എന്നെ കൊല്ലാൻ ഉള്ള ഭാവം ആണോ. എന്തായാലും തിരിച്ചുകൊണ്ടുവന്നു കിടത്തുന്നതിനിടയിലും കഴുത്തിൽ പിടിമുറുക്കി. നീരുള്ള കാല് പതിയെ നല്ലപോലെ കുത്തിയാണ് നടന്നത്, അതുകൊണ്ടുതന്നെ വേദനക്ക് നല്ല കുറവുണ്ട് എന്ന് മനസ്സിലാക്കി. ഞാൻ ആളിനെ സെറ്റിയിൽ വന്നിരുന്നു കഴുത്ത് പതിയെ തിരുമ്മി, ഒരുവിധം ശക്തിയിൽ തന്നെയാണ് കഴുത്തിൽ പിടിച്ചിരുന്നത്. വേദനയുള്ള ഇപ്പോഴും നടക്കാൻ തീരെ പ്രയാസമുള്ളപ്പോഴും ഇങ്ങനെ പിടിച്ചിട്ടില്ല. ഇപ്പോൾ ഒരുവിധം നല്ലതുപോലെ നടക്കാം എന്നിട്ടും…….
രാത്രിയിൽ കിടക്കുമ്പോൾ ക്ലാസിലെയും വടിയുടെയും ഉപയോഗം മാറ്റി കഴുത്തിന് ഞെക്കി കൊല്ലാനുള്ള ഭാവമാണോ ദൈവമേ. ഇങ്ങനെ ഓരോന്ന് ആലോചിച്ചു സമയം പോയതറിഞ്ഞില്ല വീണ്ടും വാതിലിൽ വടിയുടെ പ്രഹരമേറ്റുള്ള ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത് ലോക്കൽ സമയം നോക്കുമ്പോൾ 8:15, എഴുന്നേറ്റ് അടുക്കളയിൽ ചെന്ന് ചോറും കറികളും കുടിക്കാനുള്ള വെള്ളവുമായി കട്ടിലിനരികിൽ ചെന്ന് കറികളും വെള്ളവും സ്റ്റൂള് കട്ടിലിനരികിലേക്ക് നീക്കിയിട്ടു അതിൽ വച്ചു,
നാളെ താങ്ങി എഴുന്നേൽപ്പിച്ച് സാധാരണ ചെയ്യുന്നതുപോലെ പുറകിൽ ഞാനിരുന്ന് ചോറ് മടിയിൽ വച്ചു കൊടുത്തു. സാധാരണ ഇരിക്കുന്നതിലും കൂടുതൽ ശക്തിയിൽ ചാരിയിരുന്നു ഭക്ഷണം കഴിച്ചു പിന്നെ എല്ലാം പതിവുപോലെ ചെയ്തു കുളിക്കാൻ ചൂട് വെള്ളം വേണോ എന്ന് ചോദിച്ചു അതിന് മറുപടിയില്ല. വേണം എന്നു മനസ്സിലായി അടുക്കളയിൽ പോയി ചൂടാക്കാൻ വെള്ളവും വെച്ച് ഓയിൽമെൻറ് എടുത്തു പുരട്ടി കൊടുക്കാൻ കട്ടിലിലിരുന്നു കാല് എടുത്ത് എൻറെ മടിയിൽ തോർത്ത് വിരിച്ച് അതിൽ വച്ചു പുരട്ടി കൊടുക്കുന്നതിനിടയിൽ കാൽ ബലത്തിൽ മടിയിൽ അമർത്തുന്നു വേദന എടുത്തിട്ട് ആണോ
എന്ന് അറിയാൻ മുഖത്തേക്ക് നോക്കുമ്പോൾ ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഓയിൽമെൻറ് പുരട്ടുന്നത് നോക്കിയിരിക്കുന്നു. പുരട്ടിക്കഴിഞ്ഞ് ചൂടുവെള്ളം ബക്കറ്റിൽ കൊണ്ടുവന്നു വെച്ച് പരുവത്തിലാക്കി മാറാനുള്ള ഡ്രസ്സും തോർത്തും സ്റ്റാൻഡിൽ കൊണ്ടുവന്നിട്ടു. ഞാൻ കരുതിയത് തന്നെ നടന്നു ബാത്റൂമിൽ പോകും എന്നാണ് പക്ഷേ ആൾ അങ്ങനെ കട്ടിലിൽ തന്നെ എന്നെയും പ്രതീക്ഷിച്ചിരിക്കുകയാണ്. കട്ടിലിൻ അരികിൽ ചെന്ന് പൊക്കി ബാത്റൂമിലേക്ക് നടക്കുന്നതിനിടയിൽ പഴയതുപോലെ കഴുത്തിൽ മുറുകി തന്നെ