സീതയുടെ പരിണാമം 8 [Anup]

Posted by

എന്തോ?.. ഔട്ട്‌ലെറ്റിന്റെ എതിര്‍വശത്തായി കുറച്ചു മുന്‍പിലേക്ക് പോകുന്നിടത്ത് റോഡ്‌ സൈഡില്‍ ആണ് വണ്ടിയിട്ടിരിക്കുന്നത്… ഒന്നുരണ്ടു വഴിയോരക്കടകള്‍ അവിടെയുണ്ട്… കമ്പിളി ഷോളും ജാക്കറ്റ്കളും തൊപ്പിയും മറ്റും വില്‍ക്കുന്ന കടകള്‍…

വണ്ടിയുടെ പിന്നില്‍ ചാരി, പുറത്തൊരു ബാഗും തൂക്കി നില്‍ക്കുന്ന പയ്യനെ സീത ശ്രദ്ധിച്ചിരുന്നു… ജാക്കറ്റ് ധരിച്ചിട്ടുണ്ട്.. പുറം തിരിഞ്ഞു നില്‍ക്കുന്നതിനാല്‍ മുഖം കാണാന്‍ കഴിയുന്നില്ല… എങ്കിലും എന്തോ ഒരു പരിചയം പോലെ തോന്നി…

അത്ഭുതം എന്തെന്നാല്‍, അവര്‍ കാറിന്‍റെ ഡോര്‍ തുറന്നിട്ടും അയാള്‍ മാറാതെ അതില്‍ ചാരി അവിടെത്തന്നേ നില്‍ക്കുന്നു…

വല്ല കഞ്ചാവും ആവും… ഇവിടൊക്കെ അതിന്‍റെ സെന്‍റര്‍ അല്ലെ?… സീത മനസ്സില്‍ കരുതിക്കൊണ്ട് കാറിന്‍റെ ഫ്രണ്ട് സീറ്റില്‍ കയറി.. വിനോദ് ഡ്രൈവിംഗ് സീറ്റില്‍ നേരത്തേ കയറിയിരുന്നു…

സാധനങ്ങള്‍ നിറച്ച കിറ്റ് പിന്‍ സീറ്റില്‍ വെച്ചുകൊണ്ടിരുന്നപ്പോളാണ് പെട്ടെന്നാരോ കാറിന്‍റെ ബായ്ക്ക് ഡോര്‍ തുറന്നു പിന്‍സീറ്റിലേക്ക് കയറിയത്!!!!!…

“യ്യോ!!!!…..”

സീത ശരിക്കും നടുങ്ങി നിലവിളിച്ചു.. പിന്നെയാണ് ആളിന്‍റെ മുഖത്തു നോക്കിയത്….

“ഹരി!!!!!!!!!………”

“സര്‍പ്രൈസ്!!……”  അവന്‍ നിറഞ്ഞു ചിരിച്ചു….

സീത നിമിഷങ്ങളോളം സീറ്റില്‍ സ്തംഭിച്ചിരുന്നു… പതിയെ അവളുടെ നിന്നുപോയ നെഞ്ച് വീണ്ടും ഇടിക്കാന്‍ തുടങ്ങി….

“നിന്നെഞാന്‍!!!……..”

സീത ഹരിക്കുനേരെ കുതിച്ചു.. കയ്യെത്തിച്ച് അവനേ അടിക്കാന്‍ തുടങ്ങി… ഹരി കുനിഞ്ഞ് ചെറുക്കാന്‍ ശ്രമിച്ചെങ്കിലും രണ്ടുമൂന്നെണ്ണം തലയിലും മറ്റുമായി കിട്ടി…

“പേടിച്ചു ചാവാറായി….. അവന്‍റെ തമാശ…..” സീത നെഞ്ചും തടവി സീറ്റിലിരുന്നു കിതച്ചു… ഹരിയും വിനോദും ഇരുന്നു നിര്‍ത്താതെ ചിരിക്കുകയായിരുന്നു…

“ശ്ശോ.. എന്നാലും ഇത് വല്ലാത്തൊരു സര്‍പ്രൈസ് ആയിപ്പോയി….” കിതപ്പടങ്ങിയപ്പോള്‍ സീത ചിരിച്ചുകൊണ്ട് പറഞ്ഞു….

“ങ്ങ്ഹാ.. കൊറേ നാളായിട്ടുള്ള പ്ലാനിങ്ങാ…. ഹി ഹി….” വിനോദ് പറഞ്ഞു….

“അപ്പൊ ഏട്ടന്‍ വീട് വാങ്ങിയ കാര്യം നിനക്ക് അറിയാരുന്നോ?…” സീത നെറ്റി

Leave a Reply

Your email address will not be published. Required fields are marked *