“ഹാ പറ ആരാ ആൾ ” അവന് വല്ല്യ താൽപ്പര്യമില്ലാതെ ചോദിച്ചു.
“ഡോക്ടർ ഋഷി. അച്ചുവിന്റെ ഹോസ്പിറ്റലിൽ ഉള്ളതാ…. അവന്റെ കാലുരണ്ടും ഓടിച്ചിട്ട് അവന്റെ കയ്യുണ്ടല്ലോ……”
“നിക്ക് നിക്ക് നിക്ക്….” അവന് ഇടക്ക് കേറി.
“എന്താടാ “.
” അതെ എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിനക്ക് വല്ല അസുഖവുമുണ്ടോ…ഈ എല്ലാ ഡോക്ടർമാരെയും തല്ലാൻ… നേരത്തേ ഒരു എബിൻ ജോർജ് ഇപ്പൊതാ ഋഷി.. ഇനി അടുത്ത ദിവസം വേറെ ആരെങ്കിലുമായിരിക്കും. ദേ കിച്ചു.. മറ്റേവനെ തന്നെ തല്ലിയത് എങ്ങനാണെന്ന് എനിക്കെയറിയൂ.. അവന്റെ കയ്യുടെ ചിടുണ്ടല്ലോ ദേ ഇപ്പഴും എന്റെ മുഖത്തുണ്ട്… എന്റെ പല്ലിളകിപോയി.” റോഷൻ അപ്പുറത്തു നിന്ന് ദീർഘമായി ശ്വാസമെടുത്തു കൂടെ ദയനീയമായ ശബ്ദവും. എനിക്ക് അങ്ങട്ട് കലി കയറി.
“എടാ പട്ടി. രണ്ടുപേരെകൂടി കൂട്ടിയല്ലേടാ നീ പോയത്…. അതിന് നീ എന്റെ കയ്യിൽ നിന്ന് എത്രയാ എണ്ണിവാങ്ങിയതെന്ന് ഓർമയുണ്ടോ ….എന്നിട്ട് അടി കിട്ടിപോലും…”
” പട്ടി നീ തന്നത് വെറും ആയിരം ഉലുവ. തല്ലാൻ കൊണ്ടുപോയ ചെറ്റകൾക്ക് മന്തി, ഊര്‍ജത്തിന് ഗ്ലൂക്കൊസ്. പണ്ടാരക്കാലന്മാരാണേല്‍ ഒടുക്കത്തെ തീറ്റിയും അങ്ങനെ തീര്‍ന്നത് രണ്ടായിരം. പിന്നെ അയാളെ ഹോസ്പിറ്റലില് കൊണ്ടുപോയത് വേറെ. ”
” നിനക്ക് അയാളെ തല്ലാൻ പറ്റോ ഇല്ലയോ……….ഇല്ലേൽ ഞാൻ ഒറ്റക്ക് പോകും ” അവന് വരില്ല എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു.
” എന്നിട്ടെന്തിനാ…..നിനക്ക് എന്തെങ്കിലും പറ്റിയാൽ അതിനുള്ള ചീത്ത കൂടി ഞാൻ തന്നെ കേൾക്കണം അച്ചു ചേച്ചി എന്റെ പരിപ്പെടുക്കും.അതുകൊണ്ട് ഞാൻ അയാളെ തിരഞ്ഞോളാം ”
ഗതികെട്ടവനെ പോലെ റോഷൻ പറഞ്ഞപ്പോ എനിക്ക് ആശ്വാസമായി. അവന് പറഞ്ഞാൽ പറഞ്ഞത. പക്ഷെ കാര്യം അവന് അത് ഏറ്റടുക്കണേൽ കുറച്ചു പ്രയാസമാണ്.
“താങ്ക് യു ടാ ”
“വെച്ചിട്ട് പോടാ ” ഞാൻ ഫോൺ വെച്ചു.ഇപ്പൊ കുറച്ചാശ്വാസം അവന് ഇനി ഞെളിഞ്ഞു നടക്കരുത്. അവന്റ ഒരു ചുരുണ്ട മുടിയും കൊമ്പൻ മീശയും നീ അനുഭവിക്കെടാ…