“”””ഉം….””””
അവൾ നാണത്തോടെ മൂളികൊണ്ട് അവനെ ഒന്നുകൂടി ഇറുക്കി പുണർന്നു… ഒപ്പം അവളുടെ പാൽ പല്ലുകൾ അവന്റെ പുറത്ത് അമർത്തി.
“””കടിക്കല്ലേ വാവച്ചി… അമ്പലത്തീ വെച്ച് ഷർട്ട് ഊരുമ്പോ എല്ലാം പാട് കാണോട്ടോ… “”””
വിജയ് കള്ളച്ചിരിയോടെ പറഞ്ഞു..
അവൻ പറഞ്ഞത് കേട്ടതും അവളുടെ മുഖം ചെന്താമര പോലെ വിടർന്നു ഒപ്പം കവിൾ തടങ്ങൾ ചുവന്നു തുടുത്തു.
അവളുടെ വെള്ളാരം കണ്ണുകളിൽ ഒരു കുസൃതി മിന്നി മറഞ്ഞു.
“”””പ്രിയമോളെ….. ഒന്ന് താഴേക്ക് വരോ… “”””
ഇന്ദു താഴെ നിന്നും ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.
“””””ഇപ്പൊ വരാം.. ചെറിയമ്മേ… “””
അവൾ അവർക്ക് മറുപടി പറഞ്ഞ ശേഷം അവന്റെ മുഖം പിടിച്ചു തിരുച്ചു അവന്റെ കവിളിൽ അമർത്തി ചുംബിച്ചു…
“””അച്ചേട്ടൻ റെഡിയായി താഴോട്ടുമ്പാഞാൻ..താഴെയുണ്ടാവും..!!!..””””
അവൾ പുറത്തേക്ക് നടക്കുന്നതിന്റെ ഇടയിൽ അവനോട് പറഞ്ഞു.
>>>>>>>>>>>>>>><<<<<<<<<<<<<<<<
“”””അച്ചു… ഞങ്ങളിറങ്ങുവാ…മോൻ പ്രിയമോളേം വർഷയെയും കൂട്ടി വന്നാൽ മതി… “””””