ഞങ്ങൾ രണ്ടുപേരും കേറി ചെന്നപ്പോൾ എന്നെ കണ്ടു അച്ചു മുഖം വീർപ്പിച്ചു. അത് കണ്ട് ഞാൻ ദേവുവിന്റെ മുഖത്തേക്ക് ദയനീയതയോടെ നോക്കി.ദേവു ഞാൻ ശെരിയാക്കാം എന്ന് പറഞ്ഞു അച്ചുവിന്റെ അടുത്തേക്ക് നീങ്ങി.
“ഡീ….അച്ചു…” ദേവു അവളെ ചെന്ന് വിളിച്ചെങ്കിലും മസിലുവിടാതെ നിൽക്കുന്നത് കണ്ട് അവളുടെ ബെഡിലേക്ക് കേറി.
“മസിലു… വിടടീ……മഞ്ഞ തവളെ…. ” ദേവു അച്ചുവിന്റെ മെത്തേക്ക് കേറി വയറിൽ ഇക്കിളിയാക്കിയപ്പോൾ. മഞ്ഞത്തവളെ എന്നുള്ള വിളികേട്ട് ചിരിയടക്കാൻ കഴിയാതെ ഞാൻ അത് കണ്ടു നിന്നു.
“മഞ്ഞതവള നിന്റെ അമ്മൂമ്മ…..” കുതറി മാറിയ അച്ചു സൈഡിലിരുന്ന തലയണ അവളുടെ ഇടതുകൈകൊണ്ട് എടുത്ത് ദേവുവിന്റെ നേർക്ക് വീശിക്കൊണ്ട് ഒച്ചയിട്ടു. ചിരിക്കുന്ന എന്റെ നേർക്ക് നോക്കി ഉണ്ടാകണ്ണ് മിഴിചതോടെ. ഞാൻ ചിരി പെട്ടന്ന് നിർത്തി.
“ഓ അപ്പൊ തമ്പുരാട്ടി സംസാരിക്കുമല്ലേ….. എന്റെ അച്ചു മസിലുവിടടീ..” ദേവു അച്ചുവിനെ ചുറ്റി പിടിച്ചുകൊണ്ടു പറഞ്ഞു.
“അങ്ങട്ട് നോക്കിയേ ഈ കൊരങ്ങന്റെ മുഖമുള്ള ഇവനെ കണ്ടിട്ട് നിനക്കെങ്ങനെ മിണ്ടാതിരിക്കാൻ തോന്നുന്നെ ” അച്ചുവിന്റെ മുഖം ഉയർത്തി ദേവു അങ്ങനെ പറഞ്ഞപ്പോ. ഞാൻ ദേവുവിന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി. ദേവു കണ്ണടച്ചു കാട്ടിയപ്പോൾ അച്ചുവിന്റെ മുഖത്തു ഒരു ചെറിയ ചിരി മിന്നി മാഞ്ഞു.വിഷമം മാറ്റാൻ കുരങ്ങൻ എങ്കിൽ കുരങ്ങൻ.
“കിച്ചൂ ആ പ്ലേറ്റ് അവിടെ വെച്ചിട്ട് വാ…” ദേവു എന്നെ അടുത്തേക്ക് വിളിച്ചപ്പോ ഞാൻ അച്ചുവിനെ നോക്കികൊണ്ട് അങ്ങോട്ടേക്ക് നടന്നു കയ്യിലെ അച്ചുവിനുള്ള ബിരിയാണി ഞാൻ സൈഡിലെ ഡെസ്കിൽ വെച്ചു അവർക്ക് നേരെ തിരിഞ്ഞു.
“ഇവിടെ ഇരിക്ക് ” പ്രശനപരിഹാരം കാണുന്ന ഇടനിലക്കാരനെ പോലെ ദേവു എന്നെ അച്ചുവിന്റെ അടുത്തിരുത്തി.
“ഡീ പറഞ്ഞപോലെ ദാ നിന്റെ കയ്യിൽ കൊണ്ടു തന്നിട്ടുണ്ട് ഇനി നീ എന്താണ് വെച്ചാൽ ചെയ്തോ. ” ദേവു നിസാരമായി പറഞ്ഞു നിർത്തിയതും ഞാൻ അന്തം വിട്ടു രണ്ടു പേരെയും നോക്കി. ദേവു എന്നെ കുടുക്കിയതാണ്. ഇതിനിടയിലും ചതിയോ…. ദേവൂ….. ഞാൻ മനസ്സില് വിളിച്ചു.
സ്ലോ മോഷനിൽ ഞാൻ തലചെരിച്ചു ദേവുവിനെ നോക്കിയപ്പോൾ ചുണ്ട് ഉള്ളിലേക്ക് മടക്കി അവൾ പതിയെ ചിരിച്ചു.
“ഞാൻ ഒന്ന് കുളിച്ചു വരാം രണ്ടു അപ്പോഴേക്കും രണ്ടും പിണക്കം ഒക്കെ മാറ്റി നിൽക്കണം കേട്ടോ ” ദേവു എന്റെ മുഖത്തേക്കായിരുന്നു നോക്കിയിരുന്നത്. ഞാൻ സിംഹകൂട്ടിൽ പെട്ട മാൻകുട്ടിയെ പോലെ നിന്നു.ദേവു പുറത്തേക്കിറങ്ങിയതും. ഞാൻ അച്ചുവിനെ നോക്കി. മുഖത്തു ഇപ്പഴും ദേഷ്യമുണ്ട്
“അച്ചൂ…..” ഞാൻ പതിയെ വിളിച്ചതും അച്ചു കൈ ഉയർത്തി നിർത്താൻ പറഞ്ഞു.
ദേവു അവൾടെ റൂമിൽ കയറി വാതിൽ അടക്കുന്ന സൗണ്ട് കേട്ടതും. അച്ചു