത്തേക്ക് പാളിനോക്കിയപ്പോൾ അച്ചു സംശയത്തോടെ ഞാൻ പോയത് നോക്കുന്നുണ്ട്. എനിക്ക് ചിരി വന്നു. ഞാൻ ദേവുവിന്റെ അടുത്തേക്ക് നടന്നു.
“ദേവു…….”കിച്ച്നിൽ കാണാഞ്ഞിട്ട് ഞാൻ വിളിച്ചു കൂവി.
“എന്താടാ ” റൂമിൽ നിന്ന് അവൾ പുറത്തേക്ക് വന്നു.
“അവൾ ഓക്കേ ആയോ ” മടക്കി വെച്ച എന്റെ ഡ്രസ്സ് കയ്യിൽ തന്നുകൊണ്ട് അവൾ ചോദിച്ചു.
“ഞാൻ അടുത്തില്ല .അവൾ എന്നെ എന്തെങ്കിലും ഒക്കെ കാട്ടും. ഫുഡ് കഴിച്ചതാണോ അവള്‍” ഫുഡും കൊണ്ട് അവളുടെ അടുത്ത് പോകാം എന്ന് കരുതി ഞാൻ ചോദിച്ചു…
“ഇല്ല ഞാൻ എടുത്ത് തരാം നീ കൊടുക്കോ ” അവൾ കിച്ചനിലേക്ക് നീങ്ങി കൊണ്ടു ചോടിച്ചു.
“ഹാ വേഗം എടുക്ക് ”
“അല്ല നിനക്ക് അവളുടെ ശ്രദ്ധയെ ഉള്ളു അല്ലെ ഞാൻ എന്തെങ്കിലും കഴിച്ചൊന്നു നീ ചോദിച്ചോ….”
ഉച്ചക്കുള്ള ബിരിയാണി ചൂടാക്കുന്നതിനിടയിൽ അവൾ ദേവു എന്നോട് പരിഭവം പറഞ്ഞു.
“അയ്യോ…. എന്റെ കുട്ടി ഒന്നും കഴിച്ചില്ലേ.” ഞാൻ അവളെ മെത്തേക്ക് ചാരി ചോദിച്ചു.
” പോടാ അവന്റെ ഒരു സോപ്പിങ്..നീ ഒന്നും കഴിക്കാതെ പോയാൽ ഞങ്ങൾക്കെങ്ങനെയാ ഇറങ്ങാ.. ”
“ഞങ്ങൾക്കൊ…. അപ്പൊ അച്ചുവും കഴിച്ചില്ലേ…”