രാജി ചോദിച്ചു
‘ Y WCA യില്‍…. നല്ല സൗകര്യം ഉള്ള ഒരു മുറി തരമായി… ഫുഡും അവിടെ തന്നെ…. മടുക്കുമ്പോള്‍ സിറ്റിയില്‍ ഒന്ന് കറങ്ങും….. ഇത് പോലെ….’
ചിരിച്ച് കൊണ്ട് താര പറഞ്ഞു
‘ കുട്ടികള്‍….?’
‘ പോടി….. ഒമ്പത് മാസമേ ആയുള്ളൂ, മിന്ന് കെട്ടീട്ട്… നിന്റെ പ്രായമല്ലെടീ എനിക്കും…? മൂന്ന് കൊല്ലത്തേക്ക് ആരും വേണ്ടെന്നാ…’
താര പറയുമ്പോള്‍ നാണം….!
‘ വേണ്ട പ്പെട്ടവര്‍ ആരും ഇല്ലേ…?’
രാജി തിരക്കി
‘ പള്ളീലെ അച്ഛനാ അച്ഛന്‍..!
താര ചിരിച്ചു
‘ ആട്ടെ…. നിന്റെ വിശേഷം ?’
താര ചോദിച്ചു
‘ കമ്പോളത്തിലെ ജ്വല്ലറി ഉടമ ഗിരിരാജ് ആണ് ഹസ്സ്…. വീട്ടില്‍ ഞങ്ങള്‍ രണ്ട് പേര്‍ മാത്രം…. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 വരെ ഞാന്‍ തനിച്ചാ…. പിന്നെ നിന്നെ പോലെ തന്നെ… 3 കൊല്ല അതിഥികള്‍ വേണ്ടെന്നാ….. ങ്ങങ്ങള്‍ക്കും….
നീ അങ്ങോട്ട് ഇറങ്ങ്… പകല്‍ മുഴുവന്‍ ഡ്രൈ ആ ടീ… നമുക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാലോ…?’
താരയെ വീട്ടിലേക്ക് ക്ഷണിച്ചിട്ടാണ് അന്നത്തെ കൂടി ചേരല്‍ അവസാനിച്ചത്.
താര പിരിഞ്ഞ് പോയപ്പോഴും അവ്യക്തമായ ഒരു ചിത്രം താരയെ സംബന്ധിച്ച് ബാക്കി നിന്നു,
‘ ഇണ ചേര്‍ന്ന് കൊടിച്ചി പട്ടി കണക്ക് കെട്ടി മറിയേണ്ട സമയത്ത് ഇവളെന്താ കെട്ടിയോനെ ഏഴാം കടലിന്നക്കരെ നിര്‍ത്തീട്ട് ഇങ്ങ് പോന്നത് ?’
@@@@@@@@@@@@
രണ്ട് ദിവസം കഴിഞ്ഞ് താര വിളിച്ചു
‘ രാജി….. നീ ഫ്രീയാണോ….? ഞാന്‍ അങ്ങോട്ട് വരട്ടെ…?’
‘ ഓ…. ഷുവര്‍…’
10 മണി കഴിഞ്ഞപ്പോള്‍ താര തന്റെ പ്രിയപ്പെട്ട വാഗണ്‍ ആറില്‍ രാജിയുടെ വീട്ടിലെത്തി
ഹാര്‍ദ്ദമായി താരയെ രാജി സ്വീകരിച്ചു
‘ മാളില്‍ നീ എന്നെ തുറിച്ച് നോക്കിയപ്പോള്‍ ഞാന്‍ മറ്റ് എന്തൊക്കെയാ ചിന്തിച്ച് പോയി… ആണ്‍ കുട്ടികള്‍ കണക്ക് മുടിയും മുറിച്ച്….’