വർഷയും പേടി വിറച്ചു ഇരിക്കുകയാണ്.
“”””ഹാ….ഹാ….ഹാ… ഹാ…””””
ഇടിമുഴകത്തിന്റെ പിന്നാലെ ഏവരെയും ഭയപ്പെടുത്തുന്ന ഒരു അട്ടഹാസം അവിടെ മുഴങ്ങി…
പെട്ടന്ന് വായുവിൽ ഉയർന്നു പൊന്തുന്ന പൊടിയിൽ നിന്നും ഒരു രൂപം അവരുടെ കാറിന്റെ അരികിലേക്ക് നടന്നു വന്നു.
അന്ന് പ്രിയയും വിജയും മലമുകളിൽ വെച്ചു കണ്ട അതെ സന്യാസി….
തലയിൽ കെട്ടും…… നരച്ച നീട്ടി വളർത്തിയ മുടിയും താടിയും മുഷിഞ്ഞ വസ്ത്രം അണിഞ്ഞ ഒരു സന്യാസി….അയാളുടെ കഴുത്തിൽ തൂങ്ങി ആടുന്ന രുദ്രക്ഷ മാല… കൈയിൽ ത്രിശൂലം പോലെയുള്ളൊരു നീളമുള്ള ദണ്ഡ്… അയാൾ വന്യമായ ചിരിയോടെ കാറിന്റെ മുന്നിൽ വന്ന നിന്നു.അയാൾ വന്നു നിന്നതും കാറിന്റെ വിൻഡോ ഗ്ലാസ് തന്നെ താന്നു…
പെട്ടന്ന് അയാൾ വായുവിൽ ഉയർന്നു പൊന്തി കാറിന്റെ ബോണറ്റ്റിൽ വന്നിരുന്നു….
ബോണറ്റ്റിൽ അയാൾ ഇരുന്ന ശബ്ദം കേട്ട് പ്രിയ വിജയുടെ മാറിൽ നിന്നും മുഖം ഉയർത്തി നോക്കി…
അവളുടെ മിഴികളിലെ ഭീതി വർദ്ധിച്ചു… അവൾ പേടിച്ചു വിറക്കാൻ തുടങ്ങി… വർഷ ഒന്നും മനസിലാവാതെ പകച്ചു ഇരിക്കുകയാണ്… വിജയിലും നേരിയ തോതിൽ ഭയം നിറഞ്ഞു തുടങ്ങി.
“””””ഹാ….ഹാ….ഹാ….. മരണം……!! “””””
സന്യാസി ഒരു ഭ്രാന്തനെ പോലെ അട്ടഹാസിച്ചു കൊണ്ട് ഉച്ചത്തിൽ പറഞ്ഞു…
ശേഷം ശ്വാസം ആഞ്ഞു വലിച്ചു.