“അവൾ എന്തെങ്കിലും കാട്ടട്ടെ .. എനിക്കെന്താ ” അവളോടുള്ള ദേഷ്യം എന്റെ നാക്കിലൂടെ പുറത്തുവന്നു. ദേവു എന്നെ കലിപ്പിച്ചു നോക്കി.
“നിനക്കെന്താ അവളോട് ദേഷ്യം.” അവൾ സൂക്ഷ്മതയോടെ എന്നെ നോക്കി.
“അവളോടല്ല ആ വന്നവരോട്. ആ ഡോക്ടറെ എനിക്ക് തീരെ പിടിച്ചില്ല അവന്റെ നോട്ടവും സംസാരവും. അച്ചുവാണേൽ അതിനൊത്ത് തുള്ളാൻ ” ഞാൻ ആരിശത്തോടെ ദേവുവിന്റെ മുഖത്ത് നോക്കി പറഞ്ഞു. ഒരു നിമിഷം നിന്ന അവൾ പെട്ടന്ന് പൊട്ടിച്ചിരിച്ചു…
“അയ്യേ നീ എന്താ കിച്ചൂ ഇങ്ങനെ… ആ പാവം ഡോക്ടറെ പറ്റിയാണോ നീയീ.. പറയുന്നത് ” അവൾ വാ പൊത്തി ചിരിച്ച് അവനെ പുണ്ണ്യളനാക്കുന്നത് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു.ഞാൻ അവൾ കൂട്ടി പിടിച്ചിരുന്ന കാൽ വിടുവിക്കാൻ ശ്രമം നടത്തിയപ്പോൾ അവൾ എന്നെ കൂട്ടി പിടിച്ചു.
“പോവല്ലേ ടാ കിച്ചൂ…” അവൾ അപ്പോഴും ചിരി നിർത്തിയില്ല.
“പോടി പുല്ലേ ഞാൻ പോവ്വാ…”
“അതേ എന്താ ചേച്ചിയും അനിയനും കൂടെ ഒറ്റക്ക്…സീക്രെട് വല്ലതുമാണോ?” ബാക്കിൽ നിന്നും പെട്ടന്ന് ശബ്‌ദം വന്നതും ഞാനും ദേവൂവും ഒരുമിച്ച് തിരിഞ്ഞു നോക്കി. വാതിൽക്കൽ ഞങ്ങളുടെ കളി കണ്ട് ചിരിച്ചുകൊണ്ട് റിയ നിൽക്കുന്നു. എനിക്ക് അവളെ കണ്ടപ്പോൾ ദേഷ്യം ഇരട്ടിച്ചു. അവൾക്ക് അച്ചുവിന്റെ കല്യാണം നടത്തണം അല്ലെ!!!
ദേവു എന്നെ കൂട്ടിപിടിച്ച കാലു വിട്ടു. ഞാൻ തിരിഞ്ഞു നിന്നപ്പോ സ്ലാബിനു മുകളിലിരുന്ന ദേവു താഴെ ഇറങ്ങി.
“റിയ നിനക്ക് പോകാറായോ ”
” ആ ദേവു ഞാൻ പോകട്ടെ സമയം ആയി ” റിയ ഇടക്ക് എന്റെ നേർക് കണ്ണെറിഞ്ഞു കൊണ്ടു പറഞ്ഞു.
ദേവു എന്റെ നേർക്ക് തിരിഞ്ഞു.
“കിച്ചൂ നീ അവളെ ഒന്ന് വീട്ടിലാക്കി കൊടുക്ക്,കാർ എടുത്തോ ” ദേവു പറഞ്ഞതും ഞാൻ റിയ കാണാതെ ദേവുവിനെ കണ്ണുകൊണ്ട് കോക്രി കാട്ടി. ആവൾ അപേക്ഷ പോലെ മുഖം കാട്ടിയപ്പോൾ ഞാൻ സമ്മതിക്കേണ്ടി വന്നു.
“അതൊന്നും വേണ്ട ദേവു ഞാൻ ഓട്ടോ പിടിച്ചു പൊയ്ക്കോളാം ” റിയ നിഷേധിച്ചെങ്കിലും ദേവു തീരുമാനം മാറ്റിയില്ല. സമയം 7 മണി കഴിഞ്ഞിരുന്നു. യാത്ര പറയാനായി റിയ അച്ചുവിന്റെ റൂമിലേക്ക് പോയപ്പോ ദേവു എന്റെ അടുത്ത് വന്നു.
“ടാ സൂക്ഷിച്ചു പോണം. നിന്റെ റേസിംഗ് ഒന്നും നടത്തരുത് എന്റെ കറിനെന്തെങ്കിലും പറ്റിയാൽ ഞാനുണ്ടല്ലോ” അവൾ കാറിന്റെ കീ തന്നിട്ട് എന്നോട് പറഞ്ഞു.
“പോടീ അവളുടെ ഒരു കാർ.അതിനിനി എവിടെയ സ്ക്രാച്ച് വീഴാത്തെ ” ഞാൻ പുച്ഛത്തോടെ പറഞ്ഞു.
ഡോർ തുറന്നു പുറത്തേക്കിറങ്ങിയതും റിയ അധികാരം എടുത്തു പോലെ എന്റെ കൈ കൂട്ടിപിടിച്ചു. എനിക്ക് വലിഞ്ഞു കേറിയെങ്കിലും. ഞാൻ സഹിച്ചു