മായ:- ഫോൺ ഓൺ ആക്കിയപ്പോൾ രാജീവിന്റെ മിസ് കാൾ കിടക്കുന്നതു കണ്ടു. നിന്നെ വിളിച്ചിട്ടു വിളിക്കാം എന്ന് കരുതി. നിന്നെ ഇങ്ങോട്ടു കൊണ്ട് വരൻ വല്ല വഴിയും ഉണ്ടോ എന്ന് ഞാൻ തിരക്കിയിരുന്നു. അന്വേഷിച്ചിട്ടു പറയാം എന്ന് പറഞ്ഞിരുന്നു. ഞാൻ പുള്ളിയെ വിളിച്ചിട്ടു നിന്നെ വിളിക്കാം.
ആശ:- ശെരി അമ്മെ. ഫോൺ അടുത്ത് തന്നെ ഓൺ ആക്കി വച്ചേക്കണം. എന്നെ ഇനി ടെൻഷൻ അടുപ്പിക്കരുത്.
മായ:- ശെരി മോളെ.
ആശ കാൾ കട്ട് ചെയ്തിട്ട് എന്തോ വായിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മായയുടെ കാൾ വീണ്ടും വന്നു.
ആശ:- ഹലോ അമ്മെ?
മായ:- ആഹ്, മോളെ ഒരു ആംബുലൻസ് നാളെ എറണാകുളത്തു നിന്ന് ട്രിവാൻഡ്രം മെഡിക്കൽ കോളേജിലോട്ടു പോകുന്നുണ്ട്. പക്ഷെ വെളുപ്പിനെ ഇറങ്ങണം 6:30 മണിക്ക് അവിടുന്ന് തിരിക്കും വണ്ടി. 8 മണി ഒക്കെ ആകുമ്പോൾ ചിലപ്പോൾ എത്തും അവിടെ. നീ നേരത്തെ റെഡി ആയി മെയിൻ റോഡിൽ നിന്നാൽ അവരുടെ കൂടെ പോരാം. രോഗിയുള്ള വണ്ടിയാ അധികം നേരം വെയിറ്റ് ചെയ്യില്ല എന്ന രാജീവ് പറഞ്ഞത്. അത് കൊണ്ട് നേരത്തെ ഇറങ്ങി നിൽക്കണം.
ആശ:- ശെരി അമ്മെ. ഞാൻ റെഡി ആയി റോഡ് സൈഡിൽ ഉണ്ടാകും. അവർ എത്താറാകുമ്പോൾ ഒന്ന് വിളിക്കാൻ പറഞ്ഞാൽ മതി.
മായ:- അത് ഞാൻ അറിയിക്കാം. നിനക്ക് രാത്രി തന്നെ എല്ലാം പാക്ക് ചെയ്തു റെഡി ആകാൻ പറ്റുമോ?
ആശ:- ഞാൻ എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട് അമ്മെ. ലോക്ക്ഡൌൺ ആയതുകൊണ്ടല്ലേ അല്ലെങ്കിൽ ഞാൻ നേരത്തെ വരില്ലായിരുന്നോ? പാക്കിങ് ഒക്കെ നേരത്തെ കഴിഞ്ഞു.
മായ:- ശരി മോളെ. മാസ്കും ഷീൽഡും സാനിറ്റൈസറും എല്ലാം കയ്യിൽ കരുതിയേക്കണം. ആംബുലൻസിൽ ആണ് വരുന്നത് റിസ്ക് ആണ് സൂക്ഷിക്കണം.
ആശ:- ശെരി അമ്മെ ഞാൻ സൂക്ഷിച്ചു കൊള്ളാം. എല്ലാം എന്റെ കയ്യിൽ ഉണ്ട്. അമ്മ ടെൻഷൻ അടിക്കേണ്ട. രാവിലെ വിളിച്ചു ഓർമ്മിപ്പിക്കാൻ മറക്കണ്ട. ശെരി അമ്മെ അപ്പോൾ. ഗുഡ് നൈറ്റ്.
ആശ കാൾ കട്ട് ചെയ്തു. അവൾക്കു വളരെ ആശ്വാസം തോന്നി. ഒറ്റക്ക് ടെസ്റ്റ് എഴുതാൻ ബാംഗ്ലൂരോക്കെ പോയിട്ടുള്ള ആശക്കു ഈ യാത്ര വലിയ പ്രയാസമൊന്നുമില്ല. പക്ഷെ സിറ്റുവേഷൻ മോശം ആയതുകൊണ്ട് അവൾക്കു അല്പം ഭയം ഉണ്ടായിരുന്നു. മാത്രമല്ല, ആംബുലൻസിൽ ഉള്ള യാത്ര റിസ്കും ആണ്. ക്ലീൻ അല്ലെങ്കിൽ ചിലപ്പോൾ ഈ അസുഖം എങ്ങാനും പിടിപെട്ടു പോയാലോ എന്നൊക്കെ ആയിരുന്നു അവളുടെ പേടി.
പക്ഷെ അതിലും പേടി അവൾക്കു അരുതാത്തതു വല്ലതും അജുവിന്റെ