അതൊക്കെ കരുതികൂട്ടി മിസ്സിന്റെ വീട്ടിലേക് പോയി. അവിടെ ചെന്നപ്പോൾ ഇന്നലത്തെ അതേ അവസ്ഥ ആരെയും ഹാളിലോ അടുക്കളയിലോ കണ്ടില്ല. അപ്പൊ നല്ലത് വലുത് പ്രതീക്ഷിച്ചു റൂമിലേക്ക് ചെന്ന് നോക്കിയപ്പോ ഇരുവരും കിടന്നുറങ്ങുന്ന കാഴ്ചയാണ് കണ്ടത്. പതിവില്ലാതെ ഒരു ഉറക്കം എന്താ ഇന്ന്. ഇന്നലത്തെ ഉറക്കക്ഷീണം ആയിരിക്കും രണ്ടുപേർക്കും. രണ്ടിനെയും ഉണർത്താൻ വേണ്ടി “ഠോ….” എന്ന് ഉറക്കെ വച്ചു. മിസ്സ് പെട്ടെന്ന് ചാടി എഴുന്നേറ്റു എന്നാൽ ചേച്ചി ചരിഞ്ഞു നോക്കിയിട്ട് തിരിഞ്ഞു കിടന്നു.
ഞാൻ : എഴുന്നേറ്റെ ഇതെന്ത് ഉറക്കമാണ് രണ്ടുപേരും
മിസ്സ് : എന്താടാ ചെറുക്കാ നിനക്ക് മനുഷ്യൻ പേടിച്ചു പോയല്ലോ
ഞാൻ : ഇങ്ങനെ കിടന്നുറങ്ങിയാൽ കള്ളൻ കയറി വീട് പൊക്കികൊണ്ടു പോയാലും നിങ്ങൾ അറിയില്ലല്ലോ
മിസ്സ് : നീ വരുമെന്ന് അറിയാമല്ലോ അത് കൊണ്ട് തുറന്നിട്ടതാണ്.
ഞാൻ : എന്നാലും ഇതെന്താ ഇന്നലത്തെ ഉറക്കക്ഷീണം ആണോ രണ്ടാൾക്കും??
മിസ്സ് : അല്ലടാ ചേച്ചിക്ക് എന്തോ വയ്യായ്ക പോലെ വെള്ളം മാറി കുളിച്ചിട്ടാണെന്ന് തോന്നുന്നു.
ഞാൻ : അയ്യോ ഞാൻ അറിയാതെ ചേച്ചിയെ പോയി വിളിച്ചല്ലോ സോറി..
മിസ്സ് : അതാ നിനക്ക് ഇത്തിരി കുരുത്തക്കേട് ഉണ്ട്.
ഞാൻ : ചേച്ചിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.
മിസ്സ് : നല്ല ചൂട് ഉണ്ട്.
ഞാൻ : ഹോസ്പിറ്റലിൽ കൊണ്ട് പോകണോ?
മിസ്സ് : ഞാൻ ചോദിച്ചു അപ്പൊ പറഞ്ഞു ഒന്ന് കിടന്നാൽ ചെറിയാകും മറിയില്ലെങ്കിൽ പിന്നെ നോക്കാമെന്ന് പറഞ്ഞു.
ഞാൻ : ഗുളിക കൊടുത്തോ?
മിസ്സ് : അതൊക്കെ കഴിച്ചിട്ടാണ് കിടന്നത്.
ഞാൻ : ആണോ എന്നാൽ ഇന്ന് ഇനി ക്ലാസ് വേണോ ചേച്ചിക്ക് വയ്യാത്തതല്ലേ
അപ്പൊ ചേച്ചി ചരിഞ്ഞു കൊണ്ട് ഒരു അടഞ്ഞ സ്വരത്തിൽ പറഞ്ഞു : എന്നെ കാരണം ഇന്നത്തെ ക്ലാസ് മുടങ്ങേണ്ട നിങ്ങൾ എന്നെ നോക്കണ്ട ക്ലാസ് എടുത്തോ ഞാൻ ഒന്ന് കിടക്കട്ടെ.
ഞാൻ : എന്നാൽ Ok
മിസ്സ് : എങ്കിൽ നമുക്കു ഹാളിലേക്ക് ഇരിക്കാം ബഹളം വച്ച് ചേച്ചിക്ക് disturbance ഉണ്ടാക്കണ്ട.
ഞാൻ : Ok അതാ നല്ലത്.
മിസ്സ് : എന്നാൽ നീ അവിടെ ഇരിക്ക് ഞാൻ ഒന്നൂടെ പണി നോക്കിയിട്ട് വരാം.
അങ്ങനെ ഞാൻ ഹാളിലേക്ക് ഇരുന്നു ബുക് ഒക്കെ എടുത്തു റെഡി ആയി ഇരുന്നു. അപ്പോഴേക്കും മിസ്സും വന്നിരുന്നു. ആദ്യം കുറച്ചുന്നേരം ചേച്ചിയപറ്റി ആയിരുന്നു സംസാരം പിന്നെ അതിനുശേഷം പഠനത്തിലേക്ക് വന്നു. ഇടക്ക് മിസ്സ് എനിക്ക് work തന്നിട്ട് ചേച്ചിയെ ഇടക്കിടെ പോയി നോക്കുകയും ചെയ്യും. ഒരു കൂട്ടുകാരി എന്നാൽ ഇങ്ങനെ ഒക്കെ ഉണ്ടോ എന്ന് ഞാൻ ചിന്ദിച്ചു പോയി. എന്തൊരു caring ആണ്. ഇതൊക്കെയാണ് കൂട്ടുകാർ നമുക്കും ഉണ്ട് അവനൊക്കെ നമ്മളെക്കൊണ്ട് വല്ല ആവിശ്യം വരുമ്പോ മാത്രം അളിയാ എന്ന വിളിച്ചു ഓടിവരും. എന്നാൽ ചിലർ ഉണ്ട് നല്ലത് ചങ്ക് പറിച്ചു തരുന്നത് but കുറവാണെന്ന് മാത്രം.
അങ്ങനെ ഒരു 5.45 വരെ പഠിച്ചു. അപ്പോഴും 2 chapter തറവാക്കി. ആദ്യമായി 4 chapter ഒരു ദിവസം പഠിച്ച അസുലഭ നിമിഷം. പഠിപ്പിക്കുന്ന രീതി അതായിരുന്നു. ക്ലാസ് കഴിഞ്ഞു മിസ്സ് എന്നോട് ചേച്ചിയുടെ അടുത്ത് ചെന്നിരിക്കാൻ പറഞ്ഞു