ടീന ചിരിച്ചുകൊണ്ട് ക്ലാസ്സിലേക് പോയ്. രാഹുൽ അനുവിന്റെ പിന്നാലെ തന്നെ പോയ് ക്ലാസ് കണ്ടുപിടിച്ചു.
ദിവസങ്ങൾ കടന്ന് പോയ്. ഒരു ദിവസം രാഹുൽ അനുവിനെ പ്രൊപോസ് ചെയ്തു. അനു റിപ്ലൈ ഒന്നും കൊടുത്തില്ല.പിന്നെ രണ്ട് ദിവസം അനു കോളജിൽ വന്നില്ല. തന്നെ ഇഷ്ടം അല്ലാത്തത് കൊണ്ടാണ് അനു കോളജിൽ വരാത്തത് എന്ന് രാഹുലിന് തോന്നി. രാഹുൽ നേരെ ലേഡീസ് ഹോസ്റ്റലിലെക്കു ചെന്നു. അവിടെ എത്തിയപ്പോഴാണ് അനു പനി ആയിട്ട് ഹോസ്പിറ്റലിൽ ആണെന് അവന് മനസിലായത്. അവൻ നേരെ ഹോസ്പിറ്റലിൽ പോയ്. അനുവിന്റെ കൂടെ അവളുടെ റൂമിലെ രമ്യ മാത്രമാണ് ഉണ്ടായിരുന്നത്. രാഹുലിനെ കണ്ടപ്പോൾ അനു ഒന്ന് ഞെട്ടി. രമ്യയെ കോളജിലേക്ക് അയച്ച് രാഹുൽ അനുവിന്റെ ബെഡിന്റെ സൈഡിൽ ഇരുന്നു.
രാഹുൽ : ഞാൻ വിചാരിച്ചത് എന്നെ ഇഷ്ടമല്ലാത്ത കൊണ്ടാണ് ഇന്നലെ കോളജിൽ വരഞ്ഞെത് എന്നാ
അനു : അത് പിന്നെ …..
രാഹുൽ : ഇപ്പോ ഒന്നും പറയണ്ട റെസ്റ്റ് ചെയ്തോളു.
അനു പതിയെ മയങ്ങി പോയി. എഴുന്നേറ്റപ്പോൾ പാതിരാത്രി ആയിട്ടുണ്ടാവും. രാഹുൽ അടുത്തുള്ള കസേര യിൽ ഇരുന്ന് ഉറങ്ങുകയാണ്. രാഹുലിന് തന്നോടുള്ള പ്രേമം സീരിയസ് ആണെന് അനുവിന് മനസിലായ്. 3 ദിവസം കൂടി കഴിഞ്ഞാണ് അനു ഡിസ്ചാർജ് ആയത്. അതുവരെ കോളജിൽ പോലും പോവാതെ രാഹുൽ ഹോസ്പിറ്റലിൽ തന്നെ നിന്നു.ഡിസ്ചാർജ് ആയി ടാക്സിയിൽ നിന്നു ഇറങ്ങി ഹോസ്റ്റലിൽ പോവാൻ നേരം അനു രാഹുലിനെ അടുത്തേക്ക് വിളിച്ചു.
അനു : അന്ന് പറഞ്ഞതിന്റെ ഉത്തരം അറിയണ്ടേ
രാഹുൽ : ആ
അനു രാഹുലിനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു.
അനു : ഇന്ന് മുതൽ രാഹുൽ എന്റേതു മാത്രമാണ്.
അനു പറഞ്ഞതിന്റെ അർത്ഥം അപ്പോൾ രാഹുലിന് മനസിലായില്ല.
ദിവസങ്ങൾ കടന്ന് പോയി.രാഹുലും അനുവും തമ്മിലുള്ള പ്രേമം ആയിരുന്നു കോളജിലെ സംസാര വിഷയം. ഇത്രെയും ഗ്ലാമർ ഉള്ള രാഹുൽ എന്ത് കണ്ടിട്ടാണ് അനുവിനെ നോക്കിയതെന്ന് ആർക്കും മനസിലായില്ല . അതിനാൽ തന്നെ ഒട്ടുമിക്ക പെണ്പിള്ളേര്ക്കും അനുവിനോട് അസൂയ ആയിരുന്നു. എന്നാൽ ഇതൊന്നും രാഹുൽ കാര്യമാക്കിയല്ല. അവന് അവളെ അത്രയേറെ ഇഷ്ടമായിരുന്നു. പരീക്ഷ ഒക്കെ കഴിഞ്ഞ കോളജിലെ അവസാന ദിവസം രാഹുൽ അനുവിനെയും കൂട്ടി ഒരു കോഫി ഷോപ്പിൽ പോയി.
രാഹുൽ : ഞാൻ അടുത്ത ആഴ്ച്ച ബാംഗ്ലൂരിൽ പോവും
അനു : എന്തിന്
രാഹുൽ : ഒരു ജോലി നോകണ്ടേ
അനു : നാട്ടിൽ നോക്കിയാൽ പോരെ
രാഹുൽ : ഒരുപാട് പേപ്പർ ബാക് ഉള്ളത് കൊണ്ട് നാട്ടിൽ ജോലി ഒന്നും കിട്ടാൻ സാധ്യത ഇല്ല
അനു : രാഹുൽ പോയാൽ ഞാനും ഒപ്പം വരും.
രാഹുൽ : നീ എന്തൊന പറയുന്നത്. നിനക്ക് ഇനിയും 6 സെമസ്റ്റർ ബാക്കി ഇല്ലേ.
അനു : അതല്ലേ പറഞ്ഞത് രാഹുൽ പോവേണ്ടെന്ന്.