എൻ്റെ കിളിക്കൂട് 5 [Dasan]

Posted by

 

അതിനിടയിൽ അമ്മൂമ്മ പറയുന്നുണ്ട്:-” സുബ്രഹ്മണ്യന് ദൂരെ എവിടെക്കോ സ്ഥലംമാറ്റമായി, സ്ഥലം മാറ്റം ഒഴിവാക്കാൻ നാളെ തിരുവനന്തപുരം വരെ പോകണം എന്നും എപ്പോൾ വരാൻ പറ്റും എന്ന് അറിയില്ല എന്നും പറയുന്നുണ്ട്. അതുകൊണ്ട് നാളെയും രാത്രിയിൽ എനിക്ക് പോകേണ്ടി വരുമായിരിക്കും. നീ ഉള്ളതുകൊണ്ട് കുഴപ്പമില്ല, അല്ലെങ്കിൽ ഞാനുണ്ടായിട്ടും വലിയ പ്രയോജനമില്ല നീ തന്നെ വേണം ആ പെൺകൊച്ചിനെ പൊക്കി ബാത്റൂമിൽ കൊണ്ടുപോകാൻ ” ഞാൻ ആലോചിക്കുകയായിരുന്നു,

 

എന്തൊക്കെ ചെയ്തു കൊടുത്തിട്ട് എന്താ ഒരു പുഞ്ചിരി പോലും മുഖത്തു കാണിക്കാതെ എപ്പോഴും കടിച്ചുകീറാൻ നിൽക്കുന്ന മുഖഭാവമുള്ള ആൾ. രാവിലെ തന്നെ ഓയിൽമെൻറ് പുരട്ടി തടവി കാലിന് ചൂടുപിടിക്കുമ്പോൾ നീരിനും വേദനക്കും കുറവുണ്ടെന്ന് മുഖഭാവത്തിൽ നിന്ന് മനസ്സിലായി. പിന്നീട് ബാത്റൂമിലേക്ക് ഉള്ള യാത്രകളിൽ എനിക്ക് അധികം സ്ട്രെയിൻ എടുക്കേണ്ടി വന്നില്ല. വൈകുന്നേരമായപ്പോഴേക്കും പതിയെ കാലുകൾ വലിച്ചു വെച്ച് എൻറെ സഹായമില്ലാതെ ബാത്റൂമിൽ പോയി തുടങ്ങി. വൈകുന്നേരം പതിവ് സമയത്ത് തന്നെ അമ്മുമ്മ ചിറ്റയുടെ വീട്ടിലേക്ക് പോയി. ഞങ്ങൾ രണ്ടുപേരും തനിച്ചായി,

 

ഞാൻ പോയി ഗേറ്റ് അടച്ച് ഫ്രണ്ടിലേയും അടുക്കളയിലെയും വാതിലുകൾ അടച്ചു, ഇനിയിപ്പോൾ ബാത്ത്റൂമിൽ പോകാൻ എൻറെ സഹായം ആവശ്യമില്ലയെങ്കിലും അമ്മൂമ്മ വരുന്നതുവരെ വാതിൽക്കൽ തന്നെ കിടക്കാം എന്നുകരുതി. തൽക്കാലം ഭക്ഷണം കഴിക്കുന്നത് വരെ എൻറെ റൂമിൽ കഴിച്ചു കൂട്ടാം എന്ന് കരുതി കട്ടിലിൽ കയറി കിടന്നതേയുള്ളു, അതാ കിളക്കുന്ന വാതിലിൽ ശക്തിയായ വടി കൊണ്ടുള്ള ഇടി ശബ്ദം കേട്ട് എഴുന്നേറ്റു ചെന്നു കിളിയെ നോക്കുമ്പോൾ വാതിൽക്കലേക്ക് നോക്കി കിടക്കുന്നു.

 

ഞാൻ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ ബാത്റൂമിലേക്ക് കണ്ണു കാണിച്ചു. ഇന്നു മുഴുവൻ തനിച്ചു ബാത്റൂമിൽ പോയ ആൾ അമ്മൂമ്മ പോയപ്പോൾ എന്നെ ശല്യപ്പെടുത്താൻ തന്നെ തീരുമാനിച്ചിരിക്കുന്നു. ഉപദ്രവിച്ചത് മതിയായില്ല എന്നൊരു തോന്നൽ, എന്നാലും ഞാൻ ചെന്ന് മടി കൊണ്ടുവന്ന കട്ടിലിൻ്റെ തലക്കൽ ചാരിവെച്ച് കിളിയെ എഴുന്നേൽപ്പിച്ച് ബാത്റൂമിലേക്ക് നടത്തി. പോകുന്നതിനിടയിൽ തോളിൽ കൂടി ഇട്ടിരുന്ന കിളിയുടെ കൈകൾ എൻറെ കഴുത്തിൽ മുറുക്കി ആണ് പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *