“”””ഞാൻ കരുതി ഏട്ടത്തി ഞങ്ങളോട് പെണങ്ങി ഇരിക്കേണ് എന്ന്… “”””
“”””ഞാനെന്തിനാ പെണങ്ങുന്നേ…?””””
പ്രിയ വർഷയുടെ ചോദ്യത്തിന് മറുപടി കൊടുത്തു.
“”””അത് അമ്പലത്തീവെച്ചു ഞങ്ങളടിക്കൂടിയില്ലേ….””””
വിജയ് പറഞ്ഞു മുഴുവിക്കും മുന്നെ പ്രിയ ഇടക്ക് കയറി.
“”””അതൊക്കെ ഞാനപ്പോഴേമറന്നു… പിന്നെ… എന്റെവർഷുട്ടിയോടും… അചേട്ടനോടും… നിക്ക് പെണങ്ങിയിരിക്കാൻ….നിക്കപറ്റൂല… “”””
പ്രിയ ആത്മാർത്ഥമായി അവരെ നോക്കി പറഞ്ഞു… അവളുടെ വാക്കുകൾ കേട്ട് വർഷയുടെയും വിജയുടെയും മുഖം വിടർന്നു…
കാർ ചെമ്മണ്ണ് ഇട്ട് പാതയിലേക്ക് ഇറങ്ങി….അപ്പുറവും ഇപ്പുറവും നോക്കാത്ത ദൂരത്തോളം നീണ്ടുനിവർന്നു കിടക്കുന്ന വയൽ… അതിന് നടുവിലൂടെ ആണ് അവരുടെ യാത്ര… ആ പാതയുടെ അറ്റത്തുനിന്നും വലത്തോട്ട് തിരിഞ്ഞു നേർ വഴിയാണ്… ചെന്ന് കയറുന്നത് ഇല്ലിക്കൽ തറവാട്ടിലേക്ക്…
കാർ ഗേറ്റിന് മുന്നിൽ എത്താറായതും വിജയുടെ കണ്ണിലൂടെ ഒരു കാഴ്ച കണ്ടു… വഴിയിലേക്ക് ഓടി കയറുന്ന ഒരു കാളയെ… കാളയെ ഇടിച്ചിടും എന്ന് തോന്നിയ വിജയ് കാറിന്റെ ബ്രേക്കിൽ കാൽ അമർത്തി ഒപ്പം സ്റ്റിയറിങ്ങ് തിരിച്ചു വണ്ടി വെട്ടിച്ചു…
പെട്ടന്ന് കാർ പാളിയതും പ്രിയയും വർഷയും ഭയന്ന് വിറച്ചു…
കാറിന്റെ ടയർ മണ്ണിൽ ഉരഞ്ഞു മുന്നിലോട്ട് നീങ്ങി…അൽപ്പം വേഗതയിൽ ആയിരുന്നു അവൻ ഡ്രൈവ് ചെയ്‌തിരുന്നത്… അതുകൊണ്ട് തന്നെ അവൻ ഉദ്ദേശിച്ചയിടത് കാർ നിന്നില്ല…കാർ വട്ടം ചുറ്റി ഗേറ്റിൽ ഇടിച്ചാണ് വണ്ടി നിന്നത്…
പ്രിയയും വർഷയും മിഴികൾ ഇറുക്കി അടച്ചു സീറ്റിൽ അമർന്ന ഇരുന്നു… വിജയ് പേടിയോടെ കണ്ണടച്ച് മുഖം വെട്ടിച്ചു…