ഞാൻ ഫ്ലാറ്റിൽ തിരിച്ചെത്തി അവരെല്ലാം പോയെന്ന് തോന്നുന്നു വല്ല്യ ബഹളമൊന്നും ഇല്ല. ദേവുവിനോട് എന്ത് പറയും!!! ഇറങ്ങി പോയതിന് എന്തിനാണെന്ന് ചോദിച്ചാൽ.. ഹ എന്തേലും പറയാം. ബെൽ അടിച്ചപ്പഴേ ഡോർ തുറന്നു. ദേവു ആയിരുന്നു എന്നെ കലിപ്പിച്ചൊന്ന് നോക്കിയിട്ട് അവൾ കിച്ച്നിലേക്ക് നടന്നു. ഞാൻ ആകത്തേക്ക് കേറിയപ്പോൾ അച്ചുവിന്റെ റൂമിൽ നിന്നും ഒച്ച കേൾക്കുന്നുണ്ട്. ഇനി ആ ഋഷി പോയില്ലേ ഞാൻ ഒന്ന് പാളി നോക്കിയപ്പോൾ അതാ ആ പട്ടി റിയേച്ചി . ഇവൾക്കൊന്നും വീട്ടിൽ പോണ്ടേ…..ശവം.!
പെട്ടന്ന് ഞാൻ ദേവുവിൻറെ അടുത്തേക്ക് നീങ്ങി…കിച്ച്നിൽ ക്ലീനിങ്ലായിരുന്നു. ഞാൻ അവളുടെ പുറകിൽ ചെന്ന് വയറിലൂടെ കൈ ചുറ്റി തല അവളുടെ തോളിൽ ചേർത്ത് എന്നിലേക്ക് അടുപ്പിച്ചു.
“ദേവൂട്ടി സോറി ” ഞാൻ അവളുടെ ചെവിയിലേക്ക് ചുണ്ട് കൂർപ്പിച്ചു പറഞ്ഞു.
“വിടടാ…. നീ എന്നോട് മിണ്ടണ്ട ” ഞാൻ പിടിച്ചത് ഇഷ്ടപെടാതെ അവൾ കുതറി. നേരെ തിരിഞ്ഞു എന്റെ മുഖത്തേക്ക് നോക്കി.ഞാൻപിടി വിട്ടില്ല. അവളെ തിരിച്ചു ആ സ്ലാബിന്റെ മുകളിലേക്ക് കയറ്റി ഇരുത്തി അവളുടെ കാലിന്റെ ഇടയിലേക്ക് ഞാൻ കേറി നിന്നു.
“ദേവൂട്ടി പിണങ്ങല്ലേ…..” തല വെട്ടിച്ച അവളെ പിടിച്ചു ഞാൻ ഒന്ന് കുലുക്കി.
” ദേവൂട്ടി….”ഞാൻ പിന്നെയും കുലുക്കി ചിണുങ്ങിയപ്പോ അവൾ ചെറിയ പുഞ്ചിരിയോടെ തല പൊക്കി.
“സുന്ദരി….” ഞാൻ അവളുടെ കവിളിലൊന്ന് നുള്ളി.
” പോടാ പട്ടി….” അവൾ എന്നെ കാലുകൾ കൊണ്ട് കൂട്ടി പിടിച്ചു.
“നീ എന്ത് പണിയ കാണിച്ചേ കിച്ചൂ ..അവർ എന്ത് വിചാരിച്ചു കാണും. നിനക്ക് അവർ വന്നത് ഇഷ്ടപെട്ടില്ല എന്ന് എനിക്ക് അറിയാം. എന്നാലും വീട്ടിലേക്ക് വന്നവരെ അപമാനിക്കുന്നത് പോലെയല്ലേ നീ പെരുമാറിയത്. അവരെ വിഷമിപ്പിക്കാതെ നിൽക്കാൻ നീ എന്നോട് തെറ്റി പോയതാണെന്ന ഞാൻ പറഞ്ഞത്…അവർ അതൊന്നും വിശ്വസിച്ചു കാണില്ല..അങ്ങനെയല്ലേ നീ വാതിൽ അടച്ചേ ” അവൾ ചെറിയ വിഷമത്തോടെ നെടുവീർറപ്പിട്ടു പറഞ്ഞപ്പോൾ എനിക്കും തോന്നി അങ്ങെനെ ഒന്നും ചെയ്യേണ്ടായിരുന്നെന്ന് ഋഷിയിടുള്ള ദേഷ്യം മറ്റുള്ളവരോടെയും കാണിക്കേണ്ട കാര്യം ഇല്ലായിരുന്നു.ദേവു എന്റെ മുഖത്തേക്ക് നോക്കി.അവൾ എന്റെ കോലൻ മുടി പിടിച്ചു അങ്ങട്ടും ഇങ്ങട്ടും ഒതുക്കി വെച്ചു.
“എടാ അച്ചുവിന് നല്ല വിഷമണ്ടട്ടോ..അവൾക്ക് കാലിന് കുഴപ്പം ഒന്നും ഇല്ലായിരുന്നെങ്കിൽ നിന്നെ ഇന്നവൾ കൊന്നേനെ ” ദേവു തമാശയോടെ പറഞ്ഞപ്പോൾ. എനിക്ക് കലി വന്നു. അവൾ കുറച്ച് വിഷമിക്കട്ടെ അവനോട് സംസാരിക്കാനും ,അവന്‍ വരിക്കൊടുക്കുന്ന ചോറുതിന്നാനും അവൾക്ക് നല്ല ഉത്സാഹമല്ലേ.???