നിന്നു.കാറിൽ അവൾ മുന്നിൽ തന്നെ കേറി ഞാൻ പതുക്കെ ഡ്രൈവ് ചെയ്തു.
ചിന്തകൾ വേറെ ലോകത്തായിരുന്നു.വന്നിട്ട് അച്ചുവിനെ ഒന്ന് നോക്കാൻ പോലും കഴിഞ്ഞില്ല രണ്ടു ദിവസമായി അവളോട് മിണ്ടിയിട്ട്. ഇനി അവൾക്ക് ഋഷിയെ ഇഷ്ടമാണെന്ന് പറഞ്ഞാലും എനിക്ക് അത് അനുവധിച്ചു കൊടുക്കാൻ കഴിയില്ല. അവളോട് എനിക്ക് എത്ര ഇഷ്ടമുണ്ടെന്ന് ഇന്ന് ഞാൻ അറിഞ്ഞതാണ്. അവളോട് തുറന്നു ഞാൻ എങ്ങനെ പറയും.
ചിന്തിച്ചിരിക്കുമ്പോഴാണ് റിയ ഗിയറിന് മുകളിലുള്ള എന്റെ കൈക്ക് കേറി പിടിച്ചത്.
“എന്തടാ നീ. മിണ്ടാതെയിരിക്കുന്നത്.”
അത്രനേരം പിടിച്ചു നിന്ന ഞാൻ പൊത്തിത്തെറിച്ചു.
“എന്ത് ശല്യമായിത് നിങ്ങൾക്കൊന്നും മര്യാദക്ക് ഇരുന്നുകൂടെ ” ശബ്‌ദം കാറിനുള്ളിൽ കുലുക്കം സൃഷ്ടിച്ചപ്പോ. റിയ ഞെട്ടി കൈ പിൻവലിച്ചു അവൾ ആകെ വിളറി വെളുത്തു. എന്നിലേക്ക് നോക്കാൻ കഴിയാതെ അവൾ സൈഡിലേക്ക് ശ്രദ്ധ മാറ്റി. ഒന്നാമതേ അവൾ ഇന്ന് പറഞ്ഞ കാര്യങ്ങൾ എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. അപ്പോഴാണ് അവളുടെ കൊഞ്ചൽ. ദേഷ്യം തീരാതെ ഞാൻ ആസിലേറ്ററിൽ കാലമർത്തിയതും കാർ റോട്ടിലൂടെ ചീറിപാഞ്ഞു.തിരക്കുള്ള റോട്ടിലേക്ക് കേറിയതും
നിർത്താതെ ഹോൺ മുഴക്കികൊണ്ട് മുന്നിലുള്ള വണ്ടികളെ ഞാന്‍ഓവർ ടേക്ക് ചെയ്തു കേറി. റിയയെ ഞാനും ശ്രദ്ധിച്ചിരുന്നില്ല വണ്ടിയുടെ പോക്ക് കണ്ട് റിയ പേടിച് എന്റെ തോളിൽ കൂട്ടി പിടിച്ചു.
“കിച്ചൂ പ്ലീസ് പതുക്കെ പോ…. പ്ലീസ് കിച്ചൂ….” അവൾ പതുക്കെ പേടിച്ചു കൊണ്ട് വിതുമ്പികൊണ്ടുമാണ് പറഞ്ഞത്. അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുനിറഞ്ഞൊഴുകുന്നുമുണ്ട്. അത് കണ്ടപ്പോൾ എനിക്ക് വല്ലാതായി ഞാനും കാറിന്റെ സ്പീഡ് കുറച്ചു സൈഡിലായി നിർത്തി.മനസ്സ് ഒന്ന് ശാന്തമാവനമെന്ന് തോന്നി.
കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല. അവളുടെ കരച്ചിൽ ഒന്ന് നിന്നപ്പോ. ഞാനും അവളുടെ നേർക്ക് തിരിഞ്ഞു.
“സോറി റിയേച്ചി ഞാൻ അപ്പൊ അങ്ങനെ പറഞ്ഞു പോയി. ആ സമയത്ത് എന്റെ ചിന്ത എവിടെയോ ആയിരുന്നു അതാ ” ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു.
” അത് സാരല്ല…..നീ അങ്ങെനെ പെട്ടന്ന് പ്രതികരിച്ചപ്പോ ഞാൻ…. ” അവളും ഒന്ന് ചിരിക്കാൻ ശ്രമിച്ചു.കണ്ണുകൾ രണ്ടും തുടച്ചുകൊണ്ട്. എന്റെ തോളിൽ ഒന്ന് നുള്ളി.
“വണ്ടി എടുക്കട “