രാഹുൽ : എന്നാ പോവുന്നില്ല. അപ്പോ ചെലവിനുള്ള പൈസ ഒക്കെ ആരു തരും ?
അനു : അതൊന്നും നീ ടെൻഷൻ അടികണ്ട. എന്റെ ചെക്കന് ചെലവിന് കൊടുക്കാനുള്ള കാശൊക്കെ എന്റെ കയ്യിൽ ഉണ്ട്.
രാഹുൽ : നീ തമാശ പറയാതെ പോയെടി . ഞാൻ നിന്നെ ബാംഗ്ലൂര് എത്തിയിട്ട് വിളിക്കാം .
പറഞ്ഞു തീർന്നതും രാഹുലിന്റെ മുഖത്തു അനു വിന്റെ കയ്യിന് ഒരടി വീണു. രാഹുൽ ആകെ ഞെട്ടിപ്പോയി.
രാഹുൽ : ടീ നിനക്കു ഭ്രാന്ത് എങ്ങാനും ആണോ
അനു : അതേടാ നിന്റെ കാര്യത്തിൽ എനിക് ഭ്രാന്ത. അതുകൊണ്ട് നീ എവിടേം പോണില്ല.
അനു തന്റെ ബാഗ് തുറന്ന് ഒരു ക്രെഡിറ്റ് കാർഡ് എടുത്ത് രാഹുലിന് കൊടുത്തു.
അനു : ഇനി മേലാൽ പണി ബാംഗ്ലൂര് എന്നൊന്നും പറഞ്ഞുവന്നേകരുത്. നിന്റെ ചെലവിനുള്ള പൈസ കാർഡിൽ നിന്ന് എടുത്തോ.
രാഹുൽ പിന്നെ ഒന്നും മിണ്ടിയില്ല. അനുവിന് തന്നോടുള്ള പ്രേമം കൊണ്ടാണ് ഇങ്ങനെ പ്രതികരിച്ചതെന്ന് അവന് അറിയാമായിരുന്നു.
ചാപ്റ്റർ 2 : ബാച്ലർ ലൈഫ്
3 വർഷം കടന്ന് പോയി. രാഹുലിന് ഇപ്പോഴും ജോലി ഒന്നും ആയിട്ടില്ല. ചെലവിനുള്ള പൈസ ഇപ്പോഴും കൊടുക്കുന്നത് അനു തന്നെയാണ്.
അനുവിന് ഒറ്റ കണ്ടിഷൻ മാത്രമേ ഉള്ളു അവളുടെ ക്ലാസ് കഴിയുന്ന സമയം മുതൽ രാത്രി വരെ രാഹുൽ അവളുടെ ഒപ്പം ഉണ്ടാവണം. അനുവും ഫ്രണ്ട്സും ഇപ്പോൾ ഒരു വീട് വാടകയ്ക്കു എടുത്താണ് താമസം. രാഹുൽ വൈകിട്ട് അവിടെ എത്തി.
അനു : നീ എന്താ ലേറ്റ് ആയത് ?
രാഹുൽ : അത് പിന്നെ
അനു : നീ സിഗരറ്റ് വലിച്ചിട്ടുണ്ടോ ?
രാഹുൽ : ഇല്ല
ഇത് കേട്ട അനുവിന് ദേഷ്യം വന്നു. രാഹുലിന്റെ കാരണം നോക്കി അനു ഒരടി അടിച്ചു . അനുവിന്റെ ഫ്രണ്ട്‌സ് ഇതൊന്നും മൈൻഡ് ചെയ്യാതെ അവിടെ ഇരിപ്പുണ്ട്. അവർക്ക് ഇതൊന്നും ഒരു പുതിയ കാഴ്ച അല്ല. 3 വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ മാറി അതിലൊന്നാണ് അനുവിന്റെ രാഹുലിനോടുള്ള പെരുമാറ്റവും . രാഹുൽ ഇന്ന് ഒരു മടിയനാണ്. ഒരു പണിക്കും പോവാതെ അനുവിന്റെ ചിലവിൽ മദ്യവും സിഗരറ്റും ഒകെ കഴിച്ചു നടകലാണ് അവന്റെ ഹോബി . അനുവിന് അത് അറിയാം . അവൾ അവനെ തല്ലിയത് സിഗരറ്റ് വലിച്ചതിന് അല്ല അവളോട് കള്ളം പറഞ്ഞതിനാണ്.
തല്ലിയ ഉടനെ അനു രാഹുലിന്റെ കയ്യും പിടിച്ചു റൂമിലേക് പോയി