“””””ഈ കാറ്റിൽ പോലും….മരണത്തിന്റെ ഗന്ധം….”””””
അയാൾ വിജയുടെ മിഴികളിൽ നോക്കി പറഞ്ഞു…
അയാൾ പറയുന്നത് കേട്ട് പ്രിയയുടെ മിഴികൾ ഭയം കൊണ്ട് നിറഞ്ഞു ഒഴുകി.
വിജയുടെ ഹൃദ്യമിടിപ്പ് വർദ്ധിച്ചു.
“””””സമയം ആഗതമാകുന്നു….. “”””
അയാൾ അതും പറഞ്ഞു കാറിന്റെ മുകളിൽ നിന്നും നിലത്തേക്ക് ഇറങ്ങി ശേഷം വിജയുടെ സൈഡിൽ വന്നു വിൻഡോയിലൂടെ അവന്റെ മുഖത്തേക്ക് നോക്കി….
“””””മരണം ആണ് കുഞ്ഞേ നിങ്ങളുടെ പുറകെ….””””
അയാൾ മിഴികൾ നിറച്ചു വിജയെ നോക്കി പറഞ്ഞു… പെട്ടന്ന് ആ മിഴികളിൽ വന്യത നിറഞ്ഞു.. അയാൾ ഉച്ചത്തിൽ അട്ടഹാസിച്ചു.
“””””ഹാ… ഹാ… ഹാ.. ഹാ… “”””
അയാൾ വീണ്ടും ബോണറ്റ്റിന്റെ മുകളിലേക്ക് കയറി….
“”””നീ കരയും….നിന്റെ പാതിയുടെ ചലനമറ്റ ദേഹം കാണുമ്പോൾ നീ ഉച്ചത്തിൽ അലറി കരയും…..””””
“””” ഹാ… ഹാ… ഹാ… ഹാ…”””
“”””അന്ന് ഞാൻ നിന്റെ മുന്നിൽ വരും… നിനക്ക് ഞാൻ അല്ലാതെ വേറെ ഒരു വഴിയില്ല കുഞ്ഞേ….ഹാ….ഹാ… ഹാ…!””””
അയാൾ കാറിലേക്ക് നോക്കി ഗാംഭീര്യം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു….. അട്ടഹാസിച്ചു.