” റിയ കൊടുത്തിട്ടുണ്ട് പിന്നെ നിന്റെ വാതിൽ അടച്ചുള്ള പോക്ക് കണ്ട് കുറച്ചേ കഴിച്ചുള്ളൂ…. ”
എനിക്കാകെ വിഷമമായി ഇന്നത്തെ ദിവസം മൊത്തം പോക്കാ. വെറുതെ എടുത്ത് ചാടി ഓരോന്ന് ചെയ്ത് എല്ലാവരെയും വിഷമിപ്പിച്ചു. വേണ്ടിയില്ലായിരുന്നു.
“സോറി ദേവൂസേ ഇനി ഞാൻ വിഷമിപ്പിക്കില്ല പോരെ……. ” അവളെ മുഖം ഞാൻ കൈപ്പതിയിൽ കോരി എടുത്ത് കൊണ്ട് ആ കണ്ണിൽ നോക്കി ചോദിച്ചപ്പോ ദേവു എന്നെ കെട്ടിപ്പിടിച്ചു അവളിലേക്ക് ചേർത്തു.
“ഈ സ്നേഹം എന്നും ഉണ്ടാവോട കൊരങ്ങാ ” പുഞ്ചിരിയോടെ ദേവു ചോദിച്ചു. ഞാൻ ഉത്തരം നൽകാതെ അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.
“അവിടെയല്ല ഇവിടെ ” നെറ്റിയിൽ നിന്ന് ചുണ്ടെടുത്തപ്പോ അവൾ അവളുടെ ചുവന്ന ചുണ്ടുകൾ തൊട്ടു കാണിച്ചു. ഞാൻ ഒന്ന് പരുങ്ങിയെങ്കിലും സമയം കളയാതെ എന്റെ ചൂണ്ടു വിരൽ അവളുടെ ചുണ്ടിന് മീതെ ക്രോസ്സ് ആയി വെച്ച് അതിന് മുകളിൽ ചുണ്ടുകളമർത്തി.
“പോടാ പട്ടി ഇപ്പൊ മനസ്സിലായി നിനക്ക് സ്നേഹമില്ലെന്ന്ന് ” അതിഷ്ടപെടാതെ ദേവു എന്നെ പുറകിലേക്കി ഉന്തി. ഞാൻ അവളുടെ വയറിന്റെ രണ്ടു സൈഡിലും പിടിച്ചു എന്റെ നേർക്ക് വലിച്ചടുപ്പിച്ചു. ഉമ്മ കൊടുക്കാൻ ഉദ്ദേശമില്ലായിരുന്നെങ്കിലും. അവളെ അങ്ങനെ കളിപ്പിക്കാൻ നല്ല രസം തോന്നി.
ഞാൻ തല കുറച്ചു ചെരിച്ചു എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിനു നേരെ കൊണ്ടുപോയപ്പോൾ ആ കണ്ണുകൾ അവൾ മുറുക്കിയടച്ചു.ആ ചുവന്ന ചുണ്ടുകൾ ചെറുതായി വിറക്കുന്നത് ഞാൻ കണ്ടു . ഉമ്മക്കിട്ടും എന്ന് വിചാരിച്ചു നിന്ന അവൾ എന്റെ നീക്കം ഒന്നും കാണാതെ കണ്ണുതുറന്നപ്പോൾ ചിരിച്ചു കൊണ്ടിരിക്കുന്ന എന്നെ കണ്ട് അവൾക്ക് കലി കേറി. എന്റെ തലയുടെ പിറകിൽ കൈവെച്ചു എന്നെ അവളുടെ ചുണ്ടിലേക്ക് കൊണ്ടു പോയപ്പോൾ അവളുടെ പ്രവർത്തിയിൽ ഞാൻ ഞെട്ടിപ്പോയി. എന്നാൽ അവളെ ഉമ്മ വെച്ചില്ല. നേരത്തെ ഞാൻ ചെയ്തതിനുള്ള പ്രതികാരം പോലെ അവൾ എന്നെ നോക്കി ഇളിച്ചു.
“പേടിച്ചല്ലേ ” അവൾ എന്നെ കളിയാക്കി. വിട്ടുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. പെട്ടന്നു തന്നെ ഞാൻ അവളെ വലിച്ചു ആ ചുണ്ടിൽ ചെറിയ ഒരുമ്മ കൊടുത്തു. അവൾ അന്താളിച്ചു നിന്നു.
“ഇപ്പൊഴോ ” ഞാൻ തിരിച്ചു ഡയലോഗ് അടിച്ചു. അവൾ എന്റെ നേർക്ക് കൈ ഓങ്ങി പൊട്ടിച്ചിരിച്ചു.
അച്ചുവിന്റെറൂമിലേക്ക് പോകുമ്പോൾഞാൻ ദേവുവിനെയും കൂട്ടി.