തേജസ്വിനി [തേജസ്വിനി]

Posted by

അനുവിന്റെ ബോയ്ഫ്രണ്ട് ആയ കെവിന്റെ സുഹൃത്ത് ആണ് ഹരി സാർ… ഒരു ദിവസം അനുവും കെവിനും പൊൻമുടി പോകാൻ പ്ലാൻ ചെയ്തപ്പോൾ എന്നെയും ഹരി സാറിനേയും കൂട്ടി…. അന്നാണ് ഞങ്ങൾ പരിചിതഭാവത്തിൽ സംസാരിക്കുന്നത് തന്നെയും…. കെവിനും അനുവും കാറിലെ ബാക്ക് സീറ്റിൽ ഇരുന്നപ്പോൾ ഞാനും സാറും മുന്നിൽ കയറേണ്ടി വന്നു…. സാറിന്റെ കണ്ണുകൾ ഇടയ്ക്കിടയ്ക്ക് മിററിൽ കൂടി ബാക്ക് സീറ്റിലേക്ക് നോക്കുന്നത് ഞാൻ ശ്രദ്ധിച്ചതും ഞാൻ കൂർപ്പിച്ച് നോക്കി…

 

എന്നെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച് സാർ ഡ്രൈവിങ്ങിൽ ശ്രദ്ധ തിരിച്ചു… കെവിൻ ചേട്ടന് 28 വയസുണ്ട്… അതാണ് ഇത്രയും വയസുള്ള സാറും ആയി കൂട്ട്… പിറകിൽ അവരെന്തൊക്കെയോ പതുക്കെ സംസാരിക്കുന്നുണ്ട്… ഉമ്മ വയ്ക്കുകയോ പിടിക്കുകയോ ഒക്കെ ചെയ്യുന്നുണ്ടായിരിക്കണം… യാന്ത്രികമായി എന്റെ കണ്ണുകൾ അടുത്തിരിക്കുന്ന ഹരി സാറിൽ തറഞ്ഞു…. ചലിക്കുന്ന കണ്ണുകളും അതിനൊപ്പം അനങ്ങുന്ന പിരികവും ഉയർന്ന മൂക്കും കട്ടി മീശയും ചുണ്ടുകളിലും ഒക്കെയായി എന്റെ കണ്ണുകൾ ഒരോട്ടപ്രദക്ഷിണം നടത്തി…. താടി ചെറുതായി വരുന്നതേയുള്ളൂ….

 

ഷേവ് ചെയ്തിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുണ്ടാകൂ…. ഞാൻ ഊഹിച്ചു… അടുത്ത നിമിഷം സാറെനിക്ക് നേരെ നോക്കി പിരികമുയർത്തി എന്തെന്ന ഭാവത്തിൽ നോക്കി… ഒന്നൂല്ല എന്ന രീതിയിൽ ചുമലു കുലുക്കി വിളറിയ ഒരു ചിരി ചിരിച്ച് ഞാൻ മുന്നോട്ട് നോക്കിയിരുന്നു…. ശ്ശേയ്…. ചമ്മി….. പിന്നെ കുറേ നേരത്തേക്ക് ഞാൻ ആ ഭാഗത്തേക്കേ നോക്കിയില്ല….  കുറച്ച് സമയം കഴിഞ്ഞതും വീണ്ടും ചങ്കരൻ തെങ്ങുമ്മേൽ തന്നെ എന്ന രീതിയ്ക്ക് ഞാൻ വായിനോട്ടം തുടങ്ങി….. 😬

 

 

അങ്ങനെ പൊൻമുടി എത്തിച്ചേർന്നു…. നല്ല തണുത്ത അന്തരീക്ഷം ചുറ്റും ഉള്ള കാഴ്ചകൾ കൗതുകത്തോടെ നോക്കുന്ന എനിക്കരികിൽ സാറിനെ ആക്കിയിട്ട് അവർ രണ്ട് പേരും മാറി നടന്നു….

 

എനിക്ക് അരികിലായി നിൽക്കുന്ന സാറിനെ പുള്ളി കാണാത്ത രീതിയിലൊക്കെ ഞാൻ വായിനോക്കി…. 😛 പെട്ടെന്നാണ് സാർ എനിക്ക് നേരെ തിരിഞ്ഞത്.. അടുത്തേക്ക് നടന്ന് വന്ന് പതിയെ എനിക്ക് നേരേ കുനിഞ്ഞു… “ഒരു മയത്തിലൊക്കെ ചോരയൂറ്റ് കൊച്ചേ….” പറഞ്ഞിട്ട് ഒരു കള്ളച്ചിരിയോടെ മുന്നോട്ട് നീങ്ങി… ഞാൻ ആകെ ചമ്മി നാശമായി…. സ്വയം തലയ്ക്കടിച്ച് പുള്ളിയുടെ പുറകെ വച്ചു പിടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *