“ആ വിടാടാ…” ദേവു കരഞ്ഞപ്പോൾ ഞാൻ നുള്ളിയ സ്ഥലത്ത് തടവി കൊടുത്തു..
അച്ചു അത് കണ്ടു ചിരിച്ചു.
അച്ചുവിന് വാരി കൊടുത്തുകൊണ്ടിരുന്നപ്പോൾ ഇടക്ക് അച്ചു കണ്ണുകൊണ്ട് അങ്ങട്ട് നോക്ക് എന്ന് ആംഗ്യം കാട്ടിയപ്പോൾ ഞാൻ തല തിരിച്ചു നോക്കി. ഞാൻ വാരി കൊടുക്കുന്നത് സാകൂതം വീക്ഷിക്കുകയായിരുന്നു ദേവു. ആ നോട്ടം കണ്ടപ്പോ അവളും അതുപോലെ ആഗ്രഹിക്കുന്നുണ്ടെന്നു എനിക്കു തോന്നി… ഞാൻ അവൾക്കു നേരെ ഒരു ഉരുള നീക്കിയപ്പോൾ അവൾ സന്തോഷത്തോടെ ഏറ്റുവാങ്ങി ഞങ്ങളെ രണ്ടുപേരെയും നോക്കി. ഉടനെ തന്നെ അവളുടെ കണ്ണു നിറഞ്ഞു ഒഴുകി എന്റെ തോളിലേക്ക് തലവെച്ചു കിടന്നു ഞാനും അച്ചുവും ഒരുപോലെ ഞെട്ടി.അങ്ങനെ അച്ചുവിനെ പോലെ പെട്ടന്നൊന്നും കരയാത്ത പെണ്ണിനെ കണ്ടപ്പോൾ ഞങ്ങൾ രണ്ടുപേരും വല്ലാതായി
“ദേവൂട്ടി എന്തുപറ്റി ” ഞങ്ങൾ ഇരുവരും അവളെ വിളിച്ചു. അച്ചുവിന്റെ മടിയിലേക്ക് തലവെച്ചു കിടന്നു അവൾ കരഞ്ഞപ്പോൾ അച്ചുവിന്റെ കണ്ണും നിറഞ്ഞു. അവൾ കരഞ്ഞോട്ടെ എന്ന് അച്ചു എന്നോട് പറഞ്ഞു. കുറച്ചു കഴിഞ്ഞു അവൾ ചിരിച്ചു തലപൊക്കിയപ്പോൾ ഞങ്ങൾക്ക് ആശ്വാസമായി.
“എന്ത് പറ്റി പെണ്ണെ ” അച്ചു അവളെ കൂട്ടി പിടിച്ചു ചോദിച്ചു.ദേവു എന്റെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് അവളുടെ എടുത്തേക്ക് ചെല്ലാൻ കാണിച്ചു. കയ്യിലെ പ്ലേറ്റ് സൈഡിൽ വെച്ചിട്ട് ഞാൻ ദേവുവിനെയും അച്ചുവിനെയും കൂട്ടി കെട്ടിപിടിച്ചു.
“പെട്ടന്ന് അവന് എനിക്ക് വാരി തന്നപ്പോ ഞാൻ അമ്മയെ ഓർത്തു പോയി അതാ ” ദേവു വിക്കി വിക്കി കൊണ്ടു പറഞ്ഞു. അമ്മ അങ്ങനെ ആയിരുന്നു എല്ലാവർക്കും എപ്പോ വേണമെകിലും വാരി കൊടുക്കും. ഞാനും, അച്ചുവും, ദേവുമെല്ലാം അത് കിട്ടാൻ വേണ്ടി അമ്മയെ പൊതിയുമായിരുന്നു. ആ കൈകൊണ്ടു വാരി തരുന്നതിന് പറയാൻ പറ്റാത്ത സ്വാതും അതിപ്പഴും നാവിൽ വന്നു നിൽക്കുന്നതുപോലെ. ഞാൻ നിറഞ്ഞ കണ്ണുകൾ തുടച്ചു. കിച്ച്നിൽ പോയി കുറച്ചുകൂടെ ബിരിയാണി എടുത്ത് വന്നു രണ്ടുപേർക്കും ഞാൻ ഒരുപോലെ വാരി കൊടുത്തു. അവർ അത് സന്തോഷത്തോടെ കഴിക്കുന്നത് കണ്ടു എന്റെ മനസ്സും നിറഞ്ഞു.
ഇടക്ക് ദേവു എനിക്കും വാരി തന്നു.
കഴിച്ചു കഴിഞ്ഞു ദേവു കിച്ച്നിലേക്ക് പോയപ്പോൾ. അച്ചുവിനെ ഞാൻ ബാത്‌റൂമിലേക്ക് കൊണ്ടുപോയി. ദേവുവിന്റെ കരച്ചിൽ ഒന്ന് ഞങ്ങളെ ഉലച്ചിരുന്നു.