‘””” എന്ത്…….????’”””
ഞാൻ ആകാംക്ഷയോടെ ചോദിച്ചു……
‘””” നാട്ടിൽ ഒരു പട്ടാളക്കാരൻ ഉണ്ടായിരുന്നു……
അയാളുടെ ഒരു ബുള്ളറ്റ് ഉണ്ട്……
പണ്ടത്തെ നല്ല ഉഗ്രൻ മോഡൽ ബൈക്ക്…..
ഞാനതങ്ങ് വാങ്ങിച്ചു……
ഒരു വണ്ടി കയ്യിൽ കിട്ടിയപ്പോഴാണ് യാത്രകൾ തുടങ്ങിയത്……
ആദ്യമൊക്കെ നേരമ്പോക്കിന് തുടങ്ങിയ യാത്ര പിന്നീടെന്റെ കാമുകിയായി…..
ഒരുപാട് യാത്ര ചെയ്തു……
യാത്രകൾക്ക്…… കാലം നമുക്കായി തന്നിട്ട് പോയ മുറിവുകളെ ഉണ്ടാക്കുവാൻ സഹായിക്കും….
മുന്നോട്ട് ജീവിക്കാനുള്ള ശക്തി തരും……
അതാണ് നിന്റെ മുന്നിൽ ഇപ്പോൾ കാണുന്ന ഈ ഞാൻ…….’””
അപ്പൻ അത്രയും പറഞ്ഞു നിർത്തി…….
ആ സമയം ഞാനാകെ മാറിയിരുന്നു…..
അപ്പൻ ഇത്രക്ക് വലിയ ഇൻസ്പെയർ ആണെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല…..
“””’ മോനെ റോയ്…….’””
അപ്പൻ ഒരിക്കൽ കൂടെ എന്നെ വിളിച്ചു……
‘”” എന്താപ്പാ……’””
ഞാൻ ചോദിച്ചു…….
‘””‘ നിന്റെ മുറിവ് ഉണക്കാൻ ഉള്ള വഴി തെളിഞ്ഞോ…….’””
അപ്പൻ ചോദിച്ചു…..
ഞാനൊരു പുഞ്ചിരിയോടെ കൂടെ ആ കോൾ കട്ട് ചെയ്തു……
മനസ്സിലൊക്കെ വല്ലാത്ത ഒരു കുളിര് ആയിരുന്നു…..
ഒന്നും നോക്കില്ല….
വണ്ടി എടുത്ത് നേരെ വിട്ടു അവിടത്തെ ഫോറസ്റ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക്……
ഒരാഴ്ച യാത്ര മാത്രമായിരുന്നു……
എങ്ങോട്ടെന്ന് അറിയാത്ത യാത്ര……
അപ്പൻ പറഞ്ഞത് ശരിയാ……
മനസ്സിന് ഏറ്റ മുറിവുകൾ ഒരിക്കലും ഇല്ലാതെ ആവില്ല…..
പക്ഷെ യാത്രകൾ തരുന്ന പോസിറ്റീവ് എനർജിക്ക് അവയുടെ ആഴം ഉണ്ടാക്കുവാൻ കഴിവുണ്ട്…..
ഒരാഴ്ചക്കു ശേഷം യാത്രയും അവസാനിപ്പിച്ച് വീട്ടിൽ വന്ന് ഒരു പണി ഒപ്പിച്ചു……
എന്താന്നല്ലേ…..
ഞാൻ എന്റെ റിസയനിംഗ് ലെറ്റർ ഉണ്ടാക്കി …
ഇനിയിപ്പോ അവളുടെ കീഴിൽ ഒരു സെക്കന്റ് കീ ആയി വർക്ക് ചെയ്യാൻ എനിക്ക് താൽപ്പര്യമില്ല…..
പിറ്റേന്ന് തന്നെ കുളിച്ചൊരുങ്ങി നല്ല ഡ്രസ്സ് ഒക്കെ ഇട്ട് റെഡി ആയി…..