” അതേ അച്ചുവും ഋഷിയും തമ്മില്‍ എന്തെങ്കിലുമുണ്ടോ ” ഞാൻ മടിച്ചു മടിച്ചാണ് ചോദിച്ചത്. കൂടെ ആ ഉത്തരം എന്താവും എന്നുള്ള പേടിയും.റിയേച്ചി കുറച്ചു നേരം എന്നെ തുറിച്ചു നോക്കി. പിന്നെ ഒറ്റ ചിരിയായിരുന്നു….. ഞാൻ എന്തോ പൊട്ടത്തരം പറഞ്ഞപോലെ. വണ്ടി ഞാന്‍ റിയേച്ചിയുടെ വീടിന്റെ മുന്നിൽ നിർത്തി.
“അതേ ചിരിക്കാതെ കാര്യം പറയോ” ഞാന്‍ എന്റെ ടോൺ മാറ്റി.
“ഓ ബല്ല്യ ദേഷ്യക്കാരൻ.. അല്ല ഇങ്ങനെ തോന്നാൻ എന്താ കാരണം ” താടിക്ക് കൈ കൊടുത്തു കൊണ്ട് അവൾ എന്റെ കണ്ണിൽ നോക്കി.
“അല്ല അവർ ക്ലോസ് ആയി സംസാരിക്കുമ്പോൾ… പിന്നെ അവന് തന്നെ അവൾക്ക് ചോരുവാരി കൊടുക്കുന്നു.. ഇതൊക്കെ കണ്ടപ്പോൾ “.. ഞാനും വെറും ഒരു സംശയം ചോദിക്കുന്ന പോലെയാണ് ചോദിച്ചത്. പക്ഷെ എന്റെ നെഞ്ച് കാളുകയായിരുന്നു. അവളുടെ മറുപടിക്ക് ഞാൻ കാതോർത്തു.
“എന്റെ കിച്ചൂ ഋഷി അവന് എല്ലാവരോടും അങ്ങനെയാ. എല്ലാവരോടും വളരെ ക്ലോസ് ആണ്. പിന്നെ അവൾക്ക്. അവനല്ലല്ലോ ചോറ് വാരി കൊടുത്തത്…..”
“ഹേ പിന്നെ ആരാ…..ഒന്ന് പോ റിയേച്ചി ഞാൻ കണ്ടതല്ലേ അവന് അവൾക്ക് വാരി കൊടുക്കുന്നത്.”
” എന്റെ പൊട്ടാ ദേവു ഒഴികെ അവിടെയുള്ള എല്ലാവർക്കും അവന് ആദ്യം ഓരോ ഉരുള വീതം കൊടുത്തു നീ ഉണ്ടെകിൽ നിനക്കും തന്നേനെ.. അവന് അങ്ങനത്തെ ഒരു ടൈപ്പ് ആണ് .ഞാനാ പിന്നെ അച്ചുവിന് വാരി കൊടുത്തേ.. നീ വന്നപ്പോ കണ്ടത് അച്ചുവിന് കൊടുക്കുന്നതായിരിക്കും. പിന്നെ അച്ചുവും അവനുമായി സംസാരിക്കുന്നത് നീ എത്ര തവണ കണ്ടു ആകെ നീ ആ റൂമിലേക്ക് വന്നത് രണ്ടു പരാവിശ്യം അല്ലെ. അപ്പോഴേക്കും നീ തീരുമാനിച്ചോ അവർ തമ്മിൽ എന്തോ ഉണ്ടെന്ന്.” ഞാനും ആകെ ചിന്തകുഴപ്പത്തിലായി. ശെരിക്കും ഞാൻ അവരുടെ അടുത്തേക്ക് പോവുക പോലും ചെയ്തില്ല. എല്ലാം എന്റെ സംശയം ആയിരുന്നോ.?
“ഡാ ” റിയേച്ചി എന്നെ വിളിച്ചു.
” അപ്പൊ റിയേച്ചി എന്തിനാ അവരുടെ കല്യാണം നടത്തിയാലോ എന്ന് ദേവുവുനോട് ചോദിച്ചത് “അവസാനത്തെ സംശയം കൂടെ ഞാൻ നേരിട്ട് ചോദിച്ചു.
” ഓഹ് അപ്പോഴേക്കും നീ പോയല്ലോ അല്ലെ.. അത് കഴിഞ്ഞു ഉണ്ടായ പുകില് നിനക്ക് അറിയോ.. ” ഞാൻ ഇല്ലെന്ന് ചുമല് കുലുക്കി കാണിച്ചു
” ആ ശ്രീഷമ എന്റെ പുറം പൊളിച്ചു… അവളെ കളിയാക്കാൻ ഞാൻ പറഞ്ഞതാ…. ഋഷിയും അവളും തമ്മിൽ സെറ്റായിട്ട് കുറേ കാലമായി… അടുത്ത വർഷം