ഞാൻ : പിന്നെ വീണ്ടും ഉറങ്ങാം അല്ലെ..
ലക്ഷ്മി : ചക്ക!!.. പിന്നെ അല്ലെ main entertainment..
ഞാൻ : അതെന്താ??
ലക്ഷ്മി : പിന്നെ അങ്ങോട്ട് ഫുൾ gaming ആണ്. കള്ളനും പോലീസും, 0വെട്ടിക്കളി, SOS, ഏതൊക്കെയോ കളിക്കും.
ഞാൻ : അപ്പൊ അവളുമാർ ഫോൺ എടുക്കില്ലേ??
ലക്ഷ്മി : അയ്യോ അതില്ലാതെ അവർക്ക് പറ്റില്ലല്ലോ കളിക്കുന്നതിന്റെ ഇടയിൽ അതും കയ്യിൽ കാണും.
ഞാൻ : എന്നിട്ട്??
ലക്ഷ്മി : ഞങ്ങൾ 12 പേര് കാണും ഞങ്ങളുടെ അപ്പുറവും ഇപ്പുറവും ഉള്ള roommates അവർ എല്ലാവരും കൂടി ഇരുന്ന് കളിക്കാൻ തുടങ്ങും പിനെന് അതിന് ഒരു അന്ധ്യം കുറിക്കുന്നത് 12 മണി എന്നൊരു സമയം വരുമ്പോഴാണ്.
ഞാൻ : uff അതൊക്കെയാണ് vibe.. pwoli
ലക്ഷ്മി : ഈ vibe ഞാൻ എന്റെ ഫോൺ പോയ ദിവസം രാത്രി ഒപ്പിച്ചതാണ് അത് ഇതുവരെയും ഉണ്ടായിരുന്നു ഇന്ന് എങ്ങനെ ആണോ ആവോ.
ഞാൻ : ഓഹ് അങ്ങനെ രാത്രി അങ്ങനെ അങ് പോയികിട്ടുമല്ലേ.. പിന്നെ കിടന്നു ഉർണഗി എഴുന്നേൽകുമ്പോ രാവിലെ ആയി ക്ലാസ്സിൽ പോകാം.അല്ലെ..
ലക്ഷ്മി : അയ്യോ ആദ്യത്തെ 2 ദിവസം കളി കഴിഞ്ഞാൽ പോയി കിടന്ന് ഉറങ്ങി. എന്നാൽ അത് കഴിഞ്ഞപ്പോ രീതി മാറി.
ഞാൻ : പിന്നെ എന്ത് സംഭവിച്ചു??
ലക്ഷ്മി : ആ അതിനെ കുറിച്ചാണ് നിന്നോട് പറയാനുണ്ട് എന്ന് പറഞ്ഞത്.
ഞാൻ : എന്നാൽ പറ.
ഞാൻ ഫോണിൽ സമയം നോക്കിയപ്പോൾ 2.38 ആയി. അപ്പൊ ഞാൻ പറഞ്ഞു അയ്യോ എനിക്ക് പോകാൻ സമയമായല്ലോ ഇനി എന്ത് ചെയ്യും.
ഞാൻ : അതേ ഒന്ന് ചുരുക്കി പറയാമോ??
ലക്ഷ്മി : അതെന്താ??
ഞാൻ : എനിക്ക് പോകാൻ സമയമായി.
ലക്ഷ്മി : കോപ്പ് ഒന്ന് ഒരു ഓളത്തിൽ വരുവായിരുന്നു. തൊലച്ചു
ഞാൻ : sorry പെട്ടെന്ന് പറ.
ലക്ഷ്മി : അയ്യട ഇത് അങ്ങനെ പെട്ടെന്ന് പറയാവുന്നത് അല്ല കുറച്ചു സമയം എടുത്തു പറയേണ്ടത് ആണ്. മോൻ ഇപ്പൊ പോയി പഠിച്ചിട്ട് വാ അപ്പൊ പറയാം.
ഞാൻ : അത് വേണോ വൈകില്ലേ
ലക്ഷ്മി : രാത്രി വാ അപ്പോ പറയാം.
ഞാൻ : എന്നാലും ഒരു clue എങ്കിലും പറ എന്താണെന്ന്.
ലക്ഷ്മി : ഇല്ല മോനെ മോൻ പോയിട്ട് വാ അപ്പൊ പറയാം.
ഞാൻ : അപ്പൊ ശെരി ഞാൻ പോയിട്ട് വരാം Bei
ലക്ഷ്മി : OK Bei…👋
ഇന്ന് രാത്രി എന്തേലും ഒക്കെ കേൾക്കാൻ കൊതിക്കുന്നത് കേട്ടാൽ മതിയായിരുന്നു. ഹാ രാത്രി നോക്കാം. മിസ്സിന്റെ വീട്ടിൽ നിന്ന് വിളിച്ചാൽ ഒരു privacy കാണില്ല അത്കൊണ്ട് ഇന്ന് രാത്രി ലീവ് എടുക്കാൻ നോക്കണം.