അല്ലേലും പ്രേമം അയവിറക്കുമ്പോ ഭാര്യമാർ കാമുകിക്ക് മുന്നിൽ പീഡിപ്പിക്കപ്പെടുന്നു…..
അതൊരു നഗ്നമായ സത്യമാണ്….
പിന്നേ എന്തുണ്ടായി എന്ന് ചോദിക്കാതെ തന്നെ അപ്പൻ തുടർന്നു…..
‘””” പക്ഷെ മോനെ റോയ്…….
നിന്റെ അപ്പാപ്പൻ എന്നെ ചതിച്ചടാ…..ഊട്ടിയിലെ തേയില തോട്ടത്തിലെ കൃഷി ഒക്കെ നോക്കി നടത്താൻ ഒരു രണ്ടാഴ്ച പോയി നിൽക്കാൻ പറഞ്ഞു പിന്നാലെ നടന്നു……
അന്നീ ഫോൺ ഒന്നും ഇല്ലാത്തത് കൊണ്ട് അത്രേം ദിവസം മാറിയാ അവളെ കാണാനോ സംസാരിക്കാനോ സാധിക്കാത്തത് കൊണ്ട് ഞാൻ പോകില്ലെന്ന് പറഞ്ഞു…..
അപ്പൊ അപ്പൻ നല്ല ഉഗ്രൻ സെന്റി ഡയലോഗുകൾ അങ്ങ് മുഴക്കി എന്റെ റോയിയെ…..
പിന്നേ ഈ അപ്പന് ഇവിടെ നിക്കാൻ പറ്റോ…..
എന്റെ ജയയോട് ഒരു യാത്രയും പറഞ്ഞു ഞാൻ ഊട്ടിയിലേക്ക് വണ്ടി കേറി…..
രണ്ടാഴ്ച്ചക്ക് ശേഷം നാട്ടിൽ വന്ന ഞാൻ കാണുന്നത് ജയ അവളുടെ ഭർത്താവുമായി അവന്റെ വീട്ടിലേക്ക് പോകുന്നതാണ്…..
പിന്നെയാണ് ഞാൻ എല്ലാം അറിഞ്ഞത്….. മാനക്കേടിൽ നിന്ന് രക്ഷപ്പെടാൻ അവളുടെ വീട്ടുകാർ വേഗത്തിൽ അവളുടെ കല്യാണം നടത്തി എന്ന്……..
അവളുടെ സമ്മതം പോലും ഇല്ലാതെ…..
അതിന് മുന്നിൽ നിന്ന് എല്ലാ സഹായവും ചെയ്ത് കൊടുത്തത് നിന്റെ അപ്പാപ്പനും……’”””
അപ്പൻ ഒന്ന് പറഞ്ഞു നിർത്തി….
പുള്ളിടെ ശബ്ദം ഇടറിയിരുന്നു….
സത്യം പറഞ്ഞാ ആ സമയം ഞാൻ എലിയെ മറന്നു പോയി എന്നതാണ് സത്യം……
ഒപ്പം എന്റെ അപ്പാപ്പനോട് ഒടുക്കത്തെ ദേഷ്യവും വന്നു….. ഇത്രേം നാൾ സ്വത്തും പണവും ഒക്കെ ഉണ്ടാക്കി തന്ന് പോയതിന് വല്ലാത്ത സ്നേഹം ആയിരുന്നു….
അന്നത്തോടെ അതും നിന്നു…
‘”” പോട്ടെ അപ്പാ……
കഴിഞ്ഞത് കഴിഞ്ഞു…….’””
ഞാൻ പുള്ളിനെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു…..
“”” ഏയ്…..
എനിക്ക് കുഴപ്പൊന്നും ഇല്ലടാ ഊവ്വേ…..പക്ഷെ അന്ന് അവസാനമായി അവളെ കണ്ടപ്പോ ആ കണ്ണിൽ നിന്നും വീണ രണ്ട് തുള്ളി കണ്ണുനീർ ഉണ്ട്……. അത് ഒരിക്കലും മറക്കാൻ ഒക്കില്ല…..
ആ കണ്ണീരിന്റെ ശാപം ആണോ എന്തോ…..
നിന്റെ അപ്പാപ്പനോട് പിന്നേ ഞാൻ മിണ്ടിയിട്ടില്ല….
നീ ഇപ്പൊ ചെയ്ത പോലെ കുറച്ചു നാൾ കുടിച്ചു നടന്നു…..
പക്ഷെ അതുകൊണ്ടൊന്നും ഇതിൽ നിന്ന് വെളിയിൽ വരാൻ എനിക്ക് സാധിച്ചില്ല…..
അപ്പോളാണ് ഞാനത് ചെയ്തത്……’”””
അപ്പനൊന്ന് പറഞ്ഞു നിർത്തി….