ലൈഫ് അണ്ടർ അനു
Life Under Anu | Author : Jax teller
ഇതൊരു ഫെംടം ലൗ സ്റ്റോറി ആണ്. താല്പര്യം ഉള്ളവർ മാത്രം വായിക്കുക
ചാപ്റ്റർ 1 : ദി ബിഗിനിങ്
രാഹുൽ അന്ന് പുലർച്ചെ തന്നെ എഴുന്നേറ്റു . ഇന്ന് ഫൈനൽ ഇയർ ക്ലാസ് തുടങ്ങുന്ന ദിവസമാണ്. വീടിന് അടുത്തുള്ള കോളേജിൽ എൻജിനിയറിങ് വിദ്യാർത്ഥി ആയിരുന്നു രാഹുൽ.മിഡിൽ ക്ലാസ് ഫാമിലി ആണേലും രാഹുൽ കാണാൻ ചുള്ളനായിരുന്നു. 6 അടി നീളം ഫിറ്റ് ആയ ബോഡി , ഇതൊന്നും കൂടാതെ കട്ട താടിയും. കോളജിലെ പെമ്പിളേരുടെ ഡ്രീം ബോയ് ആയിരുന്നു രാഹുൽ. ഒരുപാട് പേർ അവനെ പ്രൊപോസ് ചെയ്തിട്ടുടേണ്ടേലും അവൻ ആരെയും മൈൻഡ് ചെയ്തിട്ടില്ല.
8.30 ന് തന്നെ അവൻ കോളജിൽ എത്തി. അന്നാണ് അവൻ അനുവിനെ ആദ്യമായി കാണുന്നത്. വലിയ നീളമോ തടിയോ ഇല്ലാത്ത ഒരു ആവറേജ് ലുക്ക് ഉള്ള ഒരു പെണ്ണായിരുന്നു അനു. ഡ്രസ് ഒക്കെ കണ്ടാൽ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ പോലെ ഉണ്ടായിരുന്നു. കണ്ണട വച്ചത് കൊണ്ട് അവളെ കണ്ടാൽ ഒരു പടിപ്പി ലുക്ക് ഉണ്ട്. മേരിറ്റിൽ സീറ്റ് കിട്ടിയ അവളുടെ കോളജിലെ ആദ്യ ദിനം ആയിരുന്നു അന്ന്. പുതിയ പെണ്പിള്ളേര് മുഴുവൻ രാഹുലിനെ നോട്ടം ഇട്ടപ്പോൾ രാഹുൽ ശ്രദ്ധിച്ചത് അനുവിനെ മാത്രം ആയിരുന്നു. രാഹുൽ നേരെ അവളുടെ മുൻപിൽ പോയ് പേര് ചോദിച്ചു . അവൾ ഒന്നും മിണ്ടിയില്ല .ഇത് കണ്ട് വന്ന രാഹുലിന്റെ ഫ്രണ്ട് ടീന അനുവിനോട് ദേഷ്യപ്പെട്ടു.
ടീന : എന്താടി നിനക്ക് സീനിയർ ചോദിച്ചാൽ പേര് പറഞ്ഞുടെ.
ഇത് കേട്ട അനുവിന് കരച്ചിൽ വന്നു.
അനു : എന്റെ പേര് അനു
ടീന : സർ എന്നു വിളിച്ചു ഉത്തരം പറയെടി
അനു : സോറി സർ എന്റെ പേര് അനു എന്നാണ്
രാഹുൽ : പാവം ആണെന്ന് തോന്നുന്നു അവളെ വിട്ടേക് ടീനേ.
അനു കണ്ണീർ തുടച്ചു കൊണ്ട് ക്ലാസ്സിലേക്ക് പോയി.
ടീന : എന്താണ് മോനെ കൊച്ചിനെ ഇഷ്ടപ്പെട്ടോ.
രാഹുൽ : ഒന്നും പറയാറായിട്ടില്ല