മം… അമ്മ ചായ ഉണ്ടെങ്കിൽ തന്നെ…
നിയങ്ങോട്ട് പൊക്കോ ഞാൻ കൊണ്ടുത്തരാം…അച്ഛനും എടുക്കണം
ഇങ്ങ് തന്നോ അമ്മേ ഞാൻ കൊടുക്കാം…
വേണ്ടടാ നിയങ്ങോട്ട് പൊക്കോ ഞാൻ കൊണ്ടുത്തരാം…പെട്ടന്ന് പുറകിലൂടെ വന്നുകൊണ്ട് ലച്ചു പറഞ്ഞു…
എനിക്ക് ചായ തരാൻ നീയെന്റെ കെട്ട്യോളൊന്നും അല്ലല്ലോ… ഞാൻ കൊണ്ടോയിക്കോളാം… 😄😄അതും പറഞ്ഞു അവളെയും നോക്കി ചെറിയ ചിരിയും ചിരിച്ച് ഞാൻ ചായയുമായി പുറത്തോട്ട് നടന്നു…
നോക്കാന്റി… ഇവൻ പറഞ്ഞത് കേട്ടോ… കെട്ട്യോളൊന്നും അല്ലല്ലോന്ന്…
ഞാൻ നടന്നു നീങ്ങുന്നതിന് മുന്നേ പെണ്ണ് എനിക്കിട്ട് പണിതു… അതിന്റെ റിസൾട്ട് അപ്പൊത്തന്നെ കിട്ടുകയും ചെയ്തു…
വിനൂട്ടാ അങ്ങനൊന്നും പറയാൻ പാടില്ല അത് നിന്റെ ചേച്ചി അല്ലേ…
എന്റെ അമ്മേ ചേച്ചിയോ ഇവളോ… ഇതേതാ സാധനംന്ന് അമ്മക്കറിയോ…
ഡാ പട്ടി…. എന്നെ നീ… എന്താ വിളിച്ചേ…
അമ്മയോട് പറഞ്ഞുതീരുന്ന മുമ്പ് തന്നെ ലച്ചു എന്നെ ഓടിച്ചു…
ഞാൻ ഹാളുവരെ ഓടിയ ശേഷം പെട്ടന്നവിടെ നിന്നുകൊണ്ട് ലച്ചൂന്റെ അടുത്തേക്ക് ചെന്നു….
അതേ ലച്ചൂസേ ഇങ്ങനെ കിടന്ന് ഓടണ്ടാ എന്റെ കൊച്ചിന് എന്തേലും പറ്റും…